Blog

  • ഇന്ന് നമുക്ക് Special മട്ടൻ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് Special മട്ടൻ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് Special Mutton biriyani ഉണ്ടാക്കാം

    ചേരുവകൾ

    ഘട്ടം 1:

    Marinate and cooking mutton

    മട്ടൺ: 700 ഗ്രാം

    മുളകുപൊടി: 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 3 / 4tsp

    മല്ലിപൊടി: 1 ടീസ്പൂൺ

    കുരുമുളക് പൊടി: 2 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    ഉപ്പ്:3/4tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3 ടീസ്പൂൺ

    നാരങ്ങ നീര്: ഒരു നാരങ്ങയുടെ നീര്

    എല്ലാ spicesഉം മട്ടനിലേക്ക് തേച്ച് കൊടുക്കുക എന്നിട്ട് 3 മണിക്കൂർ കുറഞ്ഞത് marinate ചെയ്യുക. ഇപ്പോൾ മട്ടൻ pressure cook ചെയ്യുക 3/4 കപ്പ് വെള്ളം ഉപയോഗിച്ച് 4 വിസിൽ വരെ.
    മട്ടൺ നന്നായി വേവും വരെ.

    ഘട്ടം 2:

    മട്ടൺ മസാല തയ്യാറാക്കൽ

    സവാള: മസാലയ്ക്ക് 4, 2 എണ്ണം വറുത്ത സവാള ഉണ്ടാക്കാൻ

    പച്ചമുളക്: 4

    കുഞ്ഞുള്ളി: 6

    മല്ലി ഇല: ഒരു കൈ നിറയെ

    പുതിനയില: ഒരു കൈ നിറയെ

    കശുവണ്ടി: 20

    തേങ്ങകൊത്ത്: 4 കഷണം

    തൈര്: 3/4 കപ്പ്

    കുരുമുളക്: 1.5 ടീസ്പൂൺ

    മുളകുപൊടി: 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 3 / 4tsp

    മല്ലിപൊടി: 1 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    ഉപ്പ്: 1/2tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3tsp

    ആദ്യം മല്ലി, പുതിനയിലയുടെ പകുതി ഭാഗം, 9-10 കശുവണ്ടി തേങ്ങ, തൈര് എന്നിവ നന്നായി അരച്ചെടുക്കുക.
    ഒരു പാൻ ചൂടാക്കുക അതിലേക്ക് 30 ഗ്രാം വെണ്ണ ചേർക്കുക ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത് ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ വറുക്കുക(low flame ). ഇതാണ് നമ്മൾ Dum ചെയ്യാൻ ഉപയോഗിക്കുന്നത്.ഇനി കശുവണ്ടിയും സവാളയും വറുത്തെടുക്കുക.ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക എന്നിട്ട് മുഴുവൻ ഗരം മസാലചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റുക. തക്കാളി ചേർത്ത് വഴറ്റുക. അരച്ച പേസ്റ്റ് ചേർത്ത് വേവിക്കുക ഇതിലേക്ക് വറുത്ത ഉള്ളി, മല്ലിയില, പുതിനയില ചേർക്കുക.മട്ടൺ മസാല ഇപ്പോൾ തയ്യാറാണ്.ഇപ്പോൾ നമുക്ക് അരി പാകം ചെയ്യാം.ഗരം മസാല ചേർത്ത് വഴറ്റുക, അതിലേക്ക്
    വെള്ളം ചേർത്ത് തളപ്പിക്കുക ഉപ്പ് ക്രമീകരിക്കുക, കുതിർത്ത അരി ചേർത്ത് 80% വരെ വേവിക്കുക.

    ഘട്ടം 3:

    ഉള്ളി മൂപ്പിച്ച butter കൊറച്ച് ഒരു പാനിൽ ഒഴിക്കുക എന്നിട്ട് മട്ടൻ കറിയും ചോറും layer ചെയ്യുക.ഓരോ layer ചോറിലും ഉള്ളി മൂപ്പിച്ച butter കൊറേശെ ഒഴിക്കുക.വറുത്ത സവാള മല്ലിയില,പുതിനയില,വറുത്ത കശുവണ്ടി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും അലുമിനിയം ഫോയിൽ കൊണ്ട് മൂടി വെച്ച് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക ..Mutton dum biriyani ഇപ്പോൾ തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി നാലുമണിക്ക് ചായയുടെ കൂടെ എത്ര കഴിച്ചാലും മതിയാവാത്ത ഈ പലഹാരം മാത്രം മതി.

    ഇനി നാലുമണിക്ക് ചായയുടെ കൂടെ എത്ര കഴിച്ചാലും മതിയാവാത്ത ഈ പലഹാരം മാത്രം മതി.

    ഇനി നാലുമണിക്ക് ചായയുടെ കൂടെ എത്ര കഴിച്ചാലും മതി വരാത്ത ഈ പലഹാരം മാത്രം മതിയാവും
    ഈ നാലുമണി പലഹാരം കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും
    ഈ പലഹാരം തയ്യാറാക്കി എടുക്കാൻ ഒരുപാട് ചേരുവകളുടെ ആവശ്യമില്ല അതിനോടൊപ്പം തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്.

    ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് ഗോതമ്പ് പൊടി ഒരു കപ്പ് മൈദ പൊടിയും എടുത്തിട്ടുണ്ട് മൈദ വേണ്ട എന്നുണ്ടെങ്കിൽ മുഴുവന് ഗോതമ്പു പൊടി എടുക്കുക അതിലേക്ക് കാൽടീസ്പൂൺ അല്പം കുറവ് സോഡാപ്പൊടി ചേർത്തുകൊടുക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം
    കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം
    ഒരു പച്ച മുളവ് ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം
    ഇനി എല്ലാം കൂടെ നന്നായിട്ട് ഒന്ന് മിക്സ് ചെയ്തതിനു ശേഷം അധികം പുളിയില്ലാത്ത തൈര് ചേർത്ത് നന്നായി ഇളക്കി എടുക്കാം.

    അധികം ലൂസ് ആവാതെ മാവ് കുഴച്ചെടുക്കുക.ശേഷം മൂടി കൊണ്ട് അടച്ച് ഒരു 20 മിനിറ്റ് വരെ മാറ്റി വെക്കാം
    ഇനി സ്റ്റ് ഓണാക്കി ഒരു പാത്രം വച്ചു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കാം എന്ന് നന്നായി ചൂടായതിനു ശേഷം ഒരു സ്പൂൺ മാവ്.ചേർത്തു കൊടുത്തു തിരിച്ചും മറിച്ചുമിട്ട് തയ്യാറാക്കി എടുക്കാം ഇത്രയേ ഉള്ളൂ.വളരെ സിമ്പിൾ ആയിട്ട് ബോണ്ട ഇവിടെ തയ്യാറായി വന്നിട്ടുണ്ട് ഒരു തവണ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക തീർച്ചയായിട്ടും എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja’s Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി തട്ടുകട കോഴിക്കാൽ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    തലശ്ശേരി തട്ടുകട കോഴിക്കാൽ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി തട്ടുകട കോഴിക്കാൽ

    ആവശ്യമായ ചേരുവകൾ

    * കപ്പ – 1/2 കിലോ

    * പച്ചമുളക് – 2 എണ്ണം (ചെറുതായി മുറിച്ചത്)

    * ഇഞ്ചി – ചെറിയൊരു കഷ്ണം (ചെറുതായി മുറിച്ചത്)

    * കറിവേപ്പില – 2 തണ്ട്

    * കടലമാവ് – 1/2 കപ്പ്

    * അരിപ്പൊടി – 1 ടേബിൾസ്പൂൺ

    * മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

    * മുളകുപൊടി – 1 1/2 ടീസ്പൂൺ

    * കായംപൊടി – 2 നുള്ള്

    * വെളുത്തുള്ളി ചതച്ചത് – 6 അല്ലി (തൊലിയോടു കൂടി)

    * എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്ര

    * ഉപ്പ് – ആവശ്യത്തിന്

    * വെള്ളം – ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    * 1/2 കിലോ കപ്പ തൊലി കളഞ്ഞു നീളത്തിൽ ഫ്രഞ്ച് ഫ്രൈസ് പോലെ കനം കുറച്ചു കഷ്ണങ്ങളാക്കി 10 മിനിറ്റ് വെള്ളമൊഴിച്ചു വച്ച് കഴുകിയൂറ്റി മാറ്റി വെക്കുക
    * ഒരു ബൗളിലോട്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കടലമാവ്, അരിപ്പൊടി, മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കായംപൊടി, വെളുത്തുള്ളി എന്നിവ നന്നായി മിക്സ് ചെയ്തു കുറേശ്ശേയായി വെള്ളം ചേർത്ത് കട്ടിയുള്ള മാവാക്കി കപ്പ കഷ്ണങ്ങൾ ഇട്ടു സോഫ്റ്റ് ആയി മിക്സ് ചെയ്തു കുറേശ്ശേ മാവ് നീളത്തിൽ എടുത്തു തിളച്ച എണ്ണയിലോട്ടു ഇട്ടു ചെറുതീയിൽ വച്ച് ഫ്രൈ ചെയ്തെടുക്കുക. തലശ്ശേരി കോഴിക്കാൽ റെഡി .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തലശ്ശേരി തട്ടുകട കോഴിക്കാൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണക്കമീൻ ചമ്മന്തി ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട

    ഉണക്കമീൻ ചമ്മന്തി ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട

    ഉണക്കമീൻ ചമ്മന്തി/Unakkameen Recipe/ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട/Dry Fish Chammanthi

    ആദ്യം unakkameen വൃത്തിയാക്കി മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ചേർത്ത് നന്നായി വറുത്തെടുക്കുക

    ഒരു മിക്സിയുടെ ജാറിൽ 1/4 കപ്പ് തേങ്ങയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2 ചെറിയ ഉള്ളിയും 1/2 tsp മുളകുപൊടിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് crush ചെയ്യുക

    അതിലേക്കു unakkameen മുള്ളുകളഞ്ഞു ചേർക്കുക
    എന്നിട്ടു ഒന്നുകൂടി crush ചെയ്തെടുത്താൽ അടിപൊളി ചോറിനും കഞ്ഞിക്കും പറ്റിയ chammanthi റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇൻസ്റ്റന്റ് റവ ദോശ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഇൻസ്റ്റന്റ് റവ ദോശ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഇൻസ്റ്റന്റ് റവ ദോശ.

    റവ:1കപ്പ്‌

    അരിപ്പൊടി:3/4 കപ്പ്‌

    മൈദ:3/4കപ്പ്‌

    സവാള:1

    ഇഞ്ചി:ഒരു ചെറിയ കഷ്ണം

    പച്ചമുളക്:2

    മല്ലിയില

    കറിവേപ്പില

    ഉപ്പ്‌: ആവശ്യത്തിനു

    വെള്ളം

    എല്ലാ ചേരുവകളും ചേർത്ത് നല്ലവണ്ണം ലൂസായി കലക്കി 15 മിനുട്ട് മാറ്റിവെക്കുക.
    അതിനു ശേഷം വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് ദോശ തട്ട് വെച്ച് ചൂടാ യാൽ മാവ് ഒഴിച്ച് കുറച്ചു എണ്ണ ഒഴിച്ച് നല്ല ക്രിസ്പി ആയി ചുട്ടെടുക്കുക.റവ ദോശ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇൻസ്റ്റന്റ് റവ ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 3 വലിയ സവോള , 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 7 -8 വരെ പച്ച മുളക് , പുതിന ,മല്ലി ഇല, ചേർ നാരങ്ങ, 1.25 തക്കാളി ഇത്രെയും ആദ്യം കട്ട് ചെയ്ത് വെക്കണം. കുറച്ച് ഉള്ളി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. അതിലേക്ക് മുന്തിരി, അണ്ടിപരിപ്പും ഫ്രൈ ആക്കുക. അതേ എണ്ണയിൽ തന്നെ ഉള്ളി വഴറ്റണം. ഇഞ്ചി , പച്ച മുളക് , വെളുത്തുള്ളി അരച്ച് കൂടി ചേർക്കുക. ഇളക്കി 900 gm ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.

    തക്കാളി കൂടി ചേർത്ത് ഇളക്കി എടുക്കുക. ഉപ്പും , 1/4 tsp മഞ്ഞൾ പൊടി , 3/4 tbsp ബിരിയാണി മസാല , ചേർക്കുക. മല്ലി ഇല, പുതിന ചേർത്ത് ഇളക്കി എടുക്കുക. നാരങ്ങ നീര് 1 tsp , 2 tsp തൈര് , 1/2 tbsp ഗരം മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ ഫ്രൈ ചെയ്ത ഉള്ളി കുറച്ച് ചേർത്ത് ഇളക്കി എടുക്കുക. ഇനി ചോറ് ഉണ്ടാക്കാനായി 1കുക്കറിൽ 4 കപ്പ് വെള്ളം ഒഴിച്ച് ഉപ്പ്, നെയ്, ബിരിയാണി സ്പൈസസ്, നാരങ്ങ നീര് , 2 കപ്പ് കഴുകി വെളളം ഊറ്റി എടുത്ത അരി ചേർത്ത് കുക്കർ അടച്ചു 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം മസാലയുടെ മുകളിൽ ചോറ് ഇട്ടു വറുത്ത് വെച്ച ഉള്ളി , മുന്തിരി , അണ്ടി പരിപ്പ്, മല്ലില, പുതിന 1 tsp നെയ് ചേർത്ത് 15 ദം ചെയ്തു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തലശ്ശേരി ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല ഫ്രഷ് രസക്കൂട്ട്, വെച്ച് അടിപൊളി രസം.. കടയിലെ രാസപ്പൊടി ഇനി വേണ്ടാട്ടോ…

    നല്ല ഫ്രഷ് രസക്കൂട്ട്, വെച്ച് അടിപൊളി രസം.. കടയിലെ രാസപ്പൊടി ഇനി വേണ്ടാട്ടോ…

    നല്ല ഫ്രഷ് രസക്കൂട്ട്, വെച്ച് അടിപൊളി രസം.. കടയിലെ രാസപ്പൊടി ഇനി വേണ്ടാട്ടോ…

    നല്ല ഫ്രഷ് രസം..
    രസക്കൂട്ട്.. ഇനി വീട്ടിൽ തന്നെ!!
    കടയിലെ രസംപൗഡർ ഇനി വേണ്ടാട്ടോ…നമുക്ക് തന്നെ എളുപ്പത്തിൽ നല്ല ഉഷാർ രസം ഉണ്ടാക്കാം..ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ കൂടെ ആണുട്ടോ… ഈ 1 മിനിറ്റു വീഡിയോ കണ്ടിട്ട്, ട്രൈ ചെയ്തിട്ട് പറയൂട്ടാ..🤗

    ആദ്യം ഇതിലേക്ക് ഫ്രഷ് ആയിട്ട് ഒരു കൂട്ട് നമുക്ക് ചതച്ച് എടുക്കണം..അതിന് 1 ടേബിൾ സ്പൂൺ കുരുമുളക്, 1 ടീസ്പൂൺ മല്ലി, ജീരകം, വെളുത്തുള്ളി ഇതെല്ലാം ചതച്ച് മാറ്റിവെക്കുക.

    ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കുറച്ചു കടുകിട്ടു കൊടുക്കാം..ഉണക്കമുളക്, ഉഴുന്ന് ഇവ ചേർത്ത്, കടുക് പൊട്ടി വരുമ്പോൾ… ഇതിലേക്ക് മസാലക്കൂട്ട് ഇട്ടുകൊടുക്കാം. അതിന്റെ പച്ച മണം മാറുമ്പോൾ നമുക്ക് അതിലേക്ക് കുറച്ചു കുഞ്ഞുള്ളി, ഒരു തക്കാളി, ഒരു പച്ചമുളക്, കുറച്ചു വേപ്പില, ഇവ ചേർത്ത് നന്നായി ഒന്നു വാട്ടുക അതിലേക്ക് നമുക്ക് പുളി പിഴിഞ്ഞ് ചേർക്കാം. പാകത്തിന് ഉപ്പു ചേർത്ത് തിളച്ചുവരുമ്പോൾ.. മല്ലിയില ഇട്ട് കൊടുക്കാം.. നമ്മുടെ അടിപൊളി ഫ്രഷ് രസം റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.