വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം-Coconut Ice cream Recipe

ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇവിടെ തേങ്ങാ പാൽ ആണ് എടുത്തിരിക്കുന്നത് നിങ്ങൾക്കു ഇതിൽ ഇളം കരിക്കു കൂടി ചേർക്കാം അപ്പോൾ ഒന്നൂടെ നല്ലതാകും.എങ്ങനെ ആണ് തേങ്ങാപാൽ ഐസ്ക്രീം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ:

തേങ്ങാ പാൽ – 400 ml [ഞാൻ എടുത്തത് ടിൻ ആണ് , ഫ്രഷ് തേങ്ങാപാൽ എടുക്കാം,നല്ല കട്ടിയുള്ളതു ]

ഹെവി ക്രീം /വിപ്പിങ് ക്രീം – 300 ml

കോൺ ഫ്ലോർ – 1 ടേബിൾസ്പൂൺ

പഞ്ചസാര – 6 ടേബിൾസ്പൂൺ

ഉപ്പു – 1 നുള്ളു

coconut extract /വാനില എസ്സെൻസ് – 1 ടീസ്പൂൺ

തയ്യാർ ആകുന്ന രീതി :

തേങ്ങാ പാലും പഞ്ചസാരയും കോൺ ഫ്ലോറും ഉപ്പും കൂടി നന്നായി കുറുക്കി എടുക്കുക. ഇത് തണുക്കാനായി മാറ്റി വെക്കുക.ഹെവി ക്രീം നന്നായി ബീറ്റു ചെയ്യുക.ഇതിലേക്ക് തണുത്ത തേങ്ങാ പാൽ മിശ്രിതം ചേർക്കുക.നന്നായി ഇളക്കിയതിന് ശേഷം ഒരു എയർ tight കണ്ടെയ്നർ ഇൽ ആക്കി 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. സ്കൂപ് ചെയ്തു നട്സ് ഇട്ടു കഴിക്കാം .അടിപൊളി ടേസ്റ്റ് ആണ്.

കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen