ഉച്ചയൂണിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു മാങ്ങ കറിയുടെ റെസിപ്പി നോക്കാം കഴിക്കാൻ ഇതുണ്ടെങ്കിൽ വേറെ കറികളുടെ ഒന്നും ആവശ്യമില്ല.

Ingredients

വെളിച്ചെണ്ണ

കടുക്

ഉലുവ

ചെറിയ ഉള്ളി അരിഞ്ഞത്

തേങ്ങ

ചെറിയ ഉള്ളി

പെരുംജീരകം

മഞ്ഞൾപൊടി

മുളകുപൊടി

പച്ചമാങ്ങ

സവാള

പച്ചമുളക്

കറിവേപ്പില

Preparation

ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് എണ്ണയിൽ ചൂടാക്കിയതിനുശേഷം മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിനെ എണ്ണയിൽ നന്നായി വേവിക്കണം മാളികേരം ചിരവിയതും രണ്ട് ചെറിയ ഉള്ളിയും പെരുംജീരകവും നന്നായി അരച്ച് ഇതിലേക്ക് ഒഴിക്കാം ആവശ്യത്തിന് വെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി വെളിച്ചെണ്ണയിൽ സവാള പച്ചമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക ടേസ്റ്റ് ഉള്ള മാങ്ങ കറി റെഡി

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Natural tasty