നേന്ത്രക്കായ കറി

Advertisement

നേന്ത്രക്കായ ഉപയോഗിച്ച് ചോറിനു കഴിക്കാനായി കുറുകിയ ചാറോടുകൂടി ഒരു കറി,

INGREDIENTS

നേന്ത്രക്കായ രണ്ട്

ചെറിയ ഉള്ളി 25

പച്ചമുളക് 2

കറിവേപ്പില

മഞ്ഞൾപൊടി മുക്കാൽ ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ 1 1/2 ടേബിൾസ്പൂൺ

ഉപ്പ്

തക്കാളി ഒന്ന്

തേങ്ങാ ചിരവിയത് ഒരു കപ്പ്

മല്ലിപ്പൊടി ഒന്നര ടീസ്പൂൺ

കടുക്

ചെറിയുള്ളി

ഉണക്കമുളക്

കറിവേപ്പില

പുളി

PREPARATION

ആദ്യം ഒരു മസാല തയ്യാറാക്കണം അതിനായി ഒരു പാനിൽ ഇപ്പോൾ എണ്ണയൊഴിച്ച് ചൂടാകാനായി വയ്ക്കാം ആദ്യം ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം നന്നായി വഴന്നു വരുമ്പോൾതേങ്ങ ചേർക്കാം, ശേഷം മസാലപ്പൊടികളും കറിവേപ്പില പച്ചമുളക് എന്നിവയും ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് മിക്സ് ചെയ്യാം ഇനി തക്കാളി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക ശേഷം ചൂടാറാൻ വയ്ക്കാം ചൂട് പോയി കഴിയുമ്പോൾ നന്നായി അരച്ചെടുക്കണം, ഒരു പാനിൽ നേന്ത്രക്കായ കഷണങ്ങൾ ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും വെള്ളവും മഞ്ഞൾപൊടിയും നന്നായി വേവിക്കുക ഇതിലേക്ക് തേങ്ങ അരപ്പ് ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കണം, പുളി വെള്ളം കൂടി ചേർത്ത് തിളപ്പിക്കണം, അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen