നാടൻ മുട്ടക്കറി

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ നാടൻ മുട്ടക്കറി തയ്യാറാക്കാം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം ചെറിയ ജീരകം ചേർത്ത് പൊട്ടിക്കണം, ശേഷം കുറച്ചു മസാലകൾ ചേർത്ത് കൊടുക്കാം, ഇതിനെ നന്നായി മൂപ്പിചതിന് ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റുക, ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കാം, പാൻ മൂടി നല്ല സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യണം തക്കാളി വേകുമ്പോൾ കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർക്കാം, എല്ലാം കൂടെ നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക,അടുത്തതായി പൊടികൾ ചേർക്കാം ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടേബിൾസ്പൂൺ മസാലപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇത്രയും ചേർത്ത് കൊടുത്ത് പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക ,അല്പം വെള്ളം ഒഴിച്ച്
മിക്സ് ചെയ്യുക, വെള്ളം നന്നായി വറ്റുമ്പോൾ അല്പം കുരുമുളകുപൊടി ചേർക്കാം അല്പം കൂടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക, ശേഷം പുഴുങ്ങി വച്ചിരിക്കുന്ന 4 മുട്ട ചേർത്ത് കൊടുക്കാം നല്ലതുപോലെ യോജിപ്പിക്കാൻ മറക്കരുത് ശേഷം തീ ഓഫ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahanas Recipes