വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു എഗ്ഗ്‌ലെസ്സ് കോഫി കേക്ക് റെസിപ്പി ആണിത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു എഗ്ഗ്‌ലെസ്സ് കോഫി കേക്ക് റെസിപ്പി ആണിത്.
കോഫി ഇഷ്ടപെടുന്ന എല്ലാവർക്കും ഇഷ്ടമാകുന്ന ഈ കേക്ക് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

ഇൻസ്റ്റന്റ് കോഫി പൗഡർ: ഒരു ടേബിൾ സ്പൂൺ

മൈദാ: 1 ഗ്ലാസ് (250 ml)

ഷുഗർ: അര ഗ്ലാസ്

മിൽക്ക്: 11 ടേബിൾ സ്പൂൺ

ബേക്കിംഗ് പൗഡർ: അര ടീസ്പൂൺ

ബേക്കിംഗ് സോഡാ: കാൽ ടീസ്പൂൺ

ഉപ്പ്: രണ്ടു നുള്ള്

മിൽക്ക് പൗഡർ: 3 ടേബിൾ സ്പൂൺ

വെജിറ്റബിൾ ഓയിൽ: കാൽ ഗ്ലാസ്

വാനില എസ്സെൻസ്: അര ടീസ്പൂൺ

വൈറ്റ് വിനെഗർ : കാൽ ടീസ്പൂൺ

തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യമായി കോഫി പൗഡറിൽ മൂന്നു ടേബിൾ സ്പൂൺ ചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്തു നന്നായി ലയിക്കാൻ ആയി മാറ്റി വെക്കുക.
ഇതിന് ശേഷം മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും മിൽക്ക് പൗഡറും കൂടെ ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഷുഗർ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു മാറ്റിയതിനു ശേഷം ഇതിലേക്ക് അര ഗ്ലാസ് റൂം temperature ഉള്ള പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഓയിലും വാനില എസ്സെന്സും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.
ഈ സമയം കേക്ക് തയ്യാറാക്കാൻ ഉള്ള ബൗൾ അല്ലെങ്കിൽ കേക്ക് ടിൻ അല്പം ഓയിൽ തടവി അതിൽ ബട്ടർ പേപ്പർ വെച്ച് അതിലും അല്പം ഓയിൽ തടവി തയ്യാറാക്കി വെക്കാം.

കേക്ക് വേവിച്ചു എടുക്കാൻ ഒരു കുക്കർ അല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പഴയ പാത്രത്തിൽ ഒരു സ്റ്റാൻഡ് വെച്ചിട്ടു മീഡിയം തീയിൽ നന്നായി ചൂടാക്കാനായി വെക്കാം. കുക്കർ ആണെകിൽ 10 മിനിറ്റ് വെക്കുക.
ഇനി പാലിന്റെ മിക്‌സിലേക്ക് അരിച്ചു വെച്ച മൈദ കുറേശേ ആയി ഇട്ടു കൊടുത്തു ഒരു വശത്തേക്കു ഇളക്കി കൊടുക്കുക. ഇതിലേക്കു തയ്യാറാക്കി വെച്ച കോഫി മിക്സ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി വിനെഗർ കൂടെ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം. ഇനി താമസിക്കാതെ തയാറാക്കി വെച്ച ടിന്നിലേക്കു ഒഴിച്ച് കൊടുത്തു നന്നായി ഒന്ന് തട്ടി കൊടുക്കാം.

ഇനി ചൂടായ സ്റ്റാൻഡ് ലേക്ക് കേക്ക് ടിൻ വെച്ച് കൊടുത്തു നന്നായി മൂടി മീഡിയം flame നും ലോ flame നും ഇടയിൽ തീ അഡ്ജസ്റ്റ് ചെയ്തിട്ടു 30 to 40 മിനിറ്റ് ആവുന്ന വരെ വേവിക്കുക.
ആ ഒരു ടൈമിൽ കോഫി കേക്കിലേക്ക് അപ്ലൈ ചെയ്യാൻ ആയി ഒരു കരാമ്മൽ ക്രീം തയാറാക്കാം.
അര ഗ്ലാസ് ഷുഗറും ഒരു ടീസ്പൂൺ വെള്ളവും കൂടെ ഒരു പാനിലേക് ചേർത്ത് കൊടുത്തു മീഡിയം തീയിൽ വെക്കാം. ഷുഗർ മെൽറ്റ് ആയി കളർ ചേഞ്ച് ആയി വരുമ്പോൾ ഇളക്കി കൊടുക്കാം. കരിഞ്ഞു പോകാതെ പ്രേത്യേകം ശ്രദ്ധിക്കണം. ലോ ഫ്ളയിമിൽ വെച്ചതിനു ശേഷം അല്പം മാറി നിന്ന് അതിലേക്കു ഒരു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അര ഗ്ലാസ് മിൽക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് ഒന്നര ടീസ്പൂൺ കോൺ ഫ്ലോർ അല്പം പാലിൽ മിക്സ് ചെയ്തിട്ടു ചേർത്ത് കൊടുക്കാം. ഇതിലേക്കു 2 ടീസ്പൂൺ ഷുഗറും 1 ടീസ്പൂൺ ബട്ടറും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ക്രീം consistency ആകുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ അൽപ്പം വെള്ളത്തിൽ മിക്സ് ചെയ്തിട്ടു അതും കൂടെ ചേർത്ത് മിക്സ് ചെയ്തിട്ടു തീ ഓഫ് ചെയ്തു തണുക്കാനായി വെക്കാം. കേക്ക് വെന്തതിനു ശേഷം തണുക്കാനായി മാറ്റി വെക്കാം. ശേഷം തണുത്ത കാരമേൽ കോഫി ക്രീം മുകളിൽ ഒഴിച്ച് കൊടുക്കാം. രുചികരമായ കോഫി കേക്ക് റെഡി..എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കുട്ടോ.. ഇഷ്ടമാകും തീർച്ച..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ്‌ലെസ്സ് കോഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jency’s Elegant Ideas ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.