Blog

  • ഗോതമ്പ് പൊടി ചേർത്തുണ്ടാക്കിയ നല്ല കിടിലൻ ഹോട്ട് ചോക്ലേറ്റ് പുഡിങ്…

    ഗോതമ്പ് പൊടി ചേർത്തുണ്ടാക്കിയ നല്ല കിടിലൻ ഹോട്ട് ചോക്ലേറ്റ് പുഡിങ്…

    ഗോതമ്പ് പൊടി ചേർത്തുണ്ടാക്കിയ നല്ല കിടിലൻ ഹോട്ട് ചോക്ലേറ്റ് പുഡിങ്…ഐസ് ക്രീമോ ,ഫ്രഷ് ക്രീം അല്ലെങ്കിൽ തിക്ക് ക്രീം ഇതിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആയ ,ചൂടോട് കൂടെ കഴിക്കാവുന്ന ഈ പുഡിങ് ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കോഴിമുട്ടയും മൈദയും ഒന്നും ചേർക്കാതെ ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണെ ….

    ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, മൂന്നു ടേബിൾ സ്പൂൺ കോകോ പൗഡർ, മുക്കാൽ ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ ,അര ടീസ്പൂൺ ഉപ്പ് ഇത്രയും ഒന്ന് അരിച്ചു മാറ്റാം..

    ഇതിലേക്ക് പഞ്ചസാരയും ബട്ടറും ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കാം..അതിന് ശേഷം പാലും കാൽ ടീസ്പൂൺ വാനില എസ്സെൻസും ചോപ് ചെയ്ത ഏതെങ്കിലും നട്സും (ഓപ്ഷണൽ ) കൂടെ ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കാം.. ഇത് ഇനി ഒരു ഗ്ലാസ്‌ ട്രേ യിലേക്ക് മാറ്റാം.. ഇതിന് മുകളിൽ ആയിട്ട് കുറച്ചു കൂടെ നട്സും ചോക്ലേറ്റ് കട്ട് ചെയ്തോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തോ ഇട്ട് കൊടുക്കാം.. ഇനി ഇത് സൈഡിലേക്ക് മാറ്റി വെക്കാം..

    അടുത്തത് ആയി ഒരു ബൗളിലേക്ക് കുറച്ചു പഞ്ചസാര, 3 ടേബിൾ സ്പൂൺ കൂടെ കോകോ പൌഡർ,കാൽ ടീസ്പൂൺ കോഫി പൌഡർ ഇത്രയും ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കാം..അതിന് ശേഷം ഒരു കപ്പ് ചൂട് വെള്ളം കുറച്ചു കുറച്ചു ആയി ഒഴിച് ഒന്ന് കൂടെ മിക്സ്‌ ആക്കി എടുക്കാം..ഇത്‌ സെറ്റ് ആക്കി വെച്ചിരിക്കുന്ന കേക്ക് ബാറ്റെർ ന്റെ മുകളിൽ ആയിട്ട് മെല്ലെ ഒഴിച് കൊടുക്കാം..പ്രിഹീറ്റ് ചെയ്ത ഒരു പാനിൽ തട്ട് വെച്ച് അതിന് മുകളിൽ ബാറ്റെർ ഒഴിച്ച ഗ്ലാസ്‌ ട്രേ വെച്ച് മൂടി വെച്ച് ഒരു 40 – 50 മിനിറ്റ് കേക്ക് വേവിക്കാം.. അതിന് ശേഷം ചൂടോടെ കൂടെ തന്നെ നല്ല തണുത്ത ഫ്രഷ് ക്രീം , തീക്ക് ക്രീം, വിപ്പിങ് ക്രീം ബീറ്റ് ചെയ്തത് അല്ലെങ്കിൽ ഐസ് ക്രീം ഇതിൽ ഏതിന്റെ കൂടെ വേണെങ്കിലും സെർവ് ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിൽ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി.

    വീട്ടിൽ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി.

    ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!!
    വീട്ടിൽ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി.

    ചേരുവകൾ

    • പച്ച പപ്പായ – 500 ഗ്രാം

    • പഞ്ചസാര – 2 കപ്പ്

    • വാനില എസ്സെൻസ്‌ – 1 ടീസ്പൂൺ

    • വെള്ളം – 7 കപ്പ്

    • ചുവപ്പു കളർ -ആവശ്യത്തിന്

    • പച്ച കളർ -ആവശ്യത്തിന്

    • ഓറഞ്ച് കളർ -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പച്ച പപ്പക്കായ കുരുവും തൊലിയും കളഞ്ഞു ചെറിയ ക്യൂബ് ആക്കി മുറിച്ചെടുക്കുക .പപ്പക്കായ കഷ്ണങ്ങൾ നന്നായി കഴുകി ഒരു പാനിൽ ഇടുക ഇതിലേക്ക് 4 കപ്പ് വെള്ളവും കൂടി ചേർത്ത് വേവിക്കാൻ വെക്കാം .പപ്പക്കായ പകുതി വേവ് ആകുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി പപ്പക്കായ ഒന്ന് അരിച്ചെടുക്കാം .പപ്പക്കായയിലെ വെള്ളം വാർന്നു വരുമ്പോഴേക്കും പഞ്ചസാര പാനി തയ്യാറാക്കാം .അതിനായി ഒരു പാനിലേക്കു രണ്ടു കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക പഞ്ചസാര നന്നായി ഉരുകിയ ശേഷം നേരത്തെ അരിച്ചു വെച്ച പപ്പക്കായ കഷ്ണങ്ങൾ പഞ്ചസാര പാനിയിലേക്കു ചേർത്ത് കൊടുക്കുക .ഇനി പപ്പക്കായ പഞ്ചസാരപാനിയിൽ കിടന്നു നന്നായി വെന്തു വരണം അതോടൊപ്പം പഞ്ചസാര പാനി ഒരു നൂല് പരുവം ആകുകയും വേണം .

    പഞ്ചസാര പാനി ഒരു നൂല് പരുവം ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസ് പപ്പക്കായയിലേക്കു ചേർത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കണം .ഈ പപ്പക്കായ പഞ്ചസാര പാനിയോട് കൂടി 3 ബൗളിലേക്കുഒരേ അളവിൽ ചേർത്ത് കൊടുക്കാം.ഇനി ഓരോ ബൗളിലും ഓരോ കളർ ചേർത്ത് മിക്സ് ചെയ്തു കൊടുക്കാം .ഒരു 12 മണിക്കൂർ ഇത് ഒന്ന് സെറ്റ് ആകാൻ മാറ്റിവെക്കാം .12 മണിക്കൂർ കഴിഞ്ഞാൽ പപ്പക്കായ നല്ല കളർ ആയി കിട്ടും .ഇനി മൂന്ന്പാത്രങ്ങൾ ടിഷ്യു പേപ്പർ വെച്ച്എടുത്തു വെക്കാം .ഓരോ പാത്രത്തിലേക്കും ഓരോ കളർ പപ്പായ ചേർത്ത് നിരത്തി കൊടുക്കണം (പഞ്ചസാര പാനി ഇല്ലാതെ വേണം പപ്പായ കഷ്ണങ്ങൾ ടിഷ്യു പേപ്പറിൽ ഇട്ടു കൊടുക്കാൻ )ടിഷ്യു പേപ്പർ പപ്പായ കഷണങ്ങളിൽ ഉള്ള പഞ്ചസാര പാനി എല്ലാം വലിച്ചെടുത്തുപപ്പായ കഷ്ണങ്ങൾ ഡ്രൈ ആയി കിട്ടും .(പെട്ടെന്ന് ഡ്രൈ ആയി കിട്ടാൻ ഒന്ന് വെയിലത്ത് വെച്ചാൽ മതി )പപ്പായ കഷ്ണങ്ങൾ ഡ്രൈ ആയി വന്നാൽ നമ്മുടെ ട്യൂട്ടി ഫ്രൂട്ടി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ
    ക്രിസ്മസിന് അപ്പത്തിന്റെ കൂടെ കഴിക്കാൻ അടിപൊളി മപ്പാസ്

    ആദ്യം 1/2 kg ചിക്കൻ നന്നായി കഴുകി 1/4 tsp മഞ്ഞൾപൊടിയും 1 tsp കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ വയ്ക്കുക

    ഒരുപാനില് വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 3 ഗ്രാമ്പൂ 3 elakkaya ഒരു ചെറിയ കഷ്ണം പട്ട ഒരു bayleaf എന്നിവ ചേർത്ത് ഒന്നിളക്കുക അതിലേക്കു ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും 6 അല്ലി വെളുത്തുള്ളി അരിഞ്ഞതും ഒരു വലിയ സവാള അരിഞ്ഞതും എരിവ് അനുസരിച്ചു പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക ഉള്ളി വാടി തുടങ്ങുമ്പോൾ 2 tsp മല്ലിപൊടി 2 നുള്ള് മഞ്ഞൾപൊടി 1 tsp കുരുമുളകുപൊടി 1/2 tsp ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക അതിലേക്കു ഒരു തക്കാളി അരിഞ്ഞു ചേർത്ത് ചിക്കനും ചേർത്ത് 2 മിനുറ്റ് വഴറ്റി മൂടി വച്ചു വേവിക്കുക chicken വെന്തു വെള്ളം വറ്റി കഴിയുമ്പോൾ അതിലേക്കു ഒരു തേങ്ങയുടെ പാൽ എടുത്തു അതിലേക്കു ഒഴിച്ചു ചൂടായി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം
    ഇനി 10 ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും എണ്ണയിൽ നന്നായി മൊരിച്ചെടുത്തു മപ്പാസിലേക്കിട്ട് ഇളക്കിയാൽ അടിപൊളി മപ്പാസ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ മപ്പാസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ ഒരു സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    വളരെ എളുപ്പത്തിൽ ഒരു സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    വളരെ എളുപ്പത്തിൽ ഒരു സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 1/2 കപ്പ് പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇട്ടു കുറച്ച് വെളളം ഒഴിച്ച് 2 വിസിൽ വരാൻ വേണ്ടി സ്റ്റൗ വെക്കണം. അടുത്തതായി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 20 മുതൽ 30 വരെ ചെറിയ ഉള്ളി , 2 വെളുത്തുള്ളി , കറി വേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റി എടുക്കുക.

    അതിൽ 1/4 tsp മഞ്ഞൾ പൊടി , 1 tsp മുളക് പൊടി , 1 tbsp സാമ്പാർ പൊടി , 1 tbsp മല്ലി പൊടി ചേർത്ത് ഇളക്കി എടുക്കുക. പൊടി മൂത്ത് വരുമ്പോൾ അതിലേക്ക് 1 തക്കാളി ചേർക്കുക. കുറച്ച് ഉപ്പും . 1 നെല്ലിക്ക വലുപ്പത്തിൽ എടുത്ത പുളി വെള്ളത്തിൽ കുതിർത്ത വെള്ളം ഇതിലേക്ക് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വേവിച്ച പരിപ്പ് ചേർക്കുക. നന്നായിട്ട് തിളച്ചു വന്നതിനുന് ശേഷം ഒരു പാനിൽ കടുക് , ഉലുവ , ചുവന്ന മുളക് , കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് എടുക്കുക അത് കറിയിൽ ചേർക്കുക. കൂടെ കുറച്ച് കായ പൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോഫി പുഡിങ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    കോഫി പുഡിങ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    കോഫി പുഡിങ്

    തയ്യാറാക്കുന്ന വിധം :

    ചേരുവകൾ

    കോഫി പൌഡർ 2ടേബിൾ സ്പൂൺ

    വാട്ടർ 2ടേബിൾ സ്പൂൺ

    കോൺ ഫ്‌ലൗർ 4ടേബിൾ സ്പൂൺ

    വാട്ടർ കാൽ കപ്പ്‌

    മിൽക്ക് 500ml

    ഷുഗർ 9ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം :

    ആദ്യം ഒരു കപ്പ്‌ ഇൽ കോഫി പൌഡറും വെള്ളവും ചേർത്ത് കലക്കി വെക്കുക. ശേഷം കോൺ ഫ്ലോരും വെള്ളവും ചേർത്ത് കലക്കി വെക്കുക. എന്നിട്ടു പാൽ തിളപ്പിച്ച ശേഷം ഷുഗർ ചേർക്കുക അതിനു ശേഷം നേരത്തെ മിക്സ്‌ ചെയ്തു വച്ച കോഫി മിക്സ്‌ ചേർക്കുക. ശേഷം കോർ ഫ്‌ലൗർ മിക്സ്‌ ചേർക്കുക.2min ഇളക്കുക. തീ ഓഫാക്കുക. എന്നിട്ടു പുഡിങ് സെറ്റ് ചെയുന്ന പാത്രം എണ്ണ ഇട്ടു നന്നായി തടവ്വി മിക്സ്‌ അതിലേക്കു ഒഴിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്ജ് ഇൽ 4മണിക്കൂർ വെക്കുക. എന്നിട്ടു ഉപവയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫി പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    ചേരുവകൾ

    കാട കോഴി – അര കിലോ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    ഉണക്കമുളക് – 2

    ചെറിയ ഉള്ളി അരിഞ്ഞത് – അര കപ്പ്‌

    മുളക് പൊടി – 1 ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    കടുക് – അര ടീസ്പൂൺ

    തേങ്ങ – അര കപ്പ്‌

    കുരുമുളക് പൊടി – അര ടീസ്പൂൺ

    വെള്ളം – കാൽ കപ്പ്‌

    കറിവേപ്പില

    എണ്ണ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കുക. കാട കോഴി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അടച്ച് വച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ശേഷം കാൽ കപ്പ്‌ വെള്ളം ചേർത്ത് 15 മിനിറ്റ് വേവിക്കുക. നന്നായി വെന്ത ശേഷം തേങ്ങ ചേർത്ത് ഇളക്കുക. ഒപ്പം കുരുമുളക് പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി ഡ്രൈ ആക്കി എടുക്കുന്നു..
    കാട തോരൻ തയ്യാർ.. ചോറിന്റെ കൂടെ ഉഗ്രൻ കോമ്പിനേഷൻ ആണ്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓറിയോ ട്രഫിൽസ്-വെറും മൂന്നു ചേരുവകൾ മാത്രം

    ഓറിയോ ട്രഫിൽസ്-വെറും മൂന്നു ചേരുവകൾ മാത്രം

    വ്യതസ്തരുചിയിൽ ഓറിയോ ട്രഫിൾസ്‌ ബോൾ

    ചേരുവകൾ

    1.ഓറിയോ കുക്കി – 36 എണ്ണം

    2.ക്രീം ചീസ് – 8 ഔൺസ്

    3.ഡാർക്ക് ചോക്ലേറ്റ്‌ ചിപ്സ് /ചോക്ലേറ്റ്‌ ബാർ – 150 ഗ്രാം

    പാചക രീതി

    ഓറിയോ കുക്കീസ്‌ ഒരു സിപ്‌ലോക് ബാഗിലോ ,ഫുഡ് പ്രോസെസ്സറിലോ വെച്ച് നന്നായി പൊടിച്ചെടുക്കുക.
    ഒരു മിക്സിങ് ബൗളിൽ ക്രീം ചീസ് നല്ല സോഫ്റ്റാകുന്നതുവരെ വിസ്‌ക് ചെയ്തെടുക്കുക .ശേഷം അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കുക്കിചേർത്ത് കുഴച്ചെടുക്കുക .
    ബേക്കിംഗ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വെച്ച് അതിൽ ചെറിയ ബോളുകളായി ഉരുട്ടി ഫ്രീസറിൽ പത്തുമുതൽ പതിനഞ്ചു മിനിറ്റ് വരെ വയ്ക്കുക.ഡാർക്ക് ചോക്ലേറ്റ്‌ മിശ്രിതത്തിൽ ഓരോ ബോളുകളായി ചോക്ലേറ്റ്‌ കോട്ട് ചെയ്തെടുക്കുക .കുക്കി പൊടിയോ,ചോക്കലേറ്റോ വെച്ച് അലങ്കരിച്ച് വെച്ച് ഫ്രിഡ്ജിൽ സെറ്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

    വ്യത്യസ്ത രുചിയിലുള്ള ഈ ഓറിയോ ട്രഫിൾസ്‌ നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് .ഈ വിഭവം ഏതു പാർട്ടിക്കും ഡെസേർട്ട് ആയി ചെയ്യാവുന്നതാണ് കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപ്പെടും അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറിയോ ട്രഫിൾസ്‌ ബോൾ ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറിയോ ട്രഫിൽസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.