Category: കറികള്‍

  • ഞണ്ട് കറി

    കേരള സ്റ്റൈലിൽ ഞണ്ട് കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    INGREDIENTS

    ഞണ്ട് -ഒരു കിലോ

    ചെറിയ ഉള്ളി -100 ഗ്രാം

    പച്ചമുളക്- 5

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    തേങ്ങാപ്പാൽ -ഒരു കപ്പ്

    തക്കാളി -1

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    PREPARATION

    ആദ്യം ഒരു പാനിലേക്ക് ഞണ്ട് ഒഴികെ ഉള്ള എല്ലാ ചേരുവകളും ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം തിളപ്പിക്കണം തിളച്ചു വരുമ്പോൾ ക്ലീൻ ചെയ്ത ഞണ്ട് ചേർക്കാം വീണ്ടും നന്നായി തിളപ്പിച്ച് എടുക്കുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TEENUSIVA

  • വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത് കറി ഒരനുഭവമാണ്.. അതും ഒട്ടും എണ്ണ ചേർക്കാതെ തേങ്ങാ വറുത്തരച്ച് പതിയെ എല്ലോട് കൂടി വേവിച്ച ഇറച്ചിക്കറി… ! സമയം അലസമായി കളയാതെ, വീട്ടിൽ സുരക്ഷിതമായിരുന്നു പഴയ കാലത്തെ പാചക രീതികൾ പരീക്ഷിക്കാൻ പറ്റിയ സമയം ചെയ്തുനോക്കാം .
    INGREDIENTS
    എല്ലുകളുള്ള എരുമ മാംസം – 2 കിലോ
    സവാള  ഇടത്തരം വലിപ്പം – 5
    ചെറിയ ഉള്ളി – 300 ഗ്രാം
    ഇഞ്ചി ചതച്ചത് – 50 ഗ്രാം
    വെളുത്തുള്ളി മുഴുവൻ ചതച്ചത് – 50 ഗ്രാം
    പച്ചമുളക് – 6
    കറിവേപ്പില കുറച്ച്
    ഉപ്പ് പാകത്തിന്
    മഞ്ഞൾപ്പൊടി – 10 ഗ്രാം
    എല്ലാ ചേരുവകളും ഒരുമിച്ച് മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക

    വറുത്ത മസാല.

    തേങ്ങ ചിരകിയത് – 150 ഗ്രാം (പകുതി തേങ്ങ)
    ചുവന്ന മുളക് – 10 എണ്ണം
    മുഴുവൻ മല്ലിയില – 100 ഗ്രാം
    കുരുമുളക് ധാന്യം – 30 ഗ്രാം
    പെരുംജീരകം – 15 ഗ്രാം
    പച്ച ഏലക്ക – 4 എണ്ണം
    സ്റ്റാർ സോപ്പ് – 2 എണ്ണം
    ഗ്രാമ്പൂ – 4 എണ്ണം
    കറുവപ്പട്ട – 5 ഗ്രാം
    ബേലീഫ്-1 എണ്ണം
    ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി എല്ലാ ചേരുവകളും സ്ലോ ഫയർ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത്, വെള്ളം ചേർക്കാതെ നല്ല പേസ്റ്റിലേക്ക് യോജിപ്പിക്കുക (ആവശ്യമെങ്കിൽ മിനുസമാർന്ന പൊടിക്കുന്നതിന് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക) മാറ്റി വയ്ക്കുക.
    മാംസം വിറക് തീയിൽ 90 മിനിറ്റ് മൂടി വെച്ച് വേവിക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. വറുത്തെടുത്ത കറി പേസ്റ്റ് ചേർത്ത് കറി നന്നായി ഇളക്കി 20 മിനിറ്റ് വേവിക്കുക, കറി 30 മിനിറ്റ് വിശ്രമിക്കുക. താളിക്കുക പരിശോധിക്കുക. വേവിച്ച ചോറിനൊപ്പം തിളപ്പിച്ച തൈരും മാങ്ങാ അച്ചാറും ആസ്വദിക്കൂ.
  • ബീഫ് വരട്ടിയത്

    ബീഫ് വരട്ടിയത്

    മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് വരട്ടിയതും പൊറോട്ടയും, ബീഫ് റോസ്റ്റ് തയ്യാറാക്കാനായി വളരെ എളുപ്പമാണ് എങ്ങനെയെന്ന് കാണാം

    INGREDIENTS

    ബീഫ് അരക്കിലോ

    സവാള രണ്ട്

    പച്ചമുളക് രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ

    മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഗരം മസാല ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി ഒരു കപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    തേങ്ങാക്കൊത്ത് രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    PREPARATION

    കഴുകിയെടുത്ത ബീഫ് കഷണങ്ങൾ കുക്കറിലേക്ക് ചേർക്കുക ഇതിലേയ്ക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള പച്ചമുളക് എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്മിയോചിപ്പിക്കുക ശേഷം കുക്കറടച്ച് നന്നായി വേവിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചെറിയുള്ളി കറിവേപ്പില തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മസാല പൊടികൾ ചേർക്കാം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കണം ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് വെള്ളം നന്നായി വറ്റുന്നത് വരെ തിളപ്പിക്കണം അവസാനമായി കുരുമുളകുപൊടി ചേർത്തു കൊടുക്കാം ഇനി ഒന്നുകൂടി യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sindhus Swad

  • മുരിങ്ങക്കായ കറി

    മുരിങ്ങക്കായ കറി

    മുരിങ്ങക്കായയും തക്കാളിയും ചേർത്ത് ചോറിന് ഒപ്പം കഴിക്കാനായി നല്ലൊരു കറി എളുപ്പത്തിൽ തയ്യാറാക്കാം

    INGREDIENTS

    വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയ ഉള്ളി 4

    കറിവേപ്പില

    പച്ചമുളക് രണ്ട്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    മുളകുപൊടി അര ടീസ്പൂൺ

    മുരിങ്ങയ്ക്ക ഒന്ന്

    തക്കാളി ഒന്ന്

    വെള്ളം

    ഉപ്പ്

    തേങ്ങ അരക്കപ്പ്

    ജീരകം അര ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    വറ്റൽ മുളക്

    കറിവേപ്പില

    PREPARATION

    ആദ്യം ഒരു മൺ കലം അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കാം ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കുക അടുത്തതായി മുരിങ്ങക്കയും തക്കാളിയും ചേർത്ത് ഒന്ന് മിക്സ് ചെയ്യാം ഇനി വെള്ളം ഒഴിക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക തേങ്ങ ജീരകം എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരയ്ക്കണം ഇത് നന്നായി വെന്ത മുരിങ്ങക്കായയിലേക്ക് ചേർക്കാം വീണ്ടും നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം അവസാനം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thrissur Kitchen

  • വെള്ളരിക്ക കറി

    വെള്ളരിക്ക കറി

    വെള്ളരിക്ക ഉപയോഗിച്ച് ചോറിന് കഴിക്കാൻ മാത്രമല്ല ചപ്പാത്തിക്കും നല്ല കറി ഉണ്ടാക്കാം എങ്ങനെയാണ് നോക്കാം

    Ingredients

    വെള്ളരിക്ക/ വെള്ളരിക്ക – 500 ഗ്രാം

    പച്ചമുളക് – 3-4

    തക്കാളി – പകുതി

    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    മല്ലിപ്പൊടി – 1 ടീസ്പൂൺ + 1 ടീസ്പൂൺ

    കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

    ഉപ്പ്

    തേങ്ങ ചിരകിയത് – 1/2 കപ്പ്

    വെള്ളം

    കടുക് – 1/2 ടീസ്പൂൺ

    വെളിച്ചെണ്ണ – 1 ടീസ്പൂൺ

    കറിവേപ്പില

    Preparation

    ആദ്യം വെള്ളരിക്ക കുരു ഒക്കെ കളഞ്ഞ് തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക കഴുകിയതിനുശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ പച്ചമുളക് തക്കാളി മല്ലിപ്പൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് ഒരു വിസിൽ വേവിക്കുക വെന്തതിനുശേഷം ഒരു മൺചട്ടിയിലേക്ക് മാറ്റാം നാളികേരവും മുളകുപൊടിയും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക ഇതിനെ കറിയിലേക്ക് ചേർക്കാം ആവശ്യത്തിനു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുകിട്ടു പൊട്ടിയതിനു ശേഷം കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം ഇത് എണ്ണയിൽ നന്നായി വറുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാം കൂടെ കറിവേപ്പിലയും ചേർക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • തേങ്ങവറുത്തരച്ച ചിക്കൻ കറി

    തേങ്ങവറുത്തരച്ച ചിക്കൻ കറി

    തനി നാടൻ രുചിയിൽ തേങ്ങ വറുത്തരച്ച് തയ്യാറാക്കിയ ചിക്കൻ കറിയുടെ റെസിപ്പി..

    INGREDIENTS

    ചിക്കൻ

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    ഉപ്പ്

    മുളകുപൊടി മൂന്ന് ടീസ്പൂൺ

    മല്ലിപ്പൊടി രണ്ടര ടീസ്പൂൺ

    വെള്ളം

    സവാള ഒന്നര

    തക്കാളി 1

    സൺഫ്ലവർ ഓയിൽ

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

    കസൂരി മേത്തി

    സൺ ഫ്ലവർ ഓയിൽ

    അരി രണ്ട് ടീസ്പൂൺ

    ചെറിയ ജീരകം അര ടീസ്പൂൺ

    പെരുംജീരകം ഒരു ടീസ്പൂൺ

    നാളികേരം അര മുറി

    ചെറിയുള്ളി മൂന്ന്

    PREPARATION

    ആദ്യം കഴുകിയെടുത്ത ചിക്കൻ കഷണങ്ങളിലേക്ക് ഉപ്പ് മസാലപ്പൊടികൾ അല്പം വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവെക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് നന്നായി വഴറ്റണം തക്കാളി ചേർത്ത് വീണ്ടും വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ക്രഷ് ചെയ്തത് ചേർക്കാം എല്ലാം കൂടി നല്ലപോലെ വഴന്ന് വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ഇനി പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കുക മറ്റൊരു പാൻ അടുപ്പിൽ വെച്ച് അല്പം എണ്ണ ഒഴിക്കുക ഇതിലേക്ക് അല്പം അരിയും ജീരകവും ചേർത്ത് ഒന്ന് വറുക്കുക ശേഷം ചിരവിയെടുത്ത നാളികേരം ചേർക്കാം മൂന്നാല് ചെറിയുള്ളി കൂടി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം ഇതിന് മിക്സി ജാറിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക ഇതിന് നന്നായി വെന്ത ചിക്കനിലേക്ക് ഒഴിച്ചു കൊടുക്കാം ഒന്നുകൂടി നല്ലപോലെ തിളപ്പിച്ചതിനുശേഷം അല്പം കസൂരിമെത്തി ചേർക്കാം ശേഷം തീ ഓഫ് ചെയ്യാം രുചികരമായ ചിക്കൻ കറി തയ്യാർ.

    വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruseena Shaheer

  • മാങ്ങ കറി

    മാങ്ങ കറി

    ഉച്ചയൂണിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു മാങ്ങ കറിയുടെ റെസിപ്പി നോക്കാം കഴിക്കാൻ ഇതുണ്ടെങ്കിൽ വേറെ കറികളുടെ ഒന്നും ആവശ്യമില്ല.

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ചെറിയ ഉള്ളി അരിഞ്ഞത്

    തേങ്ങ

    ചെറിയ ഉള്ളി

    പെരുംജീരകം

    മഞ്ഞൾപൊടി

    മുളകുപൊടി

    പച്ചമാങ്ങ

    സവാള

    പച്ചമുളക്

    കറിവേപ്പില

    Preparation

    ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് എണ്ണയിൽ ചൂടാക്കിയതിനുശേഷം മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിനെ എണ്ണയിൽ നന്നായി വേവിക്കണം മാളികേരം ചിരവിയതും രണ്ട് ചെറിയ ഉള്ളിയും പെരുംജീരകവും നന്നായി അരച്ച് ഇതിലേക്ക് ഒഴിക്കാം ആവശ്യത്തിന് വെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി വെളിച്ചെണ്ണയിൽ സവാള പച്ചമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക ടേസ്റ്റ് ഉള്ള മാങ്ങ കറി റെഡി

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Natural tasty