ബോംബെ സ്റ്റൈൽ സാമ്പാർ

Advertisement

പരിപ്പും പച്ചക്കറികളും ഒന്നുമില്ലാതെ നല്ല കുറുകിയ ചാറോടു കൂടിയ ബോംബെ സ്റ്റൈൽ സാമ്പാർ, ചോറിനും ദോശ ഇഡലി ഇവയ്ക്കൊപ്പവും കഴിക്കാനായി ഏറെ രുചികരം…

Ingredients

സവാള -ഒന്ന്

തക്കാളി -ഒന്ന്

മുളക് -2

വെളുത്തുള്ളി -3

കറിവേപ്പില

മല്ലിയില

സാമ്പാർ പൊടി -ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി -അര ടേബിൾ സ്പൂൺ

മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

കായം

പുളി

കടുക്

വെളിച്ചെണ്ണ

ജീരകം

വെള്ളം

ഉപ്പ്

കടല മാവ് -2 ടേബിൾ സ്പൂൺ

Preparation

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ സവാള വെളുത്തുള്ളി പച്ചമുളക് ഇവ ചേർക്കാം ഇത് നന്നായി വഴറ്റിയ ശേഷം തക്കാളി ചേർക്കാം ഉപ്പു കൂടി ചേർത്ത് തക്കാളി നന്നായി വേവുന്നത് വരെ വഴറ്റുക ഇനി ചേർക്കേണ്ടത് മസാലപ്പൊടികളാണ് മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ പുളിവെള്ളം ചേർക്കാം കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇനി കടലമാവും വെള്ളവും നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം കയ്യെടുക്കാതെ ഇളക്കി കുറുക്കി എടുക്കണം മല്ലിയില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Unnimone’s mom