ഉരുളക്കിഴങ്ങ് മസാല

ചപ്പാത്തി, പൂരി എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി ടേസ്റ്റ് ഉള്ള ഉരുളക്കിഴങ്ങ് മസാല

ആദ്യം മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക, ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ഉടച്ചെടുക്കാം, ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക, ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കാം, കൂടെ അര ടീസ്പൂൺ കടലപ്പരിപ്പും, രണ്ട് സവാള അരിഞ്ഞതും ചേർത്ത് ഒന്ന് വഴറ്റി കൊടുക്കണം, അടുത്തതായി ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കാം, കൂടെ രണ്ട് പച്ചമുളക് ചേർത്ത് മിക്സ് ചെയ്യുക, കുറച്ചു കറിവേപ്പില കൂടി ചേർത്തു മിക്സ് ചെയ്തതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചാൽ ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കാം, മസാലയുമായി യോജിപ്പിച്ചതിനു ശേഷം അല്പം വെള്ളമൊഴിച്ചു കൊടുക്കണം, ഒരു ടേബിൾ സ്പൂൺ കടലമാവ് അല്പം വെള്ളം ഒഴിച്ച് കലക്കിയതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കണം, നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കാം രുചികരമായ ഉരുളക്കിഴങ്ങ് മസാല റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court