മുരിങ്ങക്കായ കറി

Advertisement

മുരിങ്ങക്കായയും തക്കാളിയും ചേർത്ത് ചോറിന് ഒപ്പം കഴിക്കാനായി നല്ലൊരു കറി എളുപ്പത്തിൽ തയ്യാറാക്കാം

INGREDIENTS

വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ

ഇഞ്ചി

വെളുത്തുള്ളി

ചെറിയ ഉള്ളി 4

കറിവേപ്പില

പച്ചമുളക് രണ്ട്

മഞ്ഞൾപൊടി അര ടീസ്പൂൺ

മുളകുപൊടി അര ടീസ്പൂൺ

മുരിങ്ങയ്ക്ക ഒന്ന്

തക്കാളി ഒന്ന്

വെള്ളം

ഉപ്പ്

തേങ്ങ അരക്കപ്പ്

ജീരകം അര ടീസ്പൂൺ

വെളിച്ചെണ്ണ

കടുക്

വറ്റൽ മുളക്

കറിവേപ്പില

PREPARATION

ആദ്യം ഒരു മൺ കലം അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കാം ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കുക അടുത്തതായി മുരിങ്ങക്കയും തക്കാളിയും ചേർത്ത് ഒന്ന് മിക്സ് ചെയ്യാം ഇനി വെള്ളം ഒഴിക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക തേങ്ങ ജീരകം എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരയ്ക്കണം ഇത് നന്നായി വെന്ത മുരിങ്ങക്കായയിലേക്ക് ചേർക്കാം വീണ്ടും നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം അവസാനം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

വിശദമായ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thrissur Kitchen