Blog

  • ചോറിന്റെ കൂടെ ഒരു നാടൻ കറി ആയാലോ.ചേന പുളിങ്കറി

    ചോറിന്റെ കൂടെ ഒരു നാടൻ കറി ആയാലോ.ചേന പുളിങ്കറി

    ചോറിന്റെ കൂടെ ഒരു നാടൻ കറി ആയാലോ. ചേന പുളിങ്കറി.

    ചേന:200ഗ്രാം

    ചെറിയ ഉള്ളി:10

    മഞ്ഞൾ പൊടി:1/2ടീസ്പൂൺ

    മുളക് പൊടി:1ടീസ്പൂൺ

    മല്ലിപ്പൊടി:1ടീസ്പൂൺ

    നാളികേരം:1മുറി

    ജീരകം:1/2ടീസ്പൂൺ

    പുളി:ഒരു നെല്ലിക്കാ വലുപ്പം

    ഉപ്പ്:പാകത്തിന്

    വർത്തി ടാൻ:

    കടുക്

    മുളക്‌

    കറി വേപ്പില

    വെളിച്ചെണ്ണ

    എണ്ണ ചൂടാക്കിയതി നു ശേഷം ഉള്ളി ഇട്ട് ഒന്നു വഴറ്റി യതി നു ശേഷം ചേനകഷ്ണൾ ഇടുക. പൊടികൾ ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തത്തിന് ശേഷം പുളി വെള്ളം ഒഴിച്ച് ഉപ്പിട്ട് പുളി വെന്തത്തിന് ശേഷം തേങ്ങ ജീരകവും കൂടി അരച്ചത് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല വണ്ണം തിളച്ചാൽ കറിവേപ്പില ഇട്ടു വാങ്ങി വർത്തിടുക. ചേന പുളിങ്കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചേന പുളിങ്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഫിഷ്മോളി തയ്യാറാക്കാം

    അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഫിഷ്മോളി തയ്യാറാക്കാം/#ക്രിസ്മസ് special

    ആദ്യം 1/2 kg മീൻ നന്നായി കഴുകി ഉപ്പും 1 tsp കുരുമുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 2 tsp വിനാഗിരിയും1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക അതിനു ശേഷം കുറച്ചു എണ്ണയോഴിച്ചു പാതി വേവും വരെ വറുത്തെടുക്കാം ഇനി അതേപനിലേക്ക് 6 ചെറിയ ഉള്ളി അരിഞ്ഞതും 1 സവാളയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 8അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക അതിലേക്കു 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളകുപൊടിയു 1/4 tsp Garam മസാലപൊടിയും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റുക അതിലേക്കു തേങ്ങയുടെ രണ്ടാം പാലും തക്കാളിയും വരുത്താമീനും ചേർത്ത് നന്നായി തിളപ്പിക്കുക ചാറു ഒന്ന് വറ്റി കഴിഞ്ഞാൽ ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം ഇത്രയുമേ ഉള്ളു അപ്പത്തിനും ഇടിയപ്പത്തിനും പത്തിരിക്കും ചോറിനും ഒക്കെ പറ്റിയ അടിപൊളി ഫിഷ് മോളി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ്മോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കിങ്ങും ഫ്രോസ്റ്റിങ്ങും ഒന്നും ഇല്ലാതെ കിടിലൻ രുചിയിൽ ഈസി ആയി കേക്ക് ഉണ്ടാക്കി നോക്കൂ

    ബേക്കിങ്ങും ഫ്രോസ്റ്റിങ്ങും ഒന്നും ഇല്ലാതെ കിടിലൻ രുചിയിൽ ഈസി ആയി കേക്ക് ഉണ്ടാക്കി ഇനി പാർട്ടികളിൽ സ്റ്റാർ ആവാം..ബീറ്റർ പോലും ഇല്ലാതെ ഒരു പുഡിങ് ഉണ്ടാക്കുന്ന അത്രയും എളുപ്പത്തിൽ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണെ…

    ആദ്യം അഞ്ചു പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് എടുക്കാം.. ഓരോ ബിസ്‌ക്കറ്റ് ന്റെയും നടുവിൽ ഉള്ള ക്രീം മാറ്റാം.. ഇത്‌ ഇനി 50 ഗ്രാം ബട്ടർ കൂടെ ചേർത്ത് മിക്സിയിലോ ഫുഡ്‌ പ്രോസസ്സർലോ ഇട്ട് തരുത്തരുപ്പായി പൊടിചെടുക്കാം…..

    ഇത്‌ കേക്ക് സെറ്റ് ചെയ്യുന്ന മോൾഡ് ലേക്ക് മാറ്റി സ്പൂൺ കൊണ്ട് ഒന്ന് ലെവൽ ആക്കി കൊടുക്കാം.. അതിന് ശേഷം അടി പരന്ന എന്തെങ്കിലും ഗ്ലാസോ, പാത്രോ വെച്ച് മെല്ലെ ഒന്ന് പ്രെസ്സ് ചെയ്ത് ഒന്ന് കൂടെ ലെവൽ ആക്കി കൊടുക്കാം.. ഇപ്പൊ കേക്ക് ന്റെ ബേസ് ഇവിടെ റെഡി ആയിട്ടുണ്ട്.. ഇനി അടുത്ത ലയർ റെഡി ആകുന്നത് വരെ ഇത് ഫ്രിഡ്ജിൽ വെക്കാം..

    അടുത്തത് ആയി 400 ഗ്രാം ഫ്രോസൺ സ്ട്രോബെറി( സ്ട്രോബെറിക്ക് പകരം ഏത് ഫ്രൂട്ട് വേണെങ്കിലും എടുക്കാം,സ്ട്രോബെരിയുടെ ജാം ആയാലും മതി ) എടുക്കാം.. ഇത്‌ ഒരു പാനിലേക്ക് മാറ്റി ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസും ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം..ഇത് ഇനി ഒരു മീഡിയം ഫ്‌ളൈമിൽ ഒന്ന് തിളപ്പിക്കാം..
    പഞ്ചസാര നന്നായി മെൽറ്റ് ആയി നല്ല പോലെ തിളച്ചു വരുമ്പോൾ ടോപ്പിങ്നായി കുറച്ചു സ്ട്രോബെറി എടുത്തു മാറ്റാം..അതിന് ശേഷം സിറപ്പ് നന്നായി തിളച്ചു ചെറുതായി കുറുകി വരുമ്പോ തീ ഓഫാക്കാം..ഇനി സിറപ്പും സ്ട്രോബെറി പൾപും അരിച്ചു സെപ്പറേറ്റ് ആക്കി പൾപ് ഒന്ന് മിക്സിയിൽ അരച്ചതിന് ശേഷം രണ്ടും മാറ്റി വെക്കാം..അടുത്തത് ആയി വേറൊരു ബൗളിൽ 125 ml ന്റെ രണ്ടു പാക്കറ്റ് തിക്ക് ക്രീം എടുക്കാം.. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം..ഇതും ഇനി സൈഡിലേക്ക് മാറ്റി വെക്കാം..

    അടുത്തത് ആയി ഒരു ബൗളിൽ 350 ഗ്രാം ക്രീം ചീസ് എടുക്കാം..ഇതിലേക്ക് അര കപ്പ് കൂടെ പഞ്ചസാര ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം..അതിനു ശേഷം ഇതിലേക്ക് പുളിയില്ലാത്ത 170 ഗ്രാം(ഒരു കപ്പ്‌ ) കട്ട തൈര് ചേർക്കാം.. തൈരും നന്നായി മിക്സ്‌ ആക്കി എടുത്തതിനു ശേഷം ഇതിലേക്കു മാറ്റി വെച്ച തിക്ക് ക്രീം ചേർത് ഒന്ന് കൂടെ നല്ലപോലെ മിക്സ്‌ ആക്കാം.. ഇനി ഇതിലേക്ക് 10 ഗ്രാം ജലാറ്റിൻ അര കപ്പ് ചൂട് വെള്ളത്തിൽ കുതിർത്തത് ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിൽ നിന്ന് പകുതിയോളം വേറൊരു ബൗളിലേക്ക് മാറ്റാം.. എന്നിട്ട് ബാക്കിയുള്ള മിക്സിലേക്ക് അരച്ച് വെച്ചിരിക്കുന്ന സ്ട്രോബെറിയുടെ പൾപ് ചേർത്ത് കൊടുക്കാം.. നല്ലപോലെ മിക്സ്‌ ആക്കിയതിന് ശേഷം ഇത് സെറ്റ് ആക്കി വെച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ന്റെ മുകളിൽ ആയിട്ട് ഒഴിച്ച് കൊടുക്കാം..ഇനി ഇത് 20 മിനിറ്റ് ഫ്രീസറിൽ വെച്ച് ചെറുതായി ഒന്ന് സെറ്റ് ആക്കി എടുക്കാം..

    ആ സമയം അടുത്ത ലയർ ആയ മാറ്റിവെച്ചിരിക്കുന്ന സിറപ്പ്ലേക്ക് മൂന്നു ഗ്രാം ജെലാറ്റിൻ കാൽ കപ്പ് വെള്ളത്തിൽ കുതിർത്തത് ചേർക്കാം.. ഈ സിറപ്പ് സ്ട്രാബെറി ചീസ് മിക്സിന്റ മുകളിൽ ആയിട്ട് ഒഴിച് കൊടുത് 20 മിനിറ്റ് ഫ്രീസറിൽ വെച്ച് സെറ്റ് ആക്കി എടുത്തതിനു ശേഷം ലാസ്റ്റ് ലയർ ആയ ക്രീം ചീസ് മിക്സ്‌ ഇതിന് മുകളിൽ ആയിട്ട് ഒഴിച്ച് കൊടുക്കാം..ഇത് 5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആക്കി എടുത്തതിനു ശേഷം പെട്ടെന്ന് ഡെമോൾഡ് ചെയ്ത് കിട്ടാൻ ആയി ചൂട് വെള്ളത്തിൽ മുക്കിയ ഒരു ടവൽ മോൾഡ്ന് ചുറ്റും ആയിട്ട് വെച്ച് വളരെ സാവദാനം മോൽഡിന്റെ റിങ് എടുക്കാം.. മുകളിൽ ആയിട്ട് ടോപ്പിങ്നായി മാറ്റി വെച്ച സ്ട്രോബെറി വെച്ച് കൊടുത്തതിന് ശേഷം കട്ട്‌ ചെയ്ത് സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

    നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

    നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് 1 tsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ആവശ്യത്തിന് ഉപ്പും ,1 tsp വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. 1 മണിക്കൂർ നേരം അങ്ങനെ തന്നെ വെക്കണം. 1 പാൻ സ്റ്റൗ വെച്ച് അതിൽകെ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കൊഞ്ച് ഫ്രൈ ചെയ്ത എടുക്കാം. അതേ എണ്ണയിൽ തന്നെ കുറച്ച് ചെറിയ ഉള്ളി , കറിവേപ്പില , 1 വലിയ സവോള എന്നിവ ചേർക്കുക.

    സവോള ചെറുതായി അരിഞ്ഞത് ആണ് വേണ്ടത്. വഴറ്റുക. 4 അല്ലി വെളുത്തുള്ളി തൊലി കളയാതെ അരച്ചത് , ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർക്കുക. ഉപ്പും ചേർക്കണം. പച്ചമുളക് 1 മതി ചെറുതായി കട്ട് ചെയ്ത് എടുത്തത് , മുളക് പൊടി 1.25 tsp , മഞ്ഞൾ പൊടി 1/4 tsp , കുരുമുളക് പൊടിച്ചത് , 1/4 tsp ഗരം മസാലപ്പൊടി ഇത്രെയും ചേർക്കുക. ചെറുതായി അരിഞ്ഞ തക്കാളി 1 ചേർക്കുക. അടച്ചു വെച്ച് വേവിക്കുക. അതിൽ ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്തു ഇളക്കി യോജിപ്പിക്കുക. നന്നായി മിക്സ് ചെയ്തു കൊടുക്കുക. ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് വരട്ടി എടുക്കുക. ചെമ്മീൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദോശ മാവ് വെച്ച് എളുപ്പത്തിൽ  ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

    ദോശ മാവ് വെച്ച് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

    ദോശ മാവ് വെച്ച് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

    ദോശമാവ് -1കപ്പ്‌

    ഗോതമ്പു പൊടി -1/2 കപ്പ്‌

    ശർക്കര പാനി -3/4 ഗ്ലാസ്‌

    തേങ്ങ വറുത്തത് – 1tbsp

    ഉപ്പ് -ഒരു നുള്ള്

    ദോശ മാവിൽ ഗോതമ്പു പൊടിയും ശർക്കര പാനി യും, തേങ്ങ വറുത്തതും ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു ഇളക്കി കൂട്ട് റെഡി ആക്കാം ഉണ്ണി അപ്പ ചട്ടിയിൽ ഓയിൽ ഒഴിച്ച് നന്നായി എണ്ണ ചൂടാകുബോൾ മാവ് ഒഴിച്ച് ഉണ്ണി അപ്പം ചുട്ടു എടുക്കാം. ചൂടോടെ കഴിക്കാൻ നല്ല രുചി ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാക്കി വന്ന ചോറ് കൊണ്ട് ഇനി അടിപൊളി ദോശയുണ്ടാക്കാം

    ബാക്കി വന്ന ചോറ് കൊണ്ട് ഇനി അടിപൊളി ദോശയുണ്ടാക്കാം

    ചോറ് കൊണ്ടൊരു ദോശ

    ആവശ്യമുള്ള സാധനങ്ങൾ

    ചോറ് =1cup

    മുട്ട =2

    സവാള =1&1/2tbsp(കൊത്തിയ രിഞ്ഞത് )

    പച്ചമുളക് =1(അരിഞ്ഞത് )

    കവിപേപ്പില =അല്പം

    ഉപ്പ്=ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    തലേ ദിവസത്തെ ചോറ് എടുത്ത് നന്നാക്കി കഴുകിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ടു മുട്ട കൂടി ഒഴിച്ച് നന്നാക്കി മിക്സിയിൽ അരച്ചെടുക്കുക. അരച്ച ഈ ബാറ്ററിലേക്ക് സവാള പച്ചമുളക് കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ചൂടായ ഫ്രൈയിങ് പാനിൽ ഒരു തവി ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് വേവിക്കുക. ഏകദേശം പെട്ടെന്ന് തന്നെ ഒരു വശം വെന്തു വരും അപ്പോൾ തിരിച്ചിട്ട് നമുക്ക് മറുവശം കൂടി വേവിച്ചെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുബൂസ് ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് എപ്പോ കാലിയായി

    കുബൂസ് ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് എപ്പോ കാലിയായി

    കുബൂസ് ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് എപ്പോ കാലിയായി

    ഖുബൂസ് ഉണ്ടാകാൻ ഒരു ബൗളിലിൽ 2 കപ്പ് മൈദ ഇട്ടോടുക്കുക ശേഷം 2 സ്പൂൺ പഞ്ചസാര,2 ടേബിൾസ്പൂൺ പാൽപ്പൊടി ,കുറച്ചു ഉപ്പ് ,1 ടേബിൾസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ഇതൊക്കെ ഇട്ട് നന്നായി മിക്സ് ചെയുക .ഇനി ഒന്നര കപ്പ് ഇളം ചൂട് വെള്ളം ഒഴിച്ചു ചപ്പാത്തി ഒക്കെ കുഴക്കുന്നെ പോലെ നന്നായിട്ട് കുഴച്ചെടുക്കുക .കുഴച്ചെടുത്ത മാവ് പൊന്തുന്നത് വരെ അടച്ചു മാറ്റി വെക്കുക 2 -3 മണിക്കൂർ കഴിയുമ്പോളേക്കും അത് പൊന്തിയിട്ടുണ്ടാകും ഇനി മാവ് നന്നായിട്ട് ഒന്നൂടെ കുഴച്ചെടുക്കുക . കുറച്ചു കാട്ടിയോടെ ഓരോ ബോൾ ആക്കി പരത്തി എടുക്കുക .ഈ പരത്തിയ കുബൂസ് അര മണിക്കൂർ aghane വെക്കുക .ഇനി ചൂടുള്ള തവയിൽ വേവുന്നത് വരെ ഉണ്ടാകുക .ഇത് ചൂടോടെ കഴിക്കാൻ ആണ് അടിപൊളി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.