Category: കറികള്‍

  • ഗ്രീൻ പീസ് കറി

    ഗ്രീൻ പീസ് കറി

    അപ്പം ഇടിയപ്പം ചപ്പാത്തി പൂരി ഏതുമായിക്കോട്ടെ, കൂടെ കഴിക്കാൻ ഈ ഗ്രീൻപീസ് കറി മതി..

    INGREDIENTS

    വെളിച്ചെണ്ണ

    സവാള

    പച്ചമുളക്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    തക്കാളി

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരം മസാല പൊടി

    ഉപ്പ്

    കറിവേപ്പില

    ഗ്രീൻപീസ്

    വെള്ളം

    മല്ലിയില

    PREPARATION

    ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാളയും പച്ചമുളകും ചേർന്ന് വഴറ്റാം ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർക്കാം, എല്ലാം നന്നായി വേവുന്നതുവരെ വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുതിർത്തെടുത്ത ഗ്രീൻപീസും ആവശ്യത്തിന് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ച് മൂന്ന് നാല് വിസിൽ വേവിക്കുക, കുക്കർ തുറക്കുമ്പോൾ കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കിയാൽ അടിപൊളി ഗ്രീൻപീസ് മസാലക്കറി റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jolys Kitchen Malayalam

  • വാഴക്ക മെഴുക്കുപുരട്ടി

    വാഴക്ക മെഴുക്കുപുരട്ടി

    ഒരേയൊരു വാഴയ്ക്ക മതി, ഉച്ചയൂണിനൊപ്പം കഴിക്കാനായി കിടിലൻ മെഴുക്കുപുരട്ടി തയ്യാറാക്കാം..

    ചെറിയുള്ളി 15

    ഉണക്കമുളക് 4

    വെളുത്തുള്ളി 4

    കറിവേപ്പില

    വാഴക്കാ ഒന്ന്

    ഉപ്പ്

    വെളിച്ചെണ്ണ

    മഞ്ഞൾ പൊടി

    ആദ്യം വാഴക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇത് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കാം മിക്സി ജാറിലേക്ക് ചെറിയുള്ളി ഉണക്കമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് ക്രഷ് ചെയ്യുക ഇനി ഒരു പാൻ ചൂടാകാനായി അടുപ്പിലേക്ക് വയ്ക്കാം, ഇതിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചതച്ചെടുത്ത മുളകും ഉള്ളിയും ചേർക്കാം, ഇതൊന്നു വഴറ്റിയതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന വാഴയ്ക്ക ചേർക്കാം, കറിവേപ്പില കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കുക.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jameela’s Kitchen

  • കൂട്ടുകറി

    കൂട്ടുകറി

    പരമ്പരാഗത സദ്യയ്‌ക്കൊപ്പം (ഭക്ഷണം) വിളമ്പുന്ന കേരളത്തിൽ പ്രത്യേകം തയ്യാറാക്കിയ മസാല കറിയാണ് കൂട്ടുകറി. ഈ രുചികരമായ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.

    കൂട്ടുകറി മസാല ഉണ്ടാക്കാനുള്ള ചേരുവകൾ

    വെളിച്ചെണ്ണ – 2 ടീസ്പൂൺ

    ജീരകം – 1 ടേബിൾ സ്പൂൺ

    കുരുമുളക് – 2 ടേബിൾസ്പൂൺ

    ഉണങ്ങിയ ചുവന്ന മുളക് – 5 എണ്ണം

    മുകളിൽ സൂചിപ്പിച്ച ചേരുവകൾ ഒരു പാനിൽ നന്നായി ഇളക്കുക, നിറം സ്വാഭാവിക കറുപ്പായി മാറുന്നത് വരെ. ചട്ടിയിൽ നിന്നുള്ള ചൂട് കാരണം കുരുമുളക് മുളച്ച് തുടങ്ങും. ഇവയ്‌ക്കൊപ്പം ആറ് ഏഴ് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക. കുറച്ച് മിനിറ്റ് കാത്തിരുന്ന് മിക്സിയിൽ നന്നായി പൊടിക്കുക.

    കൂട്ടുകറിക്കുള്ള ചേരുവകൾ

    വെളുത്ത ചേന – 150 ഗ്രാം

    യാം – 150 ഗ്രാം

    വെള്ളക്കായ – 150 ഗ്രാം

    പാമ്പ് – 150 ഗ്രാം

    മത്തങ്ങ – 150 ഗ്രാം

    പച്ച വാഴപ്പഴം – 150 ഗ്രാം

    മഞ്ഞൾ പൊടി – 0.5 ടീസ്പൂൺ

    കശ്മീരി ചില്ലി പൗഡർ – 2.5 ടീസ്പൂൺ

    ഉപ്പ് – 1.5 ടീസ്പൂൺ

    ശർക്കര – 20 ഗ്രാം

    അസഫോറ്റിഡ – 20 ഗ്രാം

    വെള്ളം – ആവശ്യത്തിന്

    തേങ്ങ ചിരകിയത് – 1 കപ്പ്

    PREPARATION

    ഒരു പാൻ തീയിൽ വയ്ക്കുക, മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും തിളപ്പിക്കുക. എല്ലാ ചേരുവകളും നന്നായി തിളപ്പിച്ചതിൻ്റെ അളവനുസരിച്ച് വെള്ളം ചേർക്കുക. കായവും ഒരു കുല കറിവേപ്പിലയും ചേർക്കുക. തേങ്ങ അരച്ചതും രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വറുക്കുക. നിറം ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ഫ്രൈ ചെയ്യുക. തീ ഓഫ് ചെയ്യുക, വറുത്ത തേങ്ങയുടെ ഒരു ചെറിയ ഭാഗം മിക്സിയിൽ പൊടിക്കുക. വീണ്ടും തീ അണക്കുക, എല്ലാ തേങ്ങയും വറുത്ത അതേ പാത്രത്തിൽ തേങ്ങ ചിരകിയ പേസ്റ്റിനൊപ്പം വേവിച്ച എല്ലാ പച്ചക്കറികളും നന്നായി ഇളക്കുക.മിക്‌സിലേക്ക് മസാല ചേർക്കുക, 5 മിനിറ്റ് നന്നായി ഇളക്കുക. അതനുസരിച്ച് കറിവേപ്പില ചേർക്കുക. കൂട്ടുകറി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchi By Yadu Pazhayidom

  • രസം

    രസം

    വിഷു സദ്യക്ക് തയ്യാറാക്കാനായി ഇതാ നല്ലൊരു രസം റെസിപ്പി, രസപ്പൊടി ചേർക്കാതെ തന്നെ നല്ല രുചിയിലും മണത്തിലും തയ്യാറാക്കിയത്..

    മല്ലി 2 ടീസ്പൂൺ

    കുരുമുളക് രണ്ട് ടേബിൾ സ്പൂൺ

    ജീരകം ഒരു ടേബിൾസ്പൂൺ

    വാളൻപുളി

    വെളിച്ചെണ്ണ

    കായം ചെറിയ കഷണം

    തക്കാളി 1

    പച്ചമുളക് 2

    മഞ്ഞൾപൊടി 1/4 ടീസ്പൂൺ

    മുളകുപൊടി അര ടീസ്പൂൺ

    മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    മല്ലിയില

    കറിവേപ്പില

    വെളുത്തുള്ളി ചതച്ചത്

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    ആദ്യം ഒരു ഇടിക്കല്ലിലേക്ക് മല്ലി കുരുമുളക് ചെറിയ ജീരകം എന്നിവ ചേർത്ത് ഇടിച്ച് തരിയായി പൊടിച്ചെടുക്കുക. ഒരു മൺകലം അടുപ്പിൽ വച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കായം ചേർത്ത് പറക്കുക ശേഷം തയ്യാറാക്കി വെച്ച പൊടി ചേർത്ത് എണ്ണയിൽ നന്നായി മൂപ്പിക്കണം, അടുത്തതായി പച്ചമുളക് തക്കാളിയും ചേർത്ത് വഴറ്റാം, അടുത്തതായി പുളി വെള്ളം ചേർക്കാം, കൂടെ മസാല പൊടികളും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യണം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം.

    മുഴുവൻ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ചിക്കൻ ഗ്രേവി

    ചിക്കൻ ഗ്രേവി

    ചപ്പാത്തി പൊറോട്ട ഇതൊക്കെ കഴിക്കാനായി ചിക്കൻ ഗ്രേവി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം, ഹോട്ടലിൽ തയ്യാറാക്കുന്ന പോലെ…

    ആദ്യം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം, വയറ്റിയതിനുശേഷം സവാളയും പച്ചമുളകും ചേർത്ത് ഒന്നുകൂടി വരക്കാം അടുത്തതായി തക്കാളി ചേർക്കാം, തക്കാളി ഒന്ന് ചൂടാകുമ്പോൾ മുളകുപൊടി മഞ്ഞൾപൊടി, മല്ലിപ്പൊടി പെരുംജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയതിനുശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക, കുറച്ചു കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷണങ്ങൾ ചേർക്കാം, കഷ്ണങ്ങൾ എന്ത് കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം ഇതിന് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കണം . വിശദമായ റസിപ്പിക്കായി വീഡിയോ കാണുക ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

    വിശദമായ റസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen of Abhiz_girl

  • മത്തങ്ങ കറി

    മത്തങ്ങ കറി

    മത്തങ്ങ ഉപയോഗിച്ച് ചോറിന് കഴിക്കാൻ അടിപൊളി ടേസ്റ്റ് ഉള്ള ഒരു കറി തയ്യാറാക്കിയാലോ…,

    INGREDIENTS

    മത്തൻ

    തക്കാളി

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    പച്ചമുളക്

    തേങ്ങ

    ചെറിയ ജീരകം

    ചെറിയ ഉള്ളി

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    PREPARATION

    ആദ്യം മത്തൻ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിനെ ഒരു മൺകലത്തിലേക്ക് ചേർത്തു കൊടുക്കാം കൂടെ ചെറിയ ഉള്ളിയും പച്ചമുളക് കറിവേപ്പില എന്നിവയും മസാലപ്പൊടികളും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിക്കുക നാളികേരം ജീരകം ചെറിയുള്ളി എന്നിവ നന്നായി അരച്ചതിനു ശേഷം വേവിച്ച മത്തങ്ങയിലേക്ക് ചേർക്കാം, ഒന്നുകൂടി നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക anu cooking corner

  • പച്ചക്കായ കറി

    പച്ചക്കായ കറി

    പച്ചക്കായ തേങ്ങ വറുത്തു അരച്ചു വച്ച കറി.. ചോറിന് ഇത് മാത്രം മതി…

    ചേരുവകൾ

    നേന്ത്രക്കായ – 2 എണ്ണം

    ചെറിയ ഉള്ളി. 25 + 5 എണ്ണം

    പച്ചമുളക് – 2

    കറിവേപ്പില

    മഞ്ഞൾ പൊടി – 1/2 + 1/4 ടാപ്പ്

    കാശ്മീരി മുളകുപൊടി – 11/2 ടാപ്പ്

    മല്ലിപ്പൊടി – 11/2 ടീസ്പൂൺ

    വെള്ളം

    തേങ്ങ ചിരകിയത് – 1 കപ്പ്

    തക്കാളി – 1 എണ്ണം

    ഉപ്പ്

    എണ്ണ – 2 ടീസ്പൂൺ

    Preparation

    ആദ്യം തേങ്ങ വറുത്തെടുക്കാം അതിനായി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില എന്നിവ ആദ്യം ചേർക്കാം ശേഷം തേങ്ങ ചേർക്കാം നന്നായി വറുത്ത് വരുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം പൊടികൾ യോജിപ്പിച്ചു കഴിഞ്ഞാൽ തക്കാളി ചേർക്കാം ഉടഞ്ഞു വരുന്നവരെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം അടുത്തതായി പച്ചക്കായയും അല്പം വെള്ളവും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കാം നന്നായി വെന്തു വരുമ്പോൾ നേരത്തെ തയ്യാറാക്കിയ തേങ്ങ നന്നായി അരച്ച് ഇതിലേക്ക് ചേർക്കാം, ആവശ്യമെങ്കിൽ ഉപ്പു കൂടി ചേർത്ത് നന്നായി തിളപ്പിക്കുക, ഇനി തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് ചെറിയ ഉള്ളി എന്നിവ വറുത്തുചേർക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen