നേന്ത്രക്കായ മെഴുക്കുപുരട്ടി

Advertisement

ചോറിനൊപ്പം കറി എന്തൊക്കെയുണ്ടെങ്കിലും കൂടെ ഒരു മെഴുക്കുപുരട്ടി നിർബന്ധമാണ്, വാഴക്ക് ഉപയോഗിച്ച് രുചികരമായ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കാം.

INGREDIENTS

നേന്ത്രക്കായ ഏഴ്

മുളകുപൊടി അര ടീസ്പൂൺ

മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

ഉപ്പ്

വെള്ളം

കറിവേപ്പില

സവാള

PREPARATION

കായ ക്ലീൻ ചെയ്തതിനുശേഷം കഴുകിയെടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുക അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന കായ ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ച് നന്നായി വേവിക്കുക, വെള്ളം നന്നായി വറ്റി കായ വെന്തു വരുമ്പോൾ തീ ഓഫ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Green leaves with cooking