Category: കറികള്‍

  • അവിയൽ

    അവിയൽ

    സദ്യയിലെ ഒഴിച്ചുകൂടാൻ ആവാത്ത വിഭവമാണ് അവിയൽ വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്കും അവിയൽ പ്രിയപ്പെട്ടതാണ് അവിയൽ ഉണ്ടാക്കാൻ അറിയാത്തവർക്കായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി

    ആദ്യം അവിയലിലുള്ള പച്ചക്കറി കഷണങ്ങൾ എടുക്കാം ക്യാരറ്റ് കൊത്തമര ബീൻസ് പടവലങ്ങ ചേന വാഴക്ക മുരിങ്ങാക്കോൽ ചേന ഇവയെല്ലാം നീളത്തിൽ അരിഞ്ഞെടുക്കുക ഒരു മണ്ഡലത്തിൽ എണ്ണയും അല്പം വെള്ളവും ചേർക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി വേവിച്ചെടുക്കാം നാളികേരം രണ്ട് ഉണക്കമുളകും 5 6 കഷണം ചെറിയ ഉള്ളി അല്പം ജീരകം കറിവേപ്പില തൈര് എന്നിവ ചേർത്ത് അരച്ചെടുത്തത് നന്നായി വെന്ത കഷ്ണങ്ങളിലേക്ക് ചേർക്കാം ഇത് നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഓഫ് ചെയ്യാം.

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchikoottukal by Ranjini

  • ചിക്കൻ കറി

    ചിക്കൻ കറി

    ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

    ചേരുവകൾ

    ചിക്കൻ -800 ഗ്രാം
    മുളകുപൊടി – 1 1/2 ടീസ്പൂൺ (കാശ്മീരി)
    മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
    ഉപ്പ്
    എണ്ണ – 3 ടീസ്പൂൺ
    വെളുത്തുള്ളി -1 1/2 ടീസ്പൂൺ
    ഇഞ്ചി -1&1/2 ടീസ്പൂൺ
    പച്ചമുളക് -1
    ഉള്ളി – 2
    മുളകുപൊടി – 1 & 1/2 ടീസ്പൂൺ (കാശ്മീരി)
    മല്ലിപ്പൊടി -1&1/2 ടീസ്പൂൺ
    ഗരം മസാല പൊടി -1 ടീസ്പൂൺ
    തക്കാളി – 2 ഉപ്പ്
    വെള്ളം -2 കപ്പ്
    കുരുമുളക് പൊടി – 1/4 ടീസ്പൂൺ
    മല്ലിയില – 4 ടീസ്പൂൺ

    ആദ്യം ചിക്കൻ കഷണങ്ങൾ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കാം ശേഷം ആ പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം ശേഷം സവാള ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റണം ഇനിയും മസാല പൊടികൾ ചേർത്ത് കൊടുക്കാം നല്ലപോലെ യോജിപ്പിച്ചതിനുശേഷം തക്കാളി ചേർത്ത് വഴറ്റാം അടുത്തതായി ചിക്കൻ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കാം ഇനി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക കറി നന്നായി കുറുകി വെന്തു വരുമ്പോൾ ഇതിലേക്ക് മല്ലിയിലയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 1 minute recipes

  • ചെറുപയർ കറി

    ചെറുപയർ കറി

    ചെറുപയർ കറി

    ചോറ് ചപ്പാത്തി ദോശ ഇഡ്ഡലി ഇവയ്ക്കൊപ്പം എല്ലാം കഴിക്കാം

    ആദ്യം ചെറുപയർ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ചേർക്കാം കൂടെ ഒരു തക്കാളിയും, മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക ശേഷം ഒരു കൈയിൽ ഉപയോഗിച്ച് നന്നായി ഉടച്ച് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ചെറിയ ജീരകം ചേർക്കാം അടുത്തതായി വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് നന്നായി മൂപ്പിക്കുക അടുത്തതായി ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കാം നന്നായി വഴറ്റിയതിനു ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറുപയർ ഇതിലേക്ക് ചേർത്ത് കൊടുക്കുക വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക നന്നായി ലൂസ് ആകുമ്പോൾ പാത്രം മൂടിവച്ച് തിളപ്പിക്കണം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യാം.

    മുഴുവൻ റെസിപ്പിക്കായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN SHOTS

  • ഉരുളക്കിഴങ്ങ് മസാല

    ഉരുളക്കിഴങ്ങ് മസാല

    ചപ്പാത്തി, പൂരി എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി ടേസ്റ്റ് ഉള്ള ഉരുളക്കിഴങ്ങ് മസാല

    ആദ്യം മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക, ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ഉടച്ചെടുക്കാം, ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക, ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കാം, കൂടെ അര ടീസ്പൂൺ കടലപ്പരിപ്പും, രണ്ട് സവാള അരിഞ്ഞതും ചേർത്ത് ഒന്ന് വഴറ്റി കൊടുക്കണം, അടുത്തതായി ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കാം, കൂടെ രണ്ട് പച്ചമുളക് ചേർത്ത് മിക്സ് ചെയ്യുക, കുറച്ചു കറിവേപ്പില കൂടി ചേർത്തു മിക്സ് ചെയ്തതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചാൽ ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കാം, മസാലയുമായി യോജിപ്പിച്ചതിനു ശേഷം അല്പം വെള്ളമൊഴിച്ചു കൊടുക്കണം, ഒരു ടേബിൾ സ്പൂൺ കടലമാവ് അല്പം വെള്ളം ഒഴിച്ച് കലക്കിയതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കണം, നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കാം രുചികരമായ ഉരുളക്കിഴങ്ങ് മസാല റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court

  • കോളിഫ്ലവർ മസാലക്കറി

    കോളിഫ്ലവർ മസാലക്കറി

    ഈ കോളിഫ്ലവർ മസാലക്കറിയുടെ രുചിക്ക് മുന്നിൽ ഇറച്ചിക്കറി പോലും മാറി നിൽക്കും

    ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിലേക്ക് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കണം, ശേഷം 1/4 കിലോ കോളിഫ്ലവർ ചേർത്ത് കൊടുത്ത് അൽപ സമയം തിളപ്പിച്ചതിന് ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു പാനൽ മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, 4 പച്ചമുളകും ചേർത്ത് വഴറ്റുക ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം, അടുത്തതായി രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇത് നന്നായി വേവുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി ,അര ടീസ്പൂൺ ഗരം മസാല ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, ഇതിലേക്ക് കോളിഫ്ലവർ ചേർത്തു കൊടുത്തു മിക്സ് ചെയ്തതിനുശേഷം അരക്കപ്പ് വെള്ളമൊഴിക്കാം,ഇനി പാൻ മൂടിവെച്ച് 5 മിനിറ്റ് നന്നായി വേവിക്കണം, കുറച്ചു മല്ലിയില കൂടി ചേർത്താൽ രുചികരമായ കോളിഫ്ലവർ കറി തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Kitchen

  • നാടൻ മുട്ടക്കറി

    നാടൻ മുട്ടക്കറി

    ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ നാടൻ മുട്ടക്കറി തയ്യാറാക്കാം

    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം ചെറിയ ജീരകം ചേർത്ത് പൊട്ടിക്കണം, ശേഷം കുറച്ചു മസാലകൾ ചേർത്ത് കൊടുക്കാം, ഇതിനെ നന്നായി മൂപ്പിചതിന് ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റുക, ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കാം, പാൻ മൂടി നല്ല സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യണം തക്കാളി വേകുമ്പോൾ കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർക്കാം, എല്ലാം കൂടെ നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക,അടുത്തതായി പൊടികൾ ചേർക്കാം ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടേബിൾസ്പൂൺ മസാലപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇത്രയും ചേർത്ത് കൊടുത്ത് പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക ,അല്പം വെള്ളം ഒഴിച്ച്
    മിക്സ് ചെയ്യുക, വെള്ളം നന്നായി വറ്റുമ്പോൾ അല്പം കുരുമുളകുപൊടി ചേർക്കാം അല്പം കൂടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക, ശേഷം പുഴുങ്ങി വച്ചിരിക്കുന്ന 4 മുട്ട ചേർത്ത് കൊടുക്കാം നല്ലതുപോലെ യോജിപ്പിക്കാൻ മറക്കരുത് ശേഷം തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahanas Recipes

  • ചിക്കൻ ടിക്ക മസാല

    ചിക്കൻ ടിക്ക മസാല

    റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ ടിക്ക മസാല വീട്ടിലും തയ്യാറാക്കാം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായുള്ള മസാല തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ,മൂന്ന് ടേബിൾ സ്പൂൺ തൈര് ,കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക, മീഡിയം വലുപ്പത്തിൽ കട്ട് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി മസാല തേച്ചുപിടിപ്പിക്കുക, ഇതു രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുത്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം. മറ്റൊരു പാനിൽ അല്പം ബട്ടർ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ജീരകം ചേർത്ത് കൊടുത്ത് പൊട്ടിക്കണം, അടുത്തതായി ബേലീഫും ചെറുതായി അരിഞ്ഞെടുത്ത രണ്ട് സവാളയും ചേർത്തു കൊടുത്ത് വഴറ്റണം, ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി ,ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ,എന്നിവ ചേർത്ത് ചെറിയ തീയിൽ നന്നായി ചൂടാക്കി എടുക്കുക, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ,എല്ലാം കൂടി യോജിപ്പിച്ച് നന്നായി വഴറ്റിയെടുക്കണം അല്പം പഞ്ചസാര കൂടി ചേർക്കാം, അടുത്തതായി രണ്ട് തക്കാളി പേസ്റ്റ് ആക്കിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, മീഡിയം ഹീറ്റിൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം, നല്ലതുപോലെ മസാലയുമായി യോജിപ്പിച്ചു കൊടുത്തതിനു ശേഷം അല്പം കസൂരി മേത്തി ചേർത്ത് മിക്സ് ചെയ്ത് പാൻ മൂടിവച്ച് 7 മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കാം, അടുത്തതായി മിൽക്ക് ക്രീം ചേർത്ത് കൊടുക്കാം, നന്നായി മൂടിവെച്ച് അല്പസമയം കൂടി തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം അവസാനമായി അല്പം മല്ലിയില കൂടി ചേർക്കണം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Curries With Bumbi