Category: കറികള്‍

  • എഗ്ഗ് ബുർജ്ജി

    എഗ്ഗ് ബുർജ്ജി

    ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം

    ഇതിനായി വേണ്ട ചേരുവകൾ

    മുട്ട – 4

    സവാള- 2

    തക്കാളി -4

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    കസൂരിമേത്തി -അര ടീസ്പൂൺ

    മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ

    ബട്ടർ -ഒരു ക്യൂബ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഉപ്പുചേർത്ത് കൊടുത്തതിനു ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കുക നന്നായി melt ആയി വരുമ്പോൾ,മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം സ്ക്രാബിൾ ചെയ്ത് എടുക്കാം.

    തക്കാളിയും, സവാളയും ചെറുതായി അരിഞ്ഞെടുക്കുക, രണ്ട് തക്കാളി ചെറുതായി അരിയുക രണ്ടെണ്ണം മിക്സി ജാറിൽ ഇട്ട് പേസ്റ്റാക്കുക, ശേഷം മിക്സ് ചെയ്യണം. വീണ്ടും പാൻ ചൂടാക്കുക, എണ്ണചേർത്തു കൊടുത്തതിനുശേഷം കുറച്ചു സ്‌പൈസസ്‌ ചേർക്കാം റോസ്റ്റ് ആയി വരുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക,ഇനി സവാള ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം പച്ചമുളക് ചതച്ചതും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കാം ,പച്ചമണം മാറുന്നതുവരെ വഴറ്റുക അതിനുശേഷം പൊടികൾ ചേർത്തു കൊടുക്കാം, വീണ്ടും നന്നായി മിക്സ് ചെയ്യുക അടുത്തതായി തക്കാളിയും, തക്കാളി പേസ്റ്റും ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കണം, അല്പം ഗരം മസാലയും, ജീരകം പൊടിച്ചതും കൂടെ ചേർക്കാം അൽപസമയം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, ഒരു കപ്പ് വെള്ളം ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളച്ചുവരുമ്പോൾ scramble ചെയ്ത് മുട്ട ചേർക്കാം, നന്നായി തിളച്ചതിനു ശേഷം മല്ലിയിലയും കസൂരിമേത്തിയും ചേർത്തു തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Chef Ashok

  • മിക്സഡ് വെജിറ്റബിൾ കറി

    മിക്സഡ് വെജിറ്റബിൾ കറി

    ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു മിക്സഡ് വെജിറ്റബിൾ കറി

    ഇതിനായി വേണ്ടത്

    വഴുതനങ്ങ -700-ഗ്രാം

    ബെൽ പെപ്പർ- 3

    പാപ്രിക -3

    തക്കാളി -500 ഗ്രാം

    സവാള -1

    മുളകുപൊടി -അര ടീസ്പൂൺ

    ഉപ്പ്

    ഒലിവോയിൽ -40 മില്ലി

    ബേസിൽ -ഒരു ടീസ്പൂൺ

    കുരുമുളക് പൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മല്ലിയില -100 ഗ്രാം

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    ഗ്രീൻ ചില്ലി -1

    വെളുത്തുള്ളി – 2

    തയ്യാറാക്കുന്ന വിധം

    ആദ്യം വഴുതനങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ബൗളിലേക്ക് ചേർക്കുക, ഇതിലേക്ക് വെള്ളം , ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുത്തു വഴറ്റാം , രണ്ടു മിനിറ്റിനുശേഷം കുരുമുളകുപൊടി, ബേസിൽ, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് ,പഞ്ചസാര എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ബെൽ പെപ്പർ ,പാപ്രിക എന്നിവ ചേർക്കാം ഇതിലേക്ക് വഴുതനങ്ങാ നന്നായി പിഴിഞ്ഞെടുത്ത് ചേർത്തു കൊടുക്കാം, ഇത് മൂടിവെച്ച് നന്നായി വേവിക്കണം അടുത്തതായി തക്കാളി ചേർത്തു കൊടുക്കാം, ഇത് നന്നായി വെന്തു വന്നതിനുശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും ചേർത്ത് 2 മിനിറ്റ് ഓളം വീണ്ടും വേവിക്കണം,അവസാനമായി മല്ലിയിലയും കൂടി ചേർത്ത് ഇളക്കിയതിനുശേഷം സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങും , ബീഫും ചേർത്ത് രുചികരമായ ഈ റെസിപ്പി തയ്യാറാക്കി നോക്കൂ

    ഇതിനു വേണ്ട ചേരുവകൾ

    ബീഫ് -630 ഗ്രാം

    സവാള -1

    വെളുത്തുള്ളി- 3

    ക്യാരറ്റ്-1

    തക്കാളി- 1

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    പാപ്രിക -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    തിളച്ചവെള്ളം -ഒരു ലിറ്റർ

    പഞ്ചസാര -അര ടീസ്പൂൺ

    ഉരുളക്കിഴങ്ങ് 1

    മുളക് 1

    പാഴ്സലി ലീവ്സ്

    തയ്യാറാക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്യണം, ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യാം ഇനി ഉപ്പ് ,കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം, അടുത്തതായി തക്കാളി ചേർത്ത് കൊടുത്ത മിക്സ് ചെയ്ത് കൊടുക്കണം ,ഇത് സോഫ്റ്റായി വന്നാൽ ക്യാരറ്റ് ചേർത്തു കൊടുക്കാം ക്യാരറ്റ് വെന്തുകഴിഞ്ഞാൽ തിളച്ച വെള്ളം ഒഴിച്ച് വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ഇനി ഉരുളങ്കിഴങ്ങും, മുളകും ചേർത്തു കൊടുക്കാം,10 മിനിറ്റ് കൂടി വേവിക്കുക , അവസാനമായി മല്ലിയില കൂടി ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Maris Hands

  • മട്ടൺ കറി

    മട്ടൺ കറി

    രുചികരമായ മട്ടൻ കറി ഈസിയായി തയ്യാറാക്കാം

    ഇതിനായി വേണ്ട ചേരുവകൾ

    മട്ടൺ -ഒരു കിലോ

    ഉപ്പ്

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല -ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    നാരങ്ങാ നീര് -ഒരു ടേബിൾ സ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    തൈര് -ഒരു കപ്പ്

    സവാള- 3

    കശുവണ്ടി- 10

    ബദാം- 10

    തേങ്ങാ -20 ഗ്രാം

    കുങ്കുമപ്പൂവ്

    കറുവപ്പട്ട

    ഏലക്കായ -ഏഴ്

    ഗ്രാമ്പു- 7

    കരുവാപ്പാട്ട ഇല – 2

    മല്ലിയില

    പുതിനയില

    പച്ചമുളക്

    എണ്ണ 3/4 കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം മട്ടൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് മട്ടൻ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല ലെമൺ ജ്യൂസ് ,കുരുമുളകുപൊടി, തൈര് എന്നിവ ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തതിനു ശേഷം അരമണിക്കൂർ മാറ്റിവെക്കണം, ഒരു മിക്സി ജാർ ലേക്ക് ബദാം, കശുവണ്ടി, തേങ്ങ എന്നിവ ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കണം .ഇനി ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കാം ഇതിലേക്ക് സവാള ആദ്യം ചേർക്കണം,നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി എടുക്കണം, ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ബാക്കിയായ എണ്ണയിൽ നിന്നും അല്പം മാറ്റി വെച്ച് അതിലേക്ക് കറുവപ്പട്ട, ഏലക്കായ, ബേലീഫ്, ഗ്രാമ്പു എന്നിവ ചേർത്ത് കൊടുക്കുക, റോസ്റ്റ് ചെയ്തതിനുശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടൻ ഇതിലേക്ക് ചേർക്കാം, നന്നായി മിക്സ് ചെയ്തു വേവിച്ചെടുക്കണം, നന്നായി വെന്തു വന്നുകഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും, സവാള പച്ചമുളക്, പുതിനയില എന്നിവയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു യോജിപ്പിക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കാം
    കുക്കർ മൂടിവെച്ച് രണ്ടോ മൂന്നോ വിസിൽ വരെ വേവിക്കണം ,ശേഷം തീ ഓഫ് ചെയ്തു പ്രഷർ പോയതിനുശേഷം സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ബട്ടർ ചിക്കൻ

    ബട്ടർ ചിക്കൻ

    ബട്ടർ ചിക്കൻ റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.

    ആദ്യം ചിക്കൻ marinate ചെയ്യണം അതിനായി ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, ഉപ്പ് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കണം, ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം അതേ പാനിലേക്ക് 100 ഗ്രാം സവാള അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ ബട്ടർ ഉം ചേർത്ത് കൊടുത്തത് നന്നായി വഴറ്റി എടുക്കാം.ശേഷം അര കിലോ തക്കാളി ചേർത്തു കൊടുത്തു നന്നായി വേവിക്കാം, 50ഗ്രാം കാഷ്യൂനട്ട് കൂടി ചേർക്കണം, നന്നായി മിക്സ് ചെയ്തതിനു ശേഷം അൽപം വെള്ളവും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ വിനാഗർഉം നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡറും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്യണം, 20 മിനിറ്റ് വരെ കുക്ക് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക ഇതിനെ വീണ്ടും പാനിലേക്ക് ചേർത്തുകൊടുക്കാം ഇതിലേക്ക് 5 ടേബിൾ സ്പൂൺ ബട്ടർ, മൂന്ന് ടേബിൾസ്പൂൺ ക്രീമും,കസൂരിമേത്തി യും,ഫ്രൈ ചെയ്തെടുത്ത ചിക്കനും ചേർത്ത് കൊടുത്തു അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ കുക്ക് ചെയ്യണം ,കുറച്ചു ക്രീമും കസൂരിമേത്തി യും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried

  • പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    ഒരു പാക്കിസ്ഥാനി ഹോട്ടൽ സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി നോക്കാം.

    കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി രണ്ടു സവാള, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം അടുത്തതായി നാല് പച്ചമുളക് നെടുകെ കീറിയത് ചേർത്തുകൊടുക്കണം നന്നായി മിക്സ് ചെയ്തതിനുശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്തു കൊടുത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കണം, ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം 10 മിനിട്ടിനു ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുത്ത മിക്സ് ചെയ്യാം,നന്നായി തിളച്ച് വെന്തു വന്നുകഴിഞ്ഞാൽ ഇതിലേക്ക് കുരുമുളകുപൊടി ചേർക്കാം രണ്ട് മിനിറ്റോളം തിളപ്പിച്ചതിനുശേഷം, ഫ്രഷ് ക്രീം അരകപ്പ് ചേർക്കാം അടുത്തതായി ബട്ടർ ചേർക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,ഗ്രേവി നല്ല കട്ടിയായി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി മല്ലിയില കൂടി ചേർക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kitchen

  • വെണ്ടയ്ക്ക മസാല കറി

    വെണ്ടയ്ക്ക മസാല കറി

    ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, ചെറിയ ഒരു വഴുവഴുപ്പുള്ളതുകൊണ്ട് അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറി കൂടിയാണ് ഇത്, സാമ്പാറിലും മറ്റും ഒക്കെ ചേർത്ത് കഴിക്കും എങ്കിലും മാറ്റിവയ്ക്കാർ ആണ് പതിവ്, ധാരാളം ഫൈബർ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് നല്ല ദഹനത്തിനും ശോധനയ്ക്കും സഹായിക്കും, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വെണ്ടയ്ക്ക മസാല തയ്യാറാക്കാം.ചോറിനൊപ്പം പലഹാരത്തിന് ഒപ്പം ഒക്കെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ് ഇത്.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് വെണ്ടയ്ക്ക കഷണങ്ങൾ ചേർത്ത് കൊടുത്തു വഴറ്റിയെടുക്കണം.വെണ്ടയ്ക്ക നന്നായി വാടി വന്നുകഴിഞ്ഞാൽ പാനലിൽനിന്നും മാറ്റാം, ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക, ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു തക്കാളി മിക്സിയിൽ അടിച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് നന്നായി ഇളക്കി യോജിപ്പിക്കണം അടുത്തതായി ഒരു ടേബിൾസ്പൂൺ വീതം മുളകുപൊടിയും മല്ലിപ്പൊടിയും , അറ ടീസ്പൂൺ വീതം ജീരകപ്പൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം, പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റണം, ഇനി അൽപം വെള്ളം ചേർത്ത് കൊടുത്തു തിളപ്പിച്ച് എടുക്കണം നന്നായി വറ്റി വരുമ്പോൾ അരക്കപ്പ് തൈര് ഇതിലേക്ക് ചേർക്കാം.നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം തിളയ്ക്കാൻ വയ്ക്കുക വറ്റി വന്നുകഴിഞ്ഞാൽ വെണ്ടയ്ക്ക ചേർത്തു കൊടുക്കാം, എല്ലാംകൂടി യോജിപ്പിച്ചതിനുശേഷം എണ്ണ തെളിയുന്നതുവരെ തിളപ്പിക്കണം ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക IF HUNGRY THEN COOK!