പച്ചക്കായ കറി

Advertisement

പച്ചക്കായ തേങ്ങ വറുത്തു അരച്ചു വച്ച കറി.. ചോറിന് ഇത് മാത്രം മതി…

ചേരുവകൾ

നേന്ത്രക്കായ – 2 എണ്ണം

ചെറിയ ഉള്ളി. 25 + 5 എണ്ണം

പച്ചമുളക് – 2

കറിവേപ്പില

മഞ്ഞൾ പൊടി – 1/2 + 1/4 ടാപ്പ്

കാശ്മീരി മുളകുപൊടി – 11/2 ടാപ്പ്

മല്ലിപ്പൊടി – 11/2 ടീസ്പൂൺ

വെള്ളം

തേങ്ങ ചിരകിയത് – 1 കപ്പ്

തക്കാളി – 1 എണ്ണം

ഉപ്പ്

എണ്ണ – 2 ടീസ്പൂൺ

Preparation

ആദ്യം തേങ്ങ വറുത്തെടുക്കാം അതിനായി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില എന്നിവ ആദ്യം ചേർക്കാം ശേഷം തേങ്ങ ചേർക്കാം നന്നായി വറുത്ത് വരുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം പൊടികൾ യോജിപ്പിച്ചു കഴിഞ്ഞാൽ തക്കാളി ചേർക്കാം ഉടഞ്ഞു വരുന്നവരെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം അടുത്തതായി പച്ചക്കായയും അല്പം വെള്ളവും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കാം നന്നായി വെന്തു വരുമ്പോൾ നേരത്തെ തയ്യാറാക്കിയ തേങ്ങ നന്നായി അരച്ച് ഇതിലേക്ക് ചേർക്കാം, ആവശ്യമെങ്കിൽ ഉപ്പു കൂടി ചേർത്ത് നന്നായി തിളപ്പിക്കുക, ഇനി തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് ചെറിയ ഉള്ളി എന്നിവ വറുത്തുചേർക്കാം

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen