പനീർ അഥവാ പനിനീർ എന്നത് കുട്ടിക്കാലത്തു എനിക്കൊരു റോസാപ്പൂ മാത്രം ആയിരുന്നു… “പനീർ റോസാപ്പൂ”… പിന്നെയാണ് ഞാൻ അറിഞ്ഞത് അങ്ങ് വടക്കേ ഇന്ത്യയിൽ ഇതൊരു കിടിലൻ റെസിപ്പി ആണെന്ന് … സൗത്ത് ഏഷ്യയിൽ പനീർ വിഭവങ്ങൾ പ്രധാനമാണെങ്കിലും സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളം കുറെ കാലം പടിക്കു പുറത്തു നിർത്തിയ വിഭവങ്ങളിൽ ഒന്നാണ് പനീർ… അതിന്റെ പ്രധാന കാരണം വേറൊന്നുമല്ല… പഞ്ചാബി ഹൗസിൽ നമ്മുടെ രമണൻ പറഞ്ഞ പോലെ നമ്മൾ മലയാളികൾക്ക് ഈ ചപ്പാത്തി ഒന്നും വലിയ താല്പര്യം ഇല്ല, അപ്പോൾ പിന്നെ ഈ പനീർ കൊണ്ട് എന്ത് ചെയ്യാൻ !!
പക്ഷെ കാലം മാറി കഥ മാറി… പതിയെ പതിയെ ഗോതമ്പു വിഭവങ്ങൾ നമ്മുടെ അടുക്കളയിലും കേറി തുടങ്ങി… ദോശ പോലെ ചപ്പാത്തി നമുക്കൊക്കെ പ്രിയപ്പെട്ടതായി മാറി, അതോടെ പനീറിന്റെ ശുക്രദശ തെളിഞ്ഞു…
എന്നാൽ പിന്നെ പനീർ കൊണ്ട് ഒരു കിടിലൻ മസാല കറി ഉണ്ടാക്കി നോക്കാം… പനീർ ബട്ടർ മസാല. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.