Category: കറികള്‍

  • മാങ്ങ കറി

    മാങ്ങ കറി

    നല്ല പഴുത്ത മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കറി

    INGREDIENTS

    പഴുത്ത മാങ്ങാ -3

    പച്ചമുളക്- 2

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    തേങ്ങ -അരമുറി

    മഞ്ഞൾപൊടി

    ജീരകം -കാൽ ടീസ്പൂൺ

    ചെറിയുള്ളി -3

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ഉള്ളി

    കറിവേപ്പില

    ഉണക്കമുളക്

    ഉലുവ പൊടി രണ്ടു നുള്ള്

    PREPARATION

    ആദ്യം പഴുത്ത മാങ്ങ തൊലി കളഞ്ഞ് മുഴുവനായി എടുക്കുക, ഒരു മൺ കലത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് മാങ്ങയും പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടി എന്നിവയും ചേർക്കാം ഇതിനെ നന്നായി വേവിക്കണം, നാളികേരവും മഞ്ഞൾപൊടി ജീരകം ചെറിയുള്ളി എന്നിവയും അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിനെ കറിയിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കാം. അവസാനമായി കടുക് കറിവേപ്പില ചുവന്നുള്ളി ചെറിയുള്ളി എന്നിവ താളിച്ച് ചേർക്കാം ഉലുവപ്പൊടി കൂടി ചേർക്കണം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക nouf

  • മുരിങ്ങക്കായ  കറി

    മുരിങ്ങക്കായ കറി

    മുരിങ്ങക്കായ ധാരാളം കിട്ടുന്ന ഈ സമയത്ത് വ്യത്യസ്തമായ രുചിയുള്ള ഈ കറി തയ്യാറാക്കി നോക്കൂ

    INGREDIENTS

    മുരിങ്ങക്കായ -നാല്

    സവാള -രണ്ട് ചെറുത്

    തക്കാളി -ഒന്ന്

    പച്ചമുളക് -രണ്ട്

    കശുവണ്ടി- 5

    പുളി -ചെറിയ കഷണം

    വെളിച്ചെണ്ണ

    ജീരകം -അര ടീസ്പൂൺ

    കറിവേപ്പില

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    PREPARATION

    ആദ്യം തക്കാളിയും കുതിർത്തെടുത്ത കശുവണ്ടിയും അരച്ചെടുത്ത് മാറ്റി വയ്ക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർത്ത് പൊട്ടുമ്പോൾ സവാള ചേർക്കാം നന്നായി വഴറ്റിയതിനുശേഷം കറിവേപ്പിലയും പച്ചമുളകും ചേർക്കാം അടുത്തതായി മസാല പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം കൂടെ പുളി വെള്ളവും ഒഴിക്കാം ഉപ്പു കൂടി ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ മുരിങ്ങക്കായ കഷ്ണങ്ങൾ ചേർക്കാം നല്ലതുപോലെ വെന്തതിനു ശേഷം ചാറ് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mallu malayali cooking

  • വഴുതനങ്ങ  കറി

    വഴുതനങ്ങ കറി

    കുറുകിയ ചാറോടെ പുതുരുചിയിൽ നാടൻ വഴുതനങ്ങ രുചിക്കൂട്ട്. ഇതുപോലൊരു കറിയുണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ചു പോകും. തിരക്കേറിയ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ രുചിയൂറും വിഭവം ആണ് ഇത്.

    ചേരുവകൾ

    •ഇടത്തരം വലിപ്പമുള്ള വഴുതനങ്ങ – 3 എണ്ണം
    •ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
    •വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
    •കറിവേപ്പില – ഒരു പിടി
    •വറ്റൽ മുളക് – 3
    •ചെറിയ ഉള്ളി അരിഞ്ഞത് – 1/4 കപ്പ്
    •പച്ചമുളക് – 2
    •കടുക് – ഒരു ടീസ്പൂൺ
    •ഉലുവ – 1/4 ടീസ്പൂൺ
    •ജീരകപ്പൊടി – 1/4 ടീസ്പൂൺ
    •മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
    •മുളക് പൊടി – 1/2 ടീസ്പൂൺ
    •വെളിച്ചെണ്ണ – 1 & 1/2 ടേബിൾസ്പൂൺ
    •തൈര് – 1 കപ്പ്
    •വെള്ളം – 1/2 കപ്പ്

    തയ്യാറാക്കുന്ന വിധം

    •വഴുതനങ്ങ നുറുക്കി വെള്ളത്തിൽ ഇട്ടു വെക്കുക.

    •ഒരു മൺചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം ഉലുവയും, വറ്റൽ മുളകും, കറിവേപ്പിലയും, അരിഞ്ഞു വെച്ച ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇട്ടു കുറച്ചു സമയം വഴറ്റുക. ഇതിലേക്ക് നുറുക്കി വെച്ച വഴുതനങ്ങയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ജീരക പൊടിയും ഇട്ട് ചെറുതായി വഴന്നു വരുമ്പോൾ കാൽ കപ്പ് വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.

    •മറ്റൊരു പാത്രത്തിൽ തൈരും അര കപ്പ് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.

    •ഈ സമയം കൊണ്ട് വഴുതനങ്ങ നന്നായി വെന്തു കാണും. തീ ഓഫ് ആക്കിയതിനു ശേഷം അടിച്ചു വെച്ച തൈര് കൂടെ ചേർത്തി കുറച്ചു സമയം ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ കറി തയ്യാർ.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    അപ്പം ഇടിയപ്പം ഇവയ്ക്കൊപ്പം കഴിക്കാനായി സാധാരണയായി നമ്മൾ തയ്യാറാക്കാറുള്ളതാണ് വെജിറ്റബിൾ കുറുമ കറി, പച്ചക്കറികളിൽ മസാല ഒന്നും ചേർക്കാതെ തേങ്ങാപ്പലിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്ന ഏറ്റവും നല്ല കറിയും ഇത് തന്നെയാണ് വളരെ എളുപ്പമായ രീതിയിൽ ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് കാണാം…

    ഒരു കുക്കറിലേക്ക് കുതിർത്തെടുത്ത ഗ്രീൻപീസും, ക്യാരറ്റ് ,ഉരുളക്കിഴങ്ങ്, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കുക തേങ്ങയുടെ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ച് വിസിൽ വേവിക്കണം വെന്തുവന്ന വെജിറ്റബിൾസിലേക്ക് ഒന്നാംപാൽ ചേർത്ത് ഒന്ന് ചൂടാക്കാം കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുകയും ചെയ്യാം ഇത്രയുമായാൽ വെജിറ്റബിൾ കുറുമ കറി തയ്യാർ…

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mottusoochi

  • ആവോലി മീൻ കറി.

    ആവോലി മീൻ കറി.

    വളരെ രുചികരമായ ഒരു മീനാണ് ആവോലി കറിവെച്ചും കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഇത്, ഇനി ഈ മീൻ കിട്ടുമ്പോൾ ഇതുപോലൊരു കറി തയ്യാറാക്കി നോക്കൂ ചോറിനും അപ്പത്തിനും ഇടിയപ്പത്തിനും എല്ലാം നല്ലൊരു കോമ്പിനേഷനാണ്..

    ആവോലി മീൻ -4 കഷ്ണം

    സവാള -ഒന്ന്

    തക്കാളി -1/2

    പച്ചമുളക് -4

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളത് -കാൽകപ്പ്

    രണ്ടാം പാൽ -മുക്കാൽ കപ്പ്

    വെളിച്ചെണ്ണ

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    PREPARATION

    ആദ്യം മീൻ കഷ്ണങ്ങളിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, കുരുമുളകുപൊടി, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഒരു പാനിലേക്ക് അല്പം എണ്ണ കറിവേപ്പില എന്നിവ ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കാം മീൻ മാറ്റിയതിനുശേഷം പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം ഇതൊന്നു വഴറ്റിയതിനുശേഷം സവാള പച്ചമുളക് കറിവേപ്പില എന്നിവയും കൂടി ചേർത്ത് വീണ്ടും വഴറ്റുക അല്പം ഉപ്പു കൂടി ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക ഇനി മീൻ കഷണങ്ങൾ ചേർക്കാം കൂടെ രണ്ടാം പാലും ഒഴിക്കാം ഇത് തിളക്കുമ്പോൾ തക്കാളി ചേർക്കാം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാലും അല്പം വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യാം.

    വിശദമായ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മുരിങ്ങാക്കായ തീയൽ

    മുരിങ്ങാക്കായ തീയൽ

    മുരിങ്ങക്കായ ഉപയോഗിച്ച്ഒരു നാടൻ വിഭവം മുരിങ്ങാക്കായ തീയൽ തേങ്ങയും മുളകും കല്ലിൽ അരച്ചെടുത്ത് തയ്യാറാക്കിയത്..

    Ingredients

    മുരിങ്ങക്കായ

    തേങ്ങ

    ഉണക്ക മുളക്

    ചെറിയ ഉള്ളി

    കറിവേപ്പില

    മല്ലി

    പുളി

    Preparation

    ഒരു പാൻ അടുപ്പിൽ വെച്ച് കത്തിക്കുക അതിലേക്ക് തേങ്ങ ആദ്യം ചേർക്കാം ശേഷം ഉണക്കമുളക് കറിവേപ്പില മല്ലി എന്നിവയും ചേർത്ത് നന്നായി വറുത്തെടുക്കുക ഇതിനെ ഉണക്കമുളകും തേങ്ങയും മാറ്റി രണ്ടും വേറെ വേറെ അരച്ചെടുക്കണം . അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ച് കത്തിക്കുക വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി, കറിവേപ്പില മുരിങ്ങാ എന്നിവ ചേർക്കാം ഇത് നന്നായി വഴറ്റിയെടുക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർക്കണം ശേഷം ചേർക്കേണ്ടത് അരച്ചെടുത്ത മുളക് ആണ് ഇത് നന്നായി മുരിങ്ങക്കായയിൽ പിടിക്കുമ്പോൾ തേങ്ങയും കൂടി ചേർക്കാം, പച്ചമണം മാറുന്നതുവരെ നന്നായി യോജിപ്പിച്ചു കൊടുക്കണം ശേഷം തീ ഓഫ് ചെയ്യാം

    വിശദമായ രചിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DAKSHINA

  • ഉള്ളി തൈര് കറി

    ഉള്ളി തൈര് കറി

    ചോറിനൊപ്പം കഴിക്കാനായി നല്ലൊരു ഉള്ളി തൈര് കറി ഇതിന്റെ രുചി ഒരാഴ്ചവരെ നാവിൽ നിന്നും പോകില്ല

    INGREDIENTS

    വെളുത്തുള്ളി- 6

    കറിവേപ്പില

    ഇഞ്ചി -ചെറിയ കഷണം

    ചെറിയ ഉള്ളി-100 ഗ്രാം

    പച്ചമുളക് -രണ്ട്

    സവാള -ഒന്ന്

    തൈര് -ഒരു കപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ചെറിയ ജീരകം

    പേരുഞ്ജീരകം

    മഞ്ഞൾ പൊടി

    മല്ലിയില

    PREPARATION

    ആദ്യം ഒരു പാത്രത്തിൽ തൈരും ചെറിയുള്ളി പച്ചമുളക് ഉപ്പ് എന്നിവയും മിക്സ് ചെയ്ത് മാറ്റിവയ്ക്കുക മറ്റൊരു മൺപാത്രം അടുപ്പിൽ വച്ച് കത്തിക്കണം ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ചെറിയ ജീരകവും പെരുംജീരകവും ചേർക്കാം ഇനി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ ചേർത്ത് നന്നായി വഴറ്റണം ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം ഇനി മിക്സ് ചെയ്തു വച്ചിരിക്കുന്ന തൈര് ഒഴിക്കാം ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് മല്ലിയില ചേർക്കാം കറി തയ്യാർ

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jency’s Food World