അധികം കഷ്ണങ്ങൾ ആവശ്യമില്ലാത്ത എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തൈരു കറി, തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാനായി പറ്റിയത്…
Ingredients
തക്കാളി- 1
പച്ചമുളക് -2
തൈര് -4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
ഇഞ്ചി
പച്ചമുളക്
ചെറിയുള്ളി
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മല്ലിയില
കറിവേപ്പില
തൈര് -അരക്കപ്പ്
ഉപ്പ്
പഞ്ചസാര -ഒരു നുള്ള്
Preparation
തക്കാളിയും പച്ചമുളകും കുറച്ചു തൈരും മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു മൺ പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കാം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു മഞ്ഞൾപൊടി ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ മിക്സ് ചെയ്തു വെച്ച തൈരും തക്കാളിയും ചേർക്കാം കൂടെ മാറ്റിവെച്ച ബാക്കിയുള്ള തൈരും ചേർക്കാം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക അവസാനമായി കുറച്ച് പഞ്ചസാര ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World