ഒരേയൊരു വാഴയ്ക്ക മതി, ഉച്ചയൂണിനൊപ്പം കഴിക്കാനായി കിടിലൻ മെഴുക്കുപുരട്ടി തയ്യാറാക്കാം..
ചെറിയുള്ളി 15
ഉണക്കമുളക് 4
വെളുത്തുള്ളി 4
കറിവേപ്പില
വാഴക്കാ ഒന്ന്
ഉപ്പ്
വെളിച്ചെണ്ണ
മഞ്ഞൾ പൊടി
ആദ്യം വാഴക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇത് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കാം മിക്സി ജാറിലേക്ക് ചെറിയുള്ളി ഉണക്കമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് ക്രഷ് ചെയ്യുക ഇനി ഒരു പാൻ ചൂടാകാനായി അടുപ്പിലേക്ക് വയ്ക്കാം, ഇതിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചതച്ചെടുത്ത മുളകും ഉള്ളിയും ചേർക്കാം, ഇതൊന്നു വഴറ്റിയതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന വാഴയ്ക്ക ചേർക്കാം, കറിവേപ്പില കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കുക.
വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jameela’s Kitchen