ഗോതമ്പ് പൊടി ചേർത്തുണ്ടാക്കിയ നല്ല കിടിലൻ ഹോട്ട് ചോക്ലേറ്റ് പുഡിങ്…ഐസ് ക്രീമോ ,ഫ്രഷ് ക്രീം അല്ലെങ്കിൽ തിക്ക് ക്രീം ഇതിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആയ ,ചൂടോട് കൂടെ കഴിക്കാവുന്ന ഈ പുഡിങ് ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കോഴിമുട്ടയും മൈദയും ഒന്നും ചേർക്കാതെ ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണെ ….
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, മൂന്നു ടേബിൾ സ്പൂൺ കോകോ പൗഡർ, മുക്കാൽ ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ ,അര ടീസ്പൂൺ ഉപ്പ് ഇത്രയും ഒന്ന് അരിച്ചു മാറ്റാം..
ഇതിലേക്ക് പഞ്ചസാരയും ബട്ടറും ചേർത്ത് നന്നായി ഒന്ന് മിക്സ് ആക്കാം..അതിന് ശേഷം പാലും കാൽ ടീസ്പൂൺ വാനില എസ്സെൻസും ചോപ് ചെയ്ത ഏതെങ്കിലും നട്സും (ഓപ്ഷണൽ ) കൂടെ ചേർത്ത് നല്ല പോലെ മിക്സ് ആക്കാം.. ഇത് ഇനി ഒരു ഗ്ലാസ് ട്രേ യിലേക്ക് മാറ്റാം.. ഇതിന് മുകളിൽ ആയിട്ട് കുറച്ചു കൂടെ നട്സും ചോക്ലേറ്റ് കട്ട് ചെയ്തോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തോ ഇട്ട് കൊടുക്കാം.. ഇനി ഇത് സൈഡിലേക്ക് മാറ്റി വെക്കാം..
അടുത്തത് ആയി ഒരു ബൗളിലേക്ക് കുറച്ചു പഞ്ചസാര, 3 ടേബിൾ സ്പൂൺ കൂടെ കോകോ പൌഡർ,കാൽ ടീസ്പൂൺ കോഫി പൌഡർ ഇത്രയും ചേർത്ത് നന്നായി ഒന്ന് മിക്സ് ആക്കാം..അതിന് ശേഷം ഒരു കപ്പ് ചൂട് വെള്ളം കുറച്ചു കുറച്ചു ആയി ഒഴിച് ഒന്ന് കൂടെ മിക്സ് ആക്കി എടുക്കാം..ഇത് സെറ്റ് ആക്കി വെച്ചിരിക്കുന്ന കേക്ക് ബാറ്റെർ ന്റെ മുകളിൽ ആയിട്ട് മെല്ലെ ഒഴിച് കൊടുക്കാം..പ്രിഹീറ്റ് ചെയ്ത ഒരു പാനിൽ തട്ട് വെച്ച് അതിന് മുകളിൽ ബാറ്റെർ ഒഴിച്ച ഗ്ലാസ് ട്രേ വെച്ച് മൂടി വെച്ച് ഒരു 40 – 50 മിനിറ്റ് കേക്ക് വേവിക്കാം.. അതിന് ശേഷം ചൂടോടെ കൂടെ തന്നെ നല്ല തണുത്ത ഫ്രഷ് ക്രീം , തീക്ക് ക്രീം, വിപ്പിങ് ക്രീം ബീറ്റ് ചെയ്തത് അല്ലെങ്കിൽ ഐസ് ക്രീം ഇതിൽ ഏതിന്റെ കൂടെ വേണെങ്കിലും സെർവ് ചെയ്യാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.