Category: കറികള്‍

  • ചിക്കൻ ടിക്ക മസാല

    ചിക്കൻ ടിക്ക മസാല

    ചിക്കൻ കിട്ടുമ്പോൾ ഈ ചിക്കൻ ടിക്ക മസാല മസാല ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ… ജീവിതത്തിൽ മറക്കില്ല ഇതിന്റെ രുചി..

    ingredients

    for marinating chicken

    ചിക്കൻ -അരക്കിലോ

    ഉപ്പ്

    തൈര് -രണ്ട് ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    ചെറിയ ജീരകം പൊടിച്ചത് -അര ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ

    ബട്ടർ -50 ഗ്രാം

    മസാലകൾ

    സവാള -മൂന്ന്

    തക്കാളി പേസ്റ്റ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലി പൊടി -1 ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ചൂട് വെള്ളം

    കശുവണ്ടി -10

    മല്ലിയില

    പച്ചമുളക്

    Preparation

    ചിക്കനിലേക്ക് ഉപ്പ് തൈര് മസാലപ്പൊടികൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക 15 മിനിറ്റ് മാറ്റി വെച്ചതിനുശേഷം ബട്ടറിൽ ഫ്രൈ ചെയ്തെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്തതിനുശേഷം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർക്കാം നല്ലപോലെ വഴറ്റി മസാലപ്പൊടികൾ ചേർക്കാം പച്ചമണം മാറുമ്പോൾ ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ വറുത്തത് ചേർക്കാം ഇനി ചിക്കനിലേക്ക് മസാല നന്നായി പിടിച്ച് ഗ്രേവി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക അവസാനമായി മല്ലിയിലയും പച്ചമുളകും ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Rajna gafoor

  • അരിപ്പൊടി ബ്രേക്ക് ഫാസ്റ്റ്

    അരിപ്പൊടി ബ്രേക്ക് ഫാസ്റ്റ്

    ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത അപ്പം കറിയില്ലാതെ കഴിക്കാനും പറ്റും റെസിപ്പി

    Ingredients

    അരിപ്പൊടി

    ഉപ്പ്

    വെള്ളം

    കടുക്

    സവാള

    വെളിച്ചെണ്ണ

    തക്കാളി

    പച്ചമുളക്

    ക്യാബേജ്

    മഞ്ഞൾപൊടി

    ഉപ്പ്

    Preparation

    ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും ചെയ്യുക ഇതിലേക്ക് വെള്ളം ഒഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ ആക്കി മാറ്റാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള പച്ചമുളക് തക്കാളി ഇവയെല്ലാം ചേർത്ത് വഴറ്റാം കുറച്ചു ക്യാബേജും ചേർക്കാം വഴന്നു വരുമ്പോൾ മഞ്ഞൾപൊടി ചേർക്കാം മിക്സ് ചെയ്ത ശേഷം ഇതിലേക്ക് അരിമാവ് ഒഴിക്കുക, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുന്നത് വരെ വേവിക്കണം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി ടൈറ്റായി പരത്തി കൊടുക്കുക ഇതിനെ ആവി കേറ്റിയെടുത്തതിനുശേഷം മുറിച്ചെടുത്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Charuz Maluz vlogs

  • വെണ്ടയ്ക്ക പുളിങ്കറി

    വെണ്ടയ്ക്ക പുളിങ്കറി

    മീനും ഇറച്ചിയും ഒന്നും വേണ്ട ഈ വെണ്ടയ്ക്ക പുളിങ്കറി മാത്രം മതി വയറുനിറയെ ചോറുണ്ണാൻ.. നല്ല എരിയും പുളിയും ഉള്ള വെണ്ടയ്ക്ക കറി..

    Ingredients

    ചെറിയുള്ളി

    പച്ചമുളക്

    വെളുത്തുള്ളി

    തക്കാളി

    കറിവേപ്പില

    പുളി വെള്ളം

    വെളിച്ചെണ്ണ

    മഞ്ഞൾപൊടി

    ഉപ്പ്

    മല്ലിപ്പൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    ഉലുവാപ്പൊടി

    വെളിച്ചെണ്ണ

    കടുക്

    വറ്റൽ മുളക്

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച വെണ്ടയ്ക്ക ചേർത്ത് വഴറ്റാം കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർക്കണം വഴന്നു വന്നാൽ പാനിൽ നിന്നും മാറ്റുക ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി തക്കാളി കറിവേപ്പില ഇവ ചേർത്തുകൊടുത്ത നല്ലതുപോലെ വഴറ്റുക, ശേഷം മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം അടുത്തതായി പുളി വെള്ളവും ആവശ്യത്തിനുള്ള വെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് തിളക്കുമ്പോൾ വെണ്ടയ്ക്ക ചേർക്കുക നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് ഇത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Charuz Maluz vlogs

  • ബോംബെ സ്റ്റൈൽ സാമ്പാർ

    ബോംബെ സ്റ്റൈൽ സാമ്പാർ

    പരിപ്പും പച്ചക്കറികളും ഒന്നുമില്ലാതെ നല്ല കുറുകിയ ചാറോടു കൂടിയ ബോംബെ സ്റ്റൈൽ സാമ്പാർ, ചോറിനും ദോശ ഇഡലി ഇവയ്ക്കൊപ്പവും കഴിക്കാനായി ഏറെ രുചികരം…

    Ingredients

    സവാള -ഒന്ന്

    തക്കാളി -ഒന്ന്

    മുളക് -2

    വെളുത്തുള്ളി -3

    കറിവേപ്പില

    മല്ലിയില

    സാമ്പാർ പൊടി -ഒരു ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    കായം

    പുളി

    കടുക്

    വെളിച്ചെണ്ണ

    ജീരകം

    വെള്ളം

    ഉപ്പ്

    കടല മാവ് -2 ടേബിൾ സ്പൂൺ

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ സവാള വെളുത്തുള്ളി പച്ചമുളക് ഇവ ചേർക്കാം ഇത് നന്നായി വഴറ്റിയ ശേഷം തക്കാളി ചേർക്കാം ഉപ്പു കൂടി ചേർത്ത് തക്കാളി നന്നായി വേവുന്നത് വരെ വഴറ്റുക ഇനി ചേർക്കേണ്ടത് മസാലപ്പൊടികളാണ് മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ പുളിവെള്ളം ചേർക്കാം കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇനി കടലമാവും വെള്ളവും നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം കയ്യെടുക്കാതെ ഇളക്കി കുറുക്കി എടുക്കണം മല്ലിയില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Unnimone’s mom

  • ഉള്ളി  കറി

    ഉള്ളി കറി

    ചെറിയ ഉള്ളിയും തക്കാളിയും വെച്ച് വെറും 10 മിനിറ്റിൽ ചോറിനൊപ്പം കഴിക്കാനായി ഒരു കറി തയ്യാറാക്കാം… ഉച്ചയ്ക്ക് എന്തുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്നവർ വേഗം വീഡിയോ കണ്ടോളൂ

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

    ഉണക്കമുളക് -7

    മല്ലി -രണ്ട് ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    എണ്ണ

    ഉലുവ

    ചെറിയുള്ളി -250 ഗ്രാം

    പച്ചമുളക് -രണ്ട്

    വെളുത്തുള്ളി -നാല്

    ഉപ്പ് തക്കാളി -രണ്ട്

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    വാളൻ പുളി പിഴിഞ്ഞ വെള്ളം

    വെള്ളം

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    Preparation

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മല്ലി മുളക് ജീരകം ഇവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം ഇത് തരിതരിയായി പൊടിച്ചെടുക്കണം അടുത്തതായി ഒരു പാൻ വെച്ച് ചൂടാക്കുക എണ്ണ ഒഴിച്ചുകൊടുത്ത് ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയുള്ളി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ഇതൊന്നു സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അടുത്തതായി പുളിവെള്ളം വെള്ളം ഇവ ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക ഈ സമയത്ത് മസാല പൊടിച്ചത് ചേർക്കാം ഇനി പച്ചമണം മാറുന്നതുവരെ നല്ലതുപോലെ തിളപ്പിക്കണം കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യണം വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dasetten,s kitchen

  • തൈരു കറി,

    തൈരു കറി,

    അധികം കഷ്ണങ്ങൾ ആവശ്യമില്ലാത്ത എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തൈരു കറി, തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാനായി പറ്റിയത്…

    Ingredients

    തക്കാളി- 1

    പച്ചമുളക് -2

    തൈര് -4 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഇഞ്ചി

    പച്ചമുളക്

    ചെറിയുള്ളി

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മല്ലിയില

    കറിവേപ്പില

    തൈര് -അരക്കപ്പ്

    ഉപ്പ്

    പഞ്ചസാര -ഒരു നുള്ള്

    Preparation

    തക്കാളിയും പച്ചമുളകും കുറച്ചു തൈരും മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു മൺ പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കാം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു മഞ്ഞൾപൊടി ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ മിക്സ് ചെയ്തു വെച്ച തൈരും തക്കാളിയും ചേർക്കാം കൂടെ മാറ്റിവെച്ച ബാക്കിയുള്ള തൈരും ചേർക്കാം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക അവസാനമായി കുറച്ച് പഞ്ചസാര ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • തൈര് കറി

    തൈര് കറി

    ചോറിനൊപ്പം ഒഴിച്ചു കഴിക്കാനായി ഒരു വെറൈറ്റി തൈര് കറിയുടെ റെസിപ്പി ഇതാ..

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ജീരകം -രണ്ടു നുള്ള്

    സവാള -ഒന്ന്

    കായപ്പൊടി

    കറിവേപ്പില

    പച്ചമുളക് -ഒന്ന്

    തക്കാളി -ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി

    കസൂരി മേത്തി -ഒരു ടീസ്പൂൺ

    ഉപ്പ്

    തൈര് -ഒരു കപ്പ്

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർക്കാം ജീരകം പൊട്ടുമ്പോൾ സവാള ചേർക്കാം ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലതുപോലെ വഴറ്റിയതിനുശേഷം ഉപ്പും മസാലപ്പൊടികളും ചേർക്കാം ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കട്ട തൈര് നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ കറി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fresh World