കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ

കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ. സദ്യ, ബിരിയാണി ഇതിലേക്ക് മാത്രം അല്ല ഏത് റൈസ്ന്റെ കൂടെയും കിടിലൻ കോമ്പിനേഷൻ ആയ ഈ ഈസി തൊടു കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ കാണൂ..

ആദ്യം 7ചുവന്നുള്ളി, മൂന്ന് ചെറിയ കഷ്ണം ഇഞ്ചി, 10 വെളുത്തുള്ളി, 5 പച്ചമുളക് ഇവ ഒന്ന് ചതച്ചെടുക്കാം. ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ നന്നായി ചൂട് ആയാൽ 100 ഗ്രാം കൊണ്ടാട്ടമുളക് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം..ഇതേ വെളിച്ചെണ്ണയിൽ കടുക് ഇട്ട് പൊട്ടിക്കാം.. കടുക് മുഴുവൻ ആയി പൊട്ടിയാൽ ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്നത് ചേർത്ത് നന്നായി ഒന്ന് വഴറ്റാം.. ഇത് നന്നായി മൊരിഞ്ഞു വന്നാൽ ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡറും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കാം..

പൊടികൾ നന്നായി മൂത്തു വന്നാൽ ഇതിലേക്ക് ഒരു കപ്പ് പഴം പുളി പിഴിഞ്ഞതും, ഒരു കപ്പ് ശർക്കര ഉരുക്കിയതും ചേർത്ത് കൊടുക്കാം..കറി നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ഫ്രൈ ചെയ്ത് വെച്ചിട്ടുള്ള മുളക് ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഗ്രേവി നന്നായി ഒന്ന് വറ്റിക്കാം. മുളക് ഈ ഗ്രേവിയിൽ കിടന്നു നല്ല പോലെ സോഫ്റ്റ്‌ ആയി വരണം.. ഗ്രേവി ഒക്കെ നന്നായി കുറുകി മുളക് നല്ല പോലെ സോഫ്റ്റ്‌ ആയി വന്നാൽ flame ഓഫാക്കാം..കൊണ്ടാട്ടം പുളിങ്കറി റെഡി..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തൊടു കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.