ഇന്ന് നമുക്ക് Special Mutton biriyani ഉണ്ടാക്കാം
ചേരുവകൾ
ഘട്ടം 1:
Marinate and cooking mutton
മട്ടൺ: 700 ഗ്രാം
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 3 / 4tsp
മല്ലിപൊടി: 1 ടീസ്പൂൺ
കുരുമുളക് പൊടി: 2 ടീസ്പൂൺ
ഗരം മസാല: 3/4 ടീസ്പൂൺ
ഉപ്പ്:3/4tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3 ടീസ്പൂൺ
നാരങ്ങ നീര്: ഒരു നാരങ്ങയുടെ നീര്
എല്ലാ spicesഉം മട്ടനിലേക്ക് തേച്ച് കൊടുക്കുക എന്നിട്ട് 3 മണിക്കൂർ കുറഞ്ഞത് marinate ചെയ്യുക. ഇപ്പോൾ മട്ടൻ pressure cook ചെയ്യുക 3/4 കപ്പ് വെള്ളം ഉപയോഗിച്ച് 4 വിസിൽ വരെ.
മട്ടൺ നന്നായി വേവും വരെ.
ഘട്ടം 2:
മട്ടൺ മസാല തയ്യാറാക്കൽ
സവാള: മസാലയ്ക്ക് 4, 2 എണ്ണം വറുത്ത സവാള ഉണ്ടാക്കാൻ
പച്ചമുളക്: 4
കുഞ്ഞുള്ളി: 6
മല്ലി ഇല: ഒരു കൈ നിറയെ
പുതിനയില: ഒരു കൈ നിറയെ
കശുവണ്ടി: 20
തേങ്ങകൊത്ത്: 4 കഷണം
തൈര്: 3/4 കപ്പ്
കുരുമുളക്: 1.5 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 3 / 4tsp
മല്ലിപൊടി: 1 ടീസ്പൂൺ
ഗരം മസാല: 3/4 ടീസ്പൂൺ
ഉപ്പ്: 1/2tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3tsp
ആദ്യം മല്ലി, പുതിനയിലയുടെ പകുതി ഭാഗം, 9-10 കശുവണ്ടി തേങ്ങ, തൈര് എന്നിവ നന്നായി അരച്ചെടുക്കുക.
ഒരു പാൻ ചൂടാക്കുക അതിലേക്ക് 30 ഗ്രാം വെണ്ണ ചേർക്കുക ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത് ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ വറുക്കുക(low flame ). ഇതാണ് നമ്മൾ Dum ചെയ്യാൻ ഉപയോഗിക്കുന്നത്.ഇനി കശുവണ്ടിയും സവാളയും വറുത്തെടുക്കുക.ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക എന്നിട്ട് മുഴുവൻ ഗരം മസാലചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റുക. തക്കാളി ചേർത്ത് വഴറ്റുക. അരച്ച പേസ്റ്റ് ചേർത്ത് വേവിക്കുക ഇതിലേക്ക് വറുത്ത ഉള്ളി, മല്ലിയില, പുതിനയില ചേർക്കുക.മട്ടൺ മസാല ഇപ്പോൾ തയ്യാറാണ്.ഇപ്പോൾ നമുക്ക് അരി പാകം ചെയ്യാം.ഗരം മസാല ചേർത്ത് വഴറ്റുക, അതിലേക്ക്
വെള്ളം ചേർത്ത് തളപ്പിക്കുക ഉപ്പ് ക്രമീകരിക്കുക, കുതിർത്ത അരി ചേർത്ത് 80% വരെ വേവിക്കുക.
ഘട്ടം 3:
ഉള്ളി മൂപ്പിച്ച butter കൊറച്ച് ഒരു പാനിൽ ഒഴിക്കുക എന്നിട്ട് മട്ടൻ കറിയും ചോറും layer ചെയ്യുക.ഓരോ layer ചോറിലും ഉള്ളി മൂപ്പിച്ച butter കൊറേശെ ഒഴിക്കുക.വറുത്ത സവാള മല്ലിയില,പുതിനയില,വറുത്ത കശുവണ്ടി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും അലുമിനിയം ഫോയിൽ കൊണ്ട് മൂടി വെച്ച് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക ..Mutton dum biriyani ഇപ്പോൾ തയ്യാറാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.