Blog

  • കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം /പഞ്ചാരയപ്പം

    കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം /പഞ്ചാരയപ്പം

    കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകൾ ഉണ്ട് ഈ അപ്പത്തിന്, സാധാരണ ഉണ്ണിയപ്പത്തിൽ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം,ടേസ്റ്റ് ആണെങ്കിൽ പിന്നെ പറയണ്ട, അത്രക്കും സൂപ്പർ ആണ്, കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം-Coconut Ice cream Recipe

    വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം-Coconut Ice cream Recipe

    ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇവിടെ തേങ്ങാ പാൽ ആണ് എടുത്തിരിക്കുന്നത് നിങ്ങൾക്കു ഇതിൽ ഇളം കരിക്കു കൂടി ചേർക്കാം അപ്പോൾ ഒന്നൂടെ നല്ലതാകും.എങ്ങനെ ആണ് തേങ്ങാപാൽ ഐസ്ക്രീം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ:

    തേങ്ങാ പാൽ – 400 ml [ഞാൻ എടുത്തത് ടിൻ ആണ് , ഫ്രഷ് തേങ്ങാപാൽ എടുക്കാം,നല്ല കട്ടിയുള്ളതു ]

    ഹെവി ക്രീം /വിപ്പിങ് ക്രീം – 300 ml

    കോൺ ഫ്ലോർ – 1 ടേബിൾസ്പൂൺ

    പഞ്ചസാര – 6 ടേബിൾസ്പൂൺ

    ഉപ്പു – 1 നുള്ളു

    coconut extract /വാനില എസ്സെൻസ് – 1 ടീസ്പൂൺ

    തയ്യാർ ആകുന്ന രീതി :

    തേങ്ങാ പാലും പഞ്ചസാരയും കോൺ ഫ്ലോറും ഉപ്പും കൂടി നന്നായി കുറുക്കി എടുക്കുക. ഇത് തണുക്കാനായി മാറ്റി വെക്കുക.ഹെവി ക്രീം നന്നായി ബീറ്റു ചെയ്യുക.ഇതിലേക്ക് തണുത്ത തേങ്ങാ പാൽ മിശ്രിതം ചേർക്കുക.നന്നായി ഇളക്കിയതിന് ശേഷം ഒരു എയർ tight കണ്ടെയ്നർ ഇൽ ആക്കി 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. സ്കൂപ് ചെയ്തു നട്സ് ഇട്ടു കഴിക്കാം .അടിപൊളി ടേസ്റ്റ് ആണ്.

    കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen

     

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-20 ബദാം ഷേക്ക് തയ്യാറാക്കാം

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-20 ബദാം ഷേക്ക് തയ്യാറാക്കാം

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ ബദാം ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും.  വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    പച്ചരി – 1.5 ഗ്ലാസ്

    തേങ്ങാ – അര കപ്പ്

    ചോറ് – 6 ടേബിൾസ്പൂൺ

    വെള്ളം – 1 കപ്പ്

    യീസ്റ്റ് – അര ടീസ്പൂൺ

    ഉപ്പു – 1 ടീസ്പൂൺ

    പഞ്ചസാര – 1 ടീസ്പൂൺ

    രീതി :

    പച്ചരി ഒരു നാലു മണിക്കൂർ കുതിർക്കാനായി വെക്കുക.ശേഷം ആദ്യത്തെ നാലു ചേരുവകളും കൂടി നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാനായി വെക്കുക.അതിന് ശേഷം ചെറിയ ചൂടുള്ള വെള്ളത്തിൽ പച്ചസാരയും , യീസ്റ്റ് കൂടി ചേർത്ത് 5 മിനിറ്റ് വെക്കുക. ഇത് മാവിൽ ചേർത്ത് ഉപ്പു കൂടി ചേർത്തു 1 മണിക്കൂർ കൂടി വെക്കുക. അതിനു ശേഷം മാവു ഒഴിച്ച് അടച്ചു വെച്ച് ചുട്ടെടുക്കാം. തിരിച്ചിടേണ്ടതില്ല . നല്ല പഞ്ഞി പോലത്തെ വെള്ള അപ്പം തയ്യാർ 🙂

  • ചിക്കന്‍ ദം ബിരിയാണി ഓവനില്‍ ഉണ്ടാക്കാം

    ചിക്കന്‍ ദം ബിരിയാണി ഓവനില്‍ ഉണ്ടാക്കാം

    ചിക്കന്‍ ദം ബിരിയാണി(Oven Baked Chicken Dum Biryani)  ഓവനില്‍  എങ്ങനെ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി  Annoos Recipes ചാനല്‍ Subscribe ചെയ്യൂ. Courtesy:Annoos Recipes

  • ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

    ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

    ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • പനീർ ബട്ടർ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    പനീർ ബട്ടർ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    പനീർ അഥവാ പനിനീർ എന്നത് കുട്ടിക്കാലത്തു എനിക്കൊരു റോസാപ്പൂ മാത്രം ആയിരുന്നു… “പനീർ റോസാപ്പൂ”…  പിന്നെയാണ് ഞാൻ അറിഞ്ഞത് അങ്ങ് വടക്കേ ഇന്ത്യയിൽ ഇതൊരു കിടിലൻ റെസിപ്പി ആണെന്ന് … സൗത്ത് ഏഷ്യയിൽ പനീർ വിഭവങ്ങൾ പ്രധാനമാണെങ്കിലും സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളം കുറെ കാലം പടിക്കു പുറത്തു നിർത്തിയ വിഭവങ്ങളിൽ ഒന്നാണ് പനീർ… അതിന്റെ പ്രധാന കാരണം വേറൊന്നുമല്ല… പഞ്ചാബി ഹൗസിൽ നമ്മുടെ രമണൻ പറഞ്ഞ പോലെ നമ്മൾ മലയാളികൾക്ക് ഈ ചപ്പാത്തി ഒന്നും വലിയ താല്പര്യം ഇല്ല, അപ്പോൾ പിന്നെ ഈ പനീർ കൊണ്ട് എന്ത് ചെയ്യാൻ !!

    പക്ഷെ കാലം മാറി കഥ മാറി… പതിയെ പതിയെ ഗോതമ്പു വിഭവങ്ങൾ നമ്മുടെ അടുക്കളയിലും കേറി തുടങ്ങി… ദോശ പോലെ ചപ്പാത്തി നമുക്കൊക്കെ പ്രിയപ്പെട്ടതായി മാറി, അതോടെ പനീറിന്റെ ശുക്രദശ തെളിഞ്ഞു…

    എന്നാൽ പിന്നെ പനീർ കൊണ്ട് ഒരു കിടിലൻ മസാല കറി ഉണ്ടാക്കി നോക്കാം… പനീർ ബട്ടർ മസാല. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.