അപ്പം ഇടിയപ്പം ചപ്പാത്തി പൂരി ഏതുമായിക്കോട്ടെ, കൂടെ കഴിക്കാൻ ഈ ഗ്രീൻപീസ് കറി മതി..
INGREDIENTS
വെളിച്ചെണ്ണ
സവാള
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
തക്കാളി
മല്ലിപ്പൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല പൊടി
ഉപ്പ്
കറിവേപ്പില
ഗ്രീൻപീസ്
വെള്ളം
മല്ലിയില
PREPARATION
ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാളയും പച്ചമുളകും ചേർന്ന് വഴറ്റാം ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർക്കാം, എല്ലാം നന്നായി വേവുന്നതുവരെ വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുതിർത്തെടുത്ത ഗ്രീൻപീസും ആവശ്യത്തിന് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ച് മൂന്ന് നാല് വിസിൽ വേവിക്കുക, കുക്കർ തുറക്കുമ്പോൾ കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കിയാൽ അടിപൊളി ഗ്രീൻപീസ് മസാലക്കറി റെഡി.
വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jolys Kitchen Malayalam