ചോറിനൊപ്പം ഒഴിച്ചു കഴിക്കാനായി ഒരു വെറൈറ്റി തൈര് കറിയുടെ റെസിപ്പി ഇതാ..
Ingredients
വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
ജീരകം -രണ്ടു നുള്ള്
സവാള -ഒന്ന്
കായപ്പൊടി
കറിവേപ്പില
പച്ചമുളക് -ഒന്ന്
തക്കാളി -ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി
കസൂരി മേത്തി -ഒരു ടീസ്പൂൺ
ഉപ്പ്
തൈര് -ഒരു കപ്പ്
Preparation
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർക്കാം ജീരകം പൊട്ടുമ്പോൾ സവാള ചേർക്കാം ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലതുപോലെ വഴറ്റിയതിനുശേഷം ഉപ്പും മസാലപ്പൊടികളും ചേർക്കാം ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കട്ട തൈര് നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ കറി തയ്യാർ.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fresh World