Category: കറികള്‍

  • ഉരുളക്കിഴങ്ങ് മസാല കറി

    ഉരുളക്കിഴങ്ങ് മസാല കറി

    ചപ്പാത്തിക്കും, പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാല കറി,

    INGREDIENTS

    ഉരുളക്കിഴങ്ങ് -ഒരു കിലോ

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    ബേലീഫ്

    കറുവപ്പട്ട

    ഏലക്കായ -രണ്ട്

    കായപ്പൊടി -കാൽ ടീസ്പൂൺ

    വെളുത്തുള്ളി- 4

    പച്ചമുളക് -4

    സവാള- രണ്ട്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരംമസാല -മുക്കാൽ ടീസ്പൂൺ

    തക്കാളി -4

    മല്ലിയില

    ഉപ്പ്

    PREPARATION

    ആദ്യം ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കണം ഒരു പാനി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം മസാലകൾ എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി കായപ്പൊടിയും വെളുത്തുള്ളിയും പച്ചമുളകും എന്നിവയും ചേർക്കാം മിക്സ് ചെയ്തതിനു ശേഷം സവാള ചേർത്ത് വഴറ്റാം ശേഷം മസാല പൊടികൾ ചേർക്കാം, നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തക്കാളി ചേർത്ത് വീണ്ടും യോജിപ്പിക്കാം അടുത്തതായി വേവിച്ചടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർക്കാം, വെള്ളം ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് യോജിപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ മല്ലിയില ചേർത്ത് ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shabi’s Life

  • മുട്ടക്കറി

    മുട്ടക്കറി

    വളരെ ചെറിയ സമയത്തിനുള്ളിൽ തേങ്ങ അരച്ചു ചേർത്ത മുട്ടക്കറി തയ്യാറാക്കാം,

    INGREDIENTS

    കശുവണ്ടി -15

    തേങ്ങ -നാല് ടേബിൾ സ്പൂൺ

    കറിവേപ്പില

    മുട്ട -5

    വെളിച്ചെണ്ണ

    ചെറിയുള്ളി 4

    വെള്ളം

    മുളകുപൊടി മുക്കാൽ ടീസ്പൂൺ

    ഉപ്പ്

    മല്ലിയില

    PREPARATION

    ആദ്യം ഒരു ബൗളിലേക്ക് കശുവണ്ടിയും തേങ്ങയും ചേർക്കണം ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വെച്ചതിനുശേഷം നന്നായി അരച്ചെടുക്കാം, ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കണം ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കണം, നന്നായി തിളയ്ക്കുമ്പോൾ മുട്ട ചേർക്കാം ശേഷം തേങ്ങ അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി തിളപ്പിക്കണം, മല്ലിയില കൂടി ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യാം, മുട്ടക്കറി തയ്യാർ ഇത് ഇടിയപ്പം ഇവയ്ക്കൊപ്പം കഴിക്കാം.

    കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • നേന്ത്രക്കായ മെഴുക്കുപുരട്ടി

    നേന്ത്രക്കായ മെഴുക്കുപുരട്ടി

    ചോറിനൊപ്പം കറി എന്തൊക്കെയുണ്ടെങ്കിലും കൂടെ ഒരു മെഴുക്കുപുരട്ടി നിർബന്ധമാണ്, വാഴക്ക് ഉപയോഗിച്ച് രുചികരമായ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കാം.

    INGREDIENTS

    നേന്ത്രക്കായ ഏഴ്

    മുളകുപൊടി അര ടീസ്പൂൺ

    മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    സവാള

    PREPARATION

    കായ ക്ലീൻ ചെയ്തതിനുശേഷം കഴുകിയെടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുക അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന കായ ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ച് നന്നായി വേവിക്കുക, വെള്ളം നന്നായി വറ്റി കായ വെന്തു വരുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Green leaves with cooking

  • ബീഫ് വിന്താലു

    ബീഫ് വിന്താലു

    അച്ചായൻസ് സ്പെഷ്യൽ ബീഫ് വിന്താലു, വിറകടുപ്പിൽ വച്ച് തയ്യാറാക്കിയത്, ഇതിന്റെ മണം കേട്ടാൽ തന്നെ നാവിൽ വെള്ളം വരും,

    INGREDIENTS

    ബീഫ് -ഒരു കിലോ

    സവാള -3

    പച്ചമുളക് -5

    വെളുത്തുള്ളി -16

    ഇഞ്ചി -വലിയ കഷ്ണം

    കറുവപ്പട്ട -6 കഷ്ണം

    ഏലക്കായ -10

    ഗ്രാമ്പൂ -12

    മുളകുപൊടി -രണ്ടര ടേബിൾസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -2 1/2 ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വിനാഗിരി -5 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    PREPARATION

    ആദ്യം മസാലകളും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾ പൊടിയും വിനാഗിരിയും ചേർത്ത് നല്ല പേസ്റ്റ് പോലെ ആക്കി എടുക്കണം, ഇനി വലിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം, അടുത്തതായി ഈ മസാല ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം, ഉപ്പു ചേർക്കാൻ മറക്കരുത്അടുത്തതായി ബീഫ് കഷണങ്ങൾ ചേർത്തു കൊടുക്കാം കുറച്ച് വെള്ളവും കൂടി ഒഴിച്ചതിനുശേഷം എല്ലാം കൂടി യോജിപ്പിക്കുക, ഇനി ബീഫ് നന്നായി വേവുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, പാത്രം മൂടിവച്ചും വേവിക്കാം, അവസാനമായി കറിവേപ്പില കൂടി ചേർത്ത് മാറ്റിവയ്ക്കാം

    വിശദമായി അറിയുവാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shimi’s Cook book

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പമെല്ലാം കഴിക്കാനായി സാധാരണ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് വെജിറ്റബിൾ കുറുമ, പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ഇത് വളരെ ഹെൽത്തിയും കൂടിയാണ്, നിങ്ങൾ വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നത് ഇങ്ങനെയാണോ recipe കണ്ടു നോക്കൂ,

    INGREDIENTS

    ഓയിൽ -ഒരു ടേബിൾ സ്പൂൺ

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ഏലക്കായ -രണ്ട്

    കറുവപ്പട്ട

    ബേ ലീഫ്

    ഗ്രാമ്പു

    സവാള -ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    ഉരുളക്കിഴങ്ങ് -ഒരു കപ്പ്

    ക്യാരറ്റ് -ഒരു കപ്പ്

    കുതിർത്തെടുത്ത ഗ്രീൻപീസ് -കാൽ കപ്പ്

    ബീൻസ് -കാൽ കപ്പ്

    വെള്ളം

    തേങ്ങ -ഒരു കപ്പ്

    പച്ചമുളക് -മൂന്ന്

    കശുവണ്ടി -10

    പെരുംജീരകം -ഒരു ടീസ്പൂൺ

    മല്ലിയില

    PREPARATION

    ആദ്യം ഒരു കുക്കറിലേക്ക് നെയ്യും ഓയിലും ചേർത്ത് ചൂടാക്കുക ഇതിലേക്ക് ആദ്യം മസാലകൾ ചേർത്ത് വഴറ്റാം. ശേഷം സവാളയും മറ്റു പച്ചക്കറികളും ചേർക്കാംഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കണം, ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അതിനുശേഷം കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കാം, നാളികേരം പെരുഞ്ചീരകം പച്ചമുളകും വെള്ളം കശുവണ്ടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ വെന്തുവന്ന പച്ചക്കറികളിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കാം, അവസാനമായി അല്പം എണ്ണയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    വിശദമായറെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Revathi Vlogs

  • വെള്ളരിക്ക കറി

    വെള്ളരിക്ക കറി

    ചൂട് കാലത്ത് ചോറിനൊപ്പം കഴിക്കാൻ ഏറ്റവും നല്ലത് വെള്ളരിക്ക കറി തന്നെയാണ്, സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി തയ്യാറാക്കിയ ഒരു വെള്ളരിക്ക കറിയുടെ റെസിപ്പി കാണാം..

    INGREDIENTS

    വെള്ളരിക്ക -അരക്കിലോ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി -അരക്കപ്പ്

    ഇഞ്ചി വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    പച്ച മുളക് -3

    ചെറിയുള്ളി -എട്ട്

    തക്കാളി -ഒന്ന്

    മുളകുപൊടി -മുക്കാൽ ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    തേങ്ങ -അര മുറി

    കടുക് -ഒരു ടീസ്പൂൺ

    ഉണക്കമുളക് -3

    PREPARATION

    ഒരു മൺപാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം ശേഷം പച്ചമുളകും ചെറിയ ഉള്ളി ചതച്ചതും ചേർക്കാം ഇത് നന്നായി വഴന്നു വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ചേർക്കാം ഇതിന്റെ പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെള്ളരിക്ക ചേർക്കാം, ഒന്ന് യോജിപ്പിച്ചതിനുശേഷം തിളച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം ഇത് മൂടിവെച്ച് നന്നായി വേവിക്കുക ഈ സമയം തേങ്ങ അരച്ചെടുക്കാം തേങ്ങ ജീരകം വെളുത്തുള്ളി ചെറിയ ഉള്ളി മഞ്ഞൾപൊടി ഉപ്പ് ആവശ്യത്തിന് വെള്ളം ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കാം നന്നായി വെന്ത വെള്ളരിക്കയിലേക്ക് തേങ്ങ ചേർക്കാം 5 മിനിറ്റ് വരെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യുക, കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ നന്നായി താളിച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം.

    വിശദമായറെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നേന്ത്രക്കായ കറി

    നേന്ത്രക്കായ കറി

    നേന്ത്രക്കായ ഉപയോഗിച്ച് ചോറിനു കഴിക്കാനായി കുറുകിയ ചാറോടുകൂടി ഒരു കറി,

    INGREDIENTS

    നേന്ത്രക്കായ രണ്ട്

    ചെറിയ ഉള്ളി 25

    പച്ചമുളക് 2

    കറിവേപ്പില

    മഞ്ഞൾപൊടി മുക്കാൽ ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ 1 1/2 ടേബിൾസ്പൂൺ

    ഉപ്പ്

    തക്കാളി ഒന്ന്

    തേങ്ങാ ചിരവിയത് ഒരു കപ്പ്

    മല്ലിപ്പൊടി ഒന്നര ടീസ്പൂൺ

    കടുക്

    ചെറിയുള്ളി

    ഉണക്കമുളക്

    കറിവേപ്പില

    പുളി

    PREPARATION

    ആദ്യം ഒരു മസാല തയ്യാറാക്കണം അതിനായി ഒരു പാനിൽ ഇപ്പോൾ എണ്ണയൊഴിച്ച് ചൂടാകാനായി വയ്ക്കാം ആദ്യം ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം നന്നായി വഴന്നു വരുമ്പോൾതേങ്ങ ചേർക്കാം, ശേഷം മസാലപ്പൊടികളും കറിവേപ്പില പച്ചമുളക് എന്നിവയും ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് മിക്സ് ചെയ്യാം ഇനി തക്കാളി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക ശേഷം ചൂടാറാൻ വയ്ക്കാം ചൂട് പോയി കഴിയുമ്പോൾ നന്നായി അരച്ചെടുക്കണം, ഒരു പാനിൽ നേന്ത്രക്കായ കഷണങ്ങൾ ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും വെള്ളവും മഞ്ഞൾപൊടിയും നന്നായി വേവിക്കുക ഇതിലേക്ക് തേങ്ങ അരപ്പ് ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കണം, പുളി വെള്ളം കൂടി ചേർത്ത് തിളപ്പിക്കണം, അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen