Category: കറികള്‍

  • നാടൻ മുട്ടക്കറി

    നാടൻ മുട്ടക്കറി

    തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ നാടൻ മുട്ടക്കറി

    ആദ്യം ഒരു പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചുകൊടുത്തു ചൂടാക്കുക, ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇഞ്ചിയും, വെളുത്തുള്ളിയും അരിഞ്ഞത് കുറച്ച് ചേർക്കാം, ഇത് നല്ല ബ്രൗൺ നിറമാകുമ്പോൾ ,5 സവാള നീളത്തിൽ അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റാം, അല്പം കറിവേപ്പില ചേർക്കാം, സവാള നല്ല ബ്രൗൺ നിറമാകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, ആദ്യം മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റാം, ശേഷം ഒന്നര ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക, ഇത് നന്നായി റോസ്റ്റ് ആവുമ്പോൾ ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളക് ചേർക്കാം കൂടെ തന്നെ ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം, ഇത് നന്നായി തിളച്ച് വറ്റുന്നത് വരെ വേവിക്കണം ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടാക്കണം, കൂടെ തന്നെ മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് ചേർക്കാം, സ്റ്റോവ് ഓഫ് ചെയ്തതിനുശേഷം അല്പം ഗരം മസാലയും പച്ച വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA

  • പപ്പായ കറി

    പപ്പായ കറി

    പപ്പായ ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും

    ആദ്യം ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട ,രണ്ട് സവാള അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം, ഒരു കഷണം ഇഞ്ചി അരിഞ്ഞത് വെളുത്തുള്ളി പത്തെണ്ണം അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക, അടുത്തതായി പൊടികൾ ചേർക്കാം, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, മൂന്ന് ടീസ്പൂൺ കാശ്മീരി ചില്ലി മുളക് പൊടിയും, അര സ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു മിക്സ് ചെയ്തതിനു ശേഷം രണ്ട് തക്കാളി അരിഞ്ഞത് ചേർക്കാം, തക്കാളി നല്ല സോഫ്റ്റ് ആയി വന്നാൽ കട്ട് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർക്കാം, എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, ശേഷം തേങ്ങയുടെ മൂന്നാം പാൽ ചേർക്കാം ,നന്നായി ഇളക്കി പാൻ മൂടിവെച്ച് വേവിക്കുക, വെള്ളം വറ്റി വരുമ്പോൾ രണ്ടാം പാൽ ചേർക്കാം, ഇതും നല്ലതുപോലെ തിളപ്പിച്ച് വറ്റിയെടുക്കണം ,അവസാനമായി കട്ടിയുള്ള തേങ്ങാപ്പാലും ഗരം മസാല പൊടിയും ചേർത്ത് ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം. ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ചെറിയുള്ളി പൊടിയായി അരിഞ്ഞതും കറിവേപ്പില ഉണക്കമുളക് എന്നിവയും ചേർത്ത് നന്നായി മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ChankanChef

  • മട്ടൻ കീമ ഗ്രേവി

    മട്ടൻ കീമ ഗ്രേവി

    മട്ടൻ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു വിഭവം

    250 ഗ്രാം മട്ടൻ കീമ എടുക്കുക, ഇതിലേക്ക് 2 പച്ചമുളക്, കുറച്ചു മല്ലിയില, പുതിനയില, ഒരു സവാള ആവശ്യത്തിനു ഉപ്പ് ,ഒരു ടേബിൾ സ്പൂൺ കടലമാവ് എന്നിവ എല്ലാം ചേർത്ത് കൊടുത്തു മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ കുരുമുളക് ചതച്ചതും, ഒരു ടീസ്പൂൺ നെയ്യും ചേർത്തുകൊടുത്തതിനുശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക,ശേഷം ബോളുകൾ ആക്കി മാറ്റാം, മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഒരു സവാളയും മൂന്ന് പച്ചമുളകും ചേർത്ത് കൊടുക്കുക, ഇത് വഴറ്റിയതിനുശേഷം 10 കശുവണ്ടിയും ,ഒരു ടേബിൾ സ്പൂൺ മെലൻ സീഡ്സും ചേർക്കുക, നല്ലതുപോലെ വഴറ്റിയതിനുശേഷം ഇതിനെ പാനിൽ നിന്നും മാറ്റാം ചൂടാറി കഴിയുമ്പോൾ നന്നായി അരച്ചെടുക്കണം. പാനിലേക്ക് അല്പം കൂടി ഓയിൽ ചേർത്ത് ചൂടാക്കിയതിനുശേഷം ഒരു കഷണം കറുവപ്പട്ട , രണ്ട് ഗ്രാമ്പൂ ,രണ്ട് ഏലക്കായ, രണ്ടു ഉണക്കമുളക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റണം ,ഇതിലേക്ക് കുരുമുളകുപൊടി ഒരു ടീസ്പൂൺ ചേർക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം അരച്ചെടുത്ത കശുവണ്ടി പേസ്റ്റ് ഇതിലേക്ക് ചേർക്കാം ,ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി തിളപ്പിക്കണം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു പിഞ്ച് മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, പച്ചമണം മാറുന്നതുവരെ മൂടിവെച്ച് വേവിക്കാം, ശേഷം അല്പം ചൂടുവെള്ളം കൂടി ചേർത്ത് വീണ്ടും തിളപ്പിക്കാം, ഇതിലേക്ക് മട്ടൻ കീമ ബോളുകൾ ചേർക്കാം ഇത് ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിക്കുക ശേഷം മൂന്ന് ടേബിൾ സ്പൂൺ ഫ്രഷ് ക്രീമും കുരുമുളകുപൊടിയും ചേർക്കുക ഒന്നുകൂടി തിളപ്പിച്ച് തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with Benazir

  • തനി നാടൻ സാമ്പാർ

    തനി നാടൻ സാമ്പാർ

    വറുത്തരക്കാതെ തയ്യാറാക്കിയ തനി നാടൻ സാമ്പാർ

    സാമ്പാർ തയ്യാറാക്കാനായി ഒരു പ്രഷർ കുക്കറിലേക്ക് കഴുകിയെടുത്ത അരക്കപ്പ് പരിപ്പും, ഒരു പിടിയോളം ചുവന്നുള്ളിയും, രണ്ട് പച്ചമുളകും, കൊത്തമരയ്ക്ക അഞ്ചെണ്ണം നടുവേ മുറിച്ചതും, ഒന്നര കപ്പ് വെള്ളവും, അല്പം വെളിച്ചെണ്ണയും ചേർത്ത് നന്നായി വേവിച്ചെടുക്കുക, ഇതിലേക്ക് ഒരു ക്യാരറ്റ് ,ഒരു ഉരുളക്കിഴങ്ങ്, ഒരു വഴുതനങ്ങ, അഞ്ചോ ആറോ കഷ്ണം മുരിങ്ങക്കായ, കുറച്ചു ചേന മത്തങ്ങ, പടവലങ്ങ എന്നിവ മീഡിയം സൈസിൽ കട്ട് ചെയ്തത് എന്നിവ വെന്ത് വന്ന പരിപ്പിലേക്ക് ചേർത്തു കൊടുക്കാം, കൂടെ ഉപ്പും, അല്പം മഞ്ഞൾ പൊടിയും, ഒരു ചെറിയ കഷണം കായം എന്നിവയും രണ്ട് കപ്പ് ചൂട് വെള്ളവും ചേർത്തു മിക്സ് ചെയ്ത് അല്പം കറിവേപ്പിലയും ചേർത്ത് 15 മിനിറ്റ് വരെ നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക, ഇതിലേക്ക് നാരങ്ങാ വലിപ്പത്തിലുള്ള പുളി വെള്ളത്തിലിട്ട് കുതിർത്ത് പിഴിഞ്ഞെടുത്തത് ഒഴിച്ചു കൊടുക്കാം, ഇത് രണ്ടു മിനിറ്റ് വരെ തിളപ്പിക്കുക, ശേഷം ഇതിലേക്ക് വഴറ്റിയെടുത്ത വെണ്ടക്കയും ,തക്കാളിയും ചേർക്കാം . അടുത്തതായി പൊടികൾ ചൂടാക്കി എടുക്കാം, അതിനായി രണ്ടര ടീസ്പൂൺ മല്ലിപ്പൊടി, മൂന്ന് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ഒരു പ്ലേറ്റിൽ എടുത്ത് വയ്ക്കുക, ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിക്കാം, ശേഷം വറ്റൽ മുളകും, ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും, അല്പം കറിവേപ്പിലയും ചേർത്ത് വഴറ്റുക ,ഇതിലേക്ക് പൊടികൾ ചേർത്ത് നന്നായി ചൂടാക്കി എടുക്കാം, ശേഷം സാമ്പാറിലേക്ക് ഇത് ചേർത്ത് മിക്സ് ചെയ്യുക, ഒരു കഷണം ശർക്കര കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചാൽ രുചികരമായ സാമ്പാർ റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chinnu’s Cherrypicks

  • തക്കാളി കറി

    തക്കാളി കറി

    ചോറിനും, ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന ഒരു തക്കാളി കറി

    ഒരു മൺചട്ടിയിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും, 4 പച്ചമുളക് കീറിയതും ,മൂന്നോ നാലോ ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്തതും ചേർക്കാം ആവശ്യത്തിനുള്ള ഉപ്പും, അല്പം മഞ്ഞൾപ്പൊടി ,അല്പം മുളകുപൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് നന്നായി വെന്തു ഉടയുന്നത് വരെ വേവിച്ചെടുക്കുക. ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കാം, അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് തേങ്ങ അല്പം മഞ്ഞൾപൊടി, ചെറിയ ജീരകം എന്നിവ ചേർത്ത് കൊടുത്ത് അല്പം മോരൊഴിച്ച് നന്നായി അരച്ചെടുക്കുക, തക്കാളി നന്നായി ഉടച്ചു കൂട്ടിയതിനു ശേഷം ഈ അരപ്പ് ചേർക്കാം, ആവശ്യമെങ്കിൽ വെള്ളവും ചേർക്കാം, നന്നായി ചൂടാവുമ്പോൾ അല്പം കറിവേപ്പില ഇതിലേക്ക് ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം, നന്നായി തിളച്ച് ചാറ് കുറുകി വരുമ്പോൾ വെളുത്തുള്ളി ചതച്ചതും, കുറച്ചുകൂടി കറിവേപ്പിലയും ചേർത്ത് ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കോളിഫ്ലവർ കറി

    കോളിഫ്ലവർ കറി

    ഇറച്ചി കറിയുടെ രുചിയിൽ കോളിഫ്ലവർ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ

    ആദ്യം ഒരു പാത്രത്തിൽ മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് കാൽ കിലോ കോളിഫ്ലവർ ചേർത്തു കൊടുക്കാം, രണ്ടു മിനിറ്റ് തിളപ്പിച്ചതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഒരു പാനിൽ 3 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കുക, ഇതിലേക്ക് രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുത്ത് ഒന്ന് വഴറ്റി കൊടുക്കണം, ശേഷം ഒരു സവാള അരിഞ്ഞത് ചേർക്കാം, സവാള സോഫ്റ്റ് ആയി വരുന്നത് വരെ വഴറ്റണം, ശേഷം രണ്ട് തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, അടുത്തതായി പൊടികൾ ചേർക്കാം ,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി ,ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് ഇതെല്ലം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം, അടുത്തതായി ഇതിലേക്ക് കോളിഫ്ലവർ ചേർത്തു കൊടുത്ത് മസാല എല്ലാം നന്നായി പുരട്ടിയെടുക്കുക, ശേഷം അല്പം വെള്ളം ഒഴിക്കാം 5 മിനിറ്റ് മൂടിവെച്ച് നന്നായി വേവിക്കണം ഗ്രേവി നല്ല കട്ടിയായി വരുമ്പോൾ മല്ലിയില ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Kitchen

  • എഗ്ഗ് പെപ്പർ മസാല

    എഗ്ഗ് പെപ്പർ മസാല

    സൂപ്പർ ടേസ്റ്റിൽ എഗ്ഗ് പെപ്പർ മസാല തയ്യാറാക്കാം

    ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട ചേർത്ത് കൊടുക്കാം, അല്പം ഉപ്പു കൂടിയിട്ട് നന്നായി വേവിച്ചെടുക്കണം. ഒരു മിക്സി ജാറിലേക്ക് മൂന്ന് തക്കാളി അരിഞ്ഞതും അഞ്ചോ ആറോ പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക, രണ്ട് സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം, ഇനി മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക് ചേർത്തു കൊടുക്കാം കൂടെ ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ടു ഉണക്കമുളക് എന്നിവയെല്ലാം ചേർത്ത് കൊടുത്ത് നന്നായി ചൂടാക്കിയെടുക്കുക, ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം . മറ്റൊരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് വഴറ്റാം ,ലൈറ്റ് ഗോൾഡ് നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം അല്പം സോയാസോസ് ചേർക്കാം വീണ്ടും നന്നായി മിക്സ് ചെയ്തതിനുശേഷം അടിച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല പൗഡറിൽ നിന്നും ഒന്നര ടേബിൾസ്പൂൺ ചേർക്കാം, മൂടിവെച്ച് നന്നായി തിളപ്പിക്കുക, ശേഷം അല്പം വെള്ളം കൂടി ഒഴിക്കാം പാൻ മൂടിയതിനുശേഷം ചെറിയ തീയിൽ നന്നായി വേവിക്കാം, ഈ സമയം വേവിച്ചെടുത്ത മുട്ട ഓരോന്നും രണ്ടായി മുറിച്ചെടുക്കുക, ഒരു പാനിൽ അല്പം ബട്ടർ ചേർത്ത് ചൂടാക്കി സവാള ചേർത്ത് കൊടുത്ത് അതിനു മുകളിലായി മുട്ട വച്ച് കൊടുക്കാം, മുട്ടയുടെ പുറംവശം ഫ്രൈ ആകുന്നത് വരെ വഴറ്റണം ശേഷം മസാലയിലേക്ക് ചേർക്കാം, അല്പം മല്ലിയില കൂടിയിട്ട് എല്ലാംകൂടി യോജിപ്പിച്ച് വിളമ്പാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Chef Ashok