Category: കറികള്‍

  • രസം

    രസം

    സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം, നാടൻ രീതിയിൽ തയ്യാറാക്കിയ രസം.

    ആദ്യം ഒരു ചെറുനാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി എടുത്തു ഒരു കപ്പ് തിളച്ച വെള്ളമൊഴിച്ചു കുതിർക്കാൻ ആയി മാറ്റി വെക്കുക, ഒരു കടായി ചൂടാവാൻ ആയി വെക്കുക ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് എടുക്കാം, ശേഷം അല്പം കായം പൊടിച്ചതു ചേർക്കാം, നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ജീരകം ചേർത്ത് വറുത്തെടുക്കുക, ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം, രണ്ട് തണ്ട് കറിവേപ്പില കൂടി ചേർക്കാം , ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും, 2 ടീ സ്പൂൺ മല്ലിപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം, ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കാം, അടുത്തതായി ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കാം ,എല്ലാം കൂടി ഒരുമിച്ച് മിക്സ് ചെയ്തതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കണം , തക്കാളി ഒന്ന് ചൂടായി കഴിയുമ്പോൾ പുളിവെള്ളം ഇതിലേക്കു ചേർക്കണം, ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം, പാത്രം അടച്ചു നന്നായി തിളപ്പിച്ചെടുക്കുക അവസാനമായി മല്ലിയിലയും കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Isa Cooking World

  • സദ്യ ഓലൻ

    സദ്യ ഓലൻ

    സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഒരു വിഭവം ഓലൻ

    ഓലൻ തയ്യാറാക്കാനായി അരക്കിലോ കുമ്പളങ്ങ ആണ് എടുത്തിരിക്കുന്നത് ഇത് തൊലി കളഞ്ഞു കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. അടുത്തതായി വേണ്ടത് വൻപയർ ആണ് കാൽ കപ്പ് വൻപയർ നന്നായി കുതിർത്ത് എടുത്തതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക മുങ്ങിനിൽക്കുന്ന പാകത്തിൽ വെള്ളം ചേർത്ത് കൊടുത്തു നന്നായി വേവിച്ചെടുക്കണം, വെന്ത പയറിലേക്ക് കുമ്പളങ്ങ, പച്ചമുളക് നാലെണ്ണം എന്നിവചേർത്ത് കൊടുത്തു മിക്സ് ചെയ്തുകൊടുക്കുക കുക്കർ അടച്ചതിനു ശേഷം ഒരു വിസിൽ കൂടി വേവിക്കണം ഇതിനെ ഒരു പാനിലേക്ക് മാറ്റി കൊടുക്കാം, കൂടുതലുള്ള വെള്ളം മാറ്റി എടുക്കണം നന്നായി തിളച്ചു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി ചൂടായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം. അവസാനമായി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ ഓലൻ തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Divya Nair

  • സദ്യ സ്പെഷ്യൽ 3 തരം പച്ചടികൾ

    സദ്യ സ്പെഷ്യൽ 3 തരം പച്ചടികൾ

    ഓണസദ്യക്ക് തയ്യാറാക്കാൻ മൂന്നു വ്യത്യസ്ത തരം പച്ചടികൾ.

    വെള്ളരിക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി, നേന്ത്രപ്പഴം പച്ചടി എന്നിവയാണ് തയ്യാറാക്കുന്നത്. ഓരോന്നും ഓരോ കപ്പു വീതമാണ് എടുക്കേണ്ടത് മൂന്നും ഓരോ മൺ ചട്ടിയിലേക്ക് ചേർത്ത് കൊടുത്തു അല്പം വെള്ളവും, പച്ചമുളകും, ഉപ്പും ചേർത്ത് വേവിക്കുക. നേത്രപഴം വേവിക്കുമ്പോൾ അല്പം മുളകുപൊടി കൂടി ചേർക്കാൻ മറക്കരുത്, അതുപോലെ ബീറ്റ്റൂട്ട് വേവിക്കുന്നതിനു മുമ്പായി ഒന്ന് എണ്ണയിൽ വഴറ്റിയെടുക്കണം. മൂന്നിലേക്കും അൽപം കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. ഇനി അരപ്പ് തയ്യാറാക്കണം രണ്ടേ കാൽ കപ്പ് തേങ്ങ യിലേക്ക് അര ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു കടുക് എടുത്ത് പൊടിച്ചു മാറ്റണം. അരച്ചെടുത്ത തേങ്ങ മൂന്നായി ബാഗിച്ച ശേഷം മൂന്ന് പച്ചടി യിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഇത് രണ്ട് മിനിറ്റ് വേവിച്ചെടുക്കണം ,ശേഷം കടുക് ചതച്ചതും ചേർത്ത് കൊടുക്കാം, മൂന്ന് കപ്പ് തൈരാണ് മൂന്ന് പച്ചടിക്കും കൂടി ആവശ്യം ഇത് ആദ്യം ഒന്ന് അടിച്ചെടുക്കുക, ശേഷം പച്ചടികളിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. നന്നായി ചൂടാക്കിയതിനു ശേഷം കടുക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് പച്ചടി കളിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Chinnu’s Cherrypicks

  • പനീർ വൈറ്റ് ഗ്രേവി കറി

    പനീർ വൈറ്റ് ഗ്രേവി കറി

    ട്രെൻഡിങ് ആയിട്ടുള്ള സ്ട്രീറ്റ് സ്റ്റൈൽ പനീർ ഗ്രേവി കറി.

    ആദ്യം 100 ഗ്രാം പനീർ ചെറിയ കഷണങ്ങളായി മിക്സി ജാറിൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ച് നല്ല ക്രീമി യായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കാം , ശേഷം ഒരു ടീസ്പൂൺ ജീരകവും, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തിയും ചേർത്ത് കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്യണം, അടുത്തതായി ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്, സവാള പൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്തു വഴറ്റാം . സവാള നല്ല സോഫ്റ്റ് ആയി വന്നാൽ രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒണിയനും , രണ്ട് ടേബിൾസ്പൂൺ മല്ലിയിലയും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക. അടുത്തതായി മസാലപ്പൊടികൾ ചേർക്കാം അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം
    മസാലകളുടെ പച്ച മണം മാറി വന്നാൽ പനീർ പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഗ്രേവി നല്ല തിക്കായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് സർവ്‌ ചെയ്തു കൊടുക്കാം.

    വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിലും, ഒരു ടീ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ കസൂരിമേത്തി, രണ്ട് ടേബിൾ സ്പൂൺ വെളുത്ത എള്ള് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി സവാള, ക്യാപ്സിക്കം എന്നിവ വലിയ കഷണങ്ങളായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം. കൂടെ 100ഗ്രാം പനീർ ക്യൂബ്സ് ചേർക്കാം, ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കണം, ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഇതിലേക്ക് മസാല എല്ലാം പിടിച്ചുകഴിഞ്ഞാൽ അവസാനമായി കുറച്ച് മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്തതിനുശേഷം നേരത്തെ സർവ്‌ ചെയ്തു വെച്ച ക്രീമി പനീറിലേക്ക് ഇത് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Hebbars Kitchen

  • പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി സ്റ്റൈലിൽ ഒരു ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ

    ഇതിനായി ഒരു കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത്, ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം, നാല് ഗ്രാമ്പൂ, ഒരു കറുവപ്പട്ട, മൂന്ന് ഏലക്കായ, ഏലക്കായ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാലു സവാള അരിഞ്ഞതും, എട്ടു വെളുത്തുള്ളിയല്ലിയും , ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം, സവാള നല്ല സോഫ്റ്റായി വരുന്നത് വരെ വഴറ്റണം, ശേഷം ചൂടാറാൻ ആയി മാറ്റിവയ്ക്കാം, ഒരു മിക്സി ജാറിലേക്ക് ഈ മസാല ചേർത്ത് കൊടുത്തു മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

    മറ്റൊരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി സവാള മിക്സ് ചേർത്ത് വഴറ്റുക, ഇതിലേക്ക് മൂന്നു തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ,ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു പാൻ മുടി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം, ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു മസാലയുമായി നന്നായി മിക്സ് ചെയ്തു എടുക്കുക തിളച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് മൂടിവയ്ക്കാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരംമസാല ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, മൂടിവെച്ച് അഞ്ചു മിനിറ്റിനു ശേഷം വീണ്ടും തുറന്ന് ഒരു ടീസ്പൂൺ കസൂരി മേത്തി, അര ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ചേർത്തുകൊടുക്കാം, മിക്സ് ചെയ്ത ശേഷം വീണ്ടും മൂടിവെച്ച് 5 മിനിറ്റ് തിളപ്പിക്കുക ഇനി തീ ഓഫ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator

  • പുളിയിഞ്ചി കറി

    പുളിയിഞ്ചി കറി

    വെറും 3 മിനിറ്റിൽ സദ്യ സ്പെഷ്യൽ പുളിയിഞ്ചി തയ്യാറാക്കാം.

    ഇതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, നന്നായി ചൂടായി വന്നാൽ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക, ഇനി ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും, വെളുത്തുള്ളിയും ,പച്ചമുളകും ചേർത്തു കൊടുക്കാം. ഇതു നല്ലതുപോലെ വഴറ്റി എടുക്കണം, ഇതിലേക്ക് പിഴിഞ്ഞെടുത്തു വച്ച പുളിവെള്ളം ചേർക്കാം, തിളച്ചു വന്നാൽ ശർക്കര ചേർത്തു കൊടുക്കാം, ഇതു നന്നായി തിളപ്പിക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് അരി, കടുക്, ജീരകം, ഉലുവ എന്നിവ ചേർത്ത് കൊടുത്തത് നന്നായി വറുത്തെടുക്കുക.ശേഷം നല്ലതുപോലെ പൊടിക്കാം, തിളച്ചുകൊണ്ടിരിക്കുന്ന കറിയിലേക്ക് ഈ പൊടി ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കണം, നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TASTY KITCHEN HOUSE

  • റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

    റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

    റെസ്റ്റോറന്റ് സ്റ്റൈലിൽ കുറുകിയ ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കുക, ഇത് ചൂടാവുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം, ശേഷം പുഴുങ്ങിയ 15 മുട്ട ചേർത്തു കൊടുക്കാം, ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക പുറം വശം മൊരിഞ്ഞു വന്നാൽ പാത്രത്തിലേക്ക് മാറ്റാം. ശേഷം അതേ എണ്ണയിലേക്ക് നീളത്തിൽ അരിഞ്ഞ 2 സവാള ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ വഴറ്റി കൊടുക്കാം, നല്ല സോഫ്റ്റായി വന്നാൽ തീ ഓഫ് ചെയ്ത് മിക്സി ജാർ ലേക്ക് മാറ്റി കൊടുക്കണം, ഇതിലേക്ക് 50 ഗ്രാം കശുവണ്ടിയും ,25 ബദാമും ചേർത്ത് നല്ലപോലെ അരച്ചെടുക്കണം,ശേഷം ഒരു കപ്പ് തൈര് ഇതിലേക്ക് ചേർത്ത് ഒന്നു കൂടി അടിച്ചെടുക്കാം. പാനിലേക്ക് ഒരു കപ്പ് എണ്ണ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഏലക്കായ, പെരുംജീരകം, കുരുമുളക്, കറുവപ്പട്ട എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യാം, ഒരു വലിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റുക, അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ വഴറ്റിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യണം
    ഇത് നന്നായി തിളച്ച് എഎണ്ണ വിട്ടു വരുന്ന സമയമാകുമ്പോൾ അരച്ചു വച്ച സവാള പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, അല്പം വെള്ളം കൂടി ചേർക്കണം, വീണ്ടും നല്ലതുപോലെ ഇളക്കുക, നന്നായി തിളച്ചു വരുമ്പോൾ 4
    തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, മൂടി വെച്ച് നന്നായി വേവിച്ചെടുക്കുക, ഇനി ജീരകപ്പൊടി, മല്ലിപ്പൊടി, കസൂരിമേത്തി എന്നിവ ഓരോ ടേബിൾസ്പൂൺ വീതം ചേർത്തുകൊടുക്കാം, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കണം ,നല്ല കട്ടിയായി വരുമ്പോൾ അല്പം വെള്ളം ചേർത്തു കൊടുത്ത ഒന്നു ലൂസ് ആക്കാം,മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് വീണ്ടും തിളപ്പിക്കുക, എണ്ണ വിട്ടു വരുന്ന സമയത്ത് മുട്ട ചേർക്കാം നല്ലതുപോലെ തിളച്ചതിനുശേഷം തീ ഓഫ് ചെയ്ത് അല്പംകൂടി മല്ലിയില ചേർക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kitchen