Category: കറികള്‍

  • തക്കാളി ചട്നി

    തക്കാളി ചട്നി

    അമ്മി കല്ലിൽ അരച്ചെടുത്ത് തയ്യാറാക്കിയ തക്കാളി ചട്നി, എന്തൊക്കെ പറഞ്ഞാലും കല്ലിൽ അരച്ച ചട്ണിക്ക്‌ പ്രത്യേക രുചി തന്നെയാണ്…

    അരക്കാൻ

    ഉണക്കമുളക്

    തേങ്ങ

    കടുക്

    കറി വയ്ക്കാൻ

    തക്കാളി

    വെളിച്ചെണ്ണ

    കടുക്

    വറ്റൽ മുളക്

    കറിവേപ്പില

    തൈര്

    ഉപ്പ്

    preparation

    ആദ്യം ഉണക്കമുളകും തേങ്ങയും കടുകും അമ്മിക്കല്ലിൽ അരച്ചെടുക്കണം ഒരു മൺകലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് വഴറ്റാം ഇത് വേവുമ്പോൾ അരച്ച് തേങ്ങയും തൈരും ചേർത്ത് മിക്സ് ചെയ്യുക, പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യാം, രുചികരമായ തക്കാളി കറി തയ്യാറായി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kalavara Ruchikal

  • അറക്ക മീൻ കറി

    അറക്ക മീൻ കറി

    അറക്ക മീൻ നാടൻ രീതിയിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ കറി, ചോറിന്റെ കൂടെ കഴിക്കാനായി അടിപൊളിയാ…

    വെളിച്ചെണ്ണ

    സവാള

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    തക്കാളി

    തേങ്ങാപ്പാൽ

    ഉപ്പ്

    അറക്ക മീൻ

    മുളകുപൊടി

    മഞ്ഞൾപൊടി

    Preparation

    ഒരു മൺ കലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അരിഞ്ഞുവെച്ച സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവയൊക്കെ ചേർത്ത് നന്നായി വഴറ്റുക, തക്കാളിയും ചേർത്ത് വഴറ്റാം ഒരു ചെറിയ ബൗളിൽ മസാല പൊടികളും കുറച്ചു തേങ്ങാപാലും മിക്സ് ചെയ്തു കലത്തിലേക്ക് ഒഴിക്കാം, പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം തേങ്ങാപ്പാലും ഉപ്പും ചേർക്കാം, നല്ലതുപോലെ തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ടു കൊടുക്കുക, വേവുന്നതുവരെ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food bank by Hasnas

  • മുരിങ്ങക്ക മെഴുക്കുപുരട്ടി

    മുരിങ്ങക്ക മെഴുക്കുപുരട്ടി

    മുരിങ്ങക്കാ ധാരാളം കിട്ടുന്ന സമയമല്ലേ, ചോറിനൊപ്പം കഴിക്കാനായി മുരിങ്ങാക്കായ കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ..

    Ingredients

    മുരിങ്ങക്കായ -5

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    കശുവണ്ടി -അരക്കപ്പ്

    ചെറിയ ഉള്ളി -ഒരു കപ്പ്

    വെളുത്തുള്ളി -9

    പച്ചമുളക് -ഒരു ടേബിൾസ്പൂൺ

    ഉണക്കമുളക് 5

    വെളിച്ചെണ്ണ -3/4 ടേബിൾസ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    ഉലുവ -ഒരു നുള്ള്

    കറിവേപ്പില

    preparation

    മുരിങ്ങക്കായ നന്നാക്കി എടുത്തതിനുശേഷം, കഴുകി ഒരു പാനിൽ ചേർക്കുക കൂടെ ചതച്ച ചെറിയ ഉള്ളി വെളുത്തുള്ളി വെള്ളം ഉപ്പ് കശുവണ്ടി പച്ചമുളക് ഇവയും ചേർത്ത് നന്നായി വേവിക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ഒരു നുള്ള് ഉലുവയും ചേർത്ത് പൊട്ടിക്കാം , ശേഷം ഉണക്കമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചെടുത്തത് ചേർക്കാം കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ഇതിലേക്ക് വെന്ത മുരിങ്ങാക്കായ ചേർക്കാം, മസാല നന്നായി പിടിക്കുന്നത് വരെ യോജിപ്പിച്ചു കൊടുക്കണം, ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas Spices

  • പാലക്കാടൻ സ്റ്റൈൽ തക്കാളി  കൂട്ടാന്

    പാലക്കാടൻ സ്റ്റൈൽ തക്കാളി കൂട്ടാന്

    ചോറിൽ ഒഴിച്ചു കഴിക്കുന്ന കൂട്ടാന് കഷ്ണങ്ങൾ എന്തിനാ? ഇതാ ഒരു തനി പാലക്കാടൻ സ്റ്റൈൽ ഒഴിച്ചുകൂട്ടാൻ, തക്കാളി മാത്രം മതി ഇതുണ്ടാക്കാൻ

    Ingredients

    തക്കാളി -മൂന്ന്

    വെളിച്ചെണ്ണ -1/4 ടേബിൾ സ്പൂൺ

    ഉണക്കമുളക് -5-6

    ഉപ്പ്

    കറിവേപ്പില

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    കുരുമുളക്

    തേങ്ങ -മൂന്നര ടേബിൾ സ്പൂൺ

    തൈര് -മുക്കാൽ ഗ്ലാസ്

    കടുക്

    ഉലുവ

    ഉണക്കമുളക്

    കറിവേപ്പില

    വെളിച്ചെണ്ണ

    Preparation

    ആദ്യം ഒരു പാനിൽ ഒരു അല്പം എന്നെ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉണക്കമുളക് ചേർത്ത് മൂപ്പിക്കാം അടുത്തതായി തക്കാളിയും കറിവേപ്പിലയും ചേർക്കാം കാളി നന്നായി വെന്തുടയുമ്പോൾ കുരുമുളകും ജീരകവും ചേർക്കാം കുറച്ചു ഉപ്പു കൂടി ചേർക്കാം ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ തേങ്ങ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം തൈര് ഒഴിച്ചു കൊടുക്കുക ഇനി തീ ഓഫ് ചെയ്ത് മിക്സിയിലേക്ക് മാറ്റി നന്നായി അരച്ചെടുക്കാം ഇതിന് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം കടുക് ഉലുവ കറിവേപ്പില ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക മഠത്തിലെ രുചി Madathile Ruchi

  • കാപ്സിക്കം  കറി

    കാപ്സിക്കം കറി

    ഈ കറി തയ്യാറാക്കാനായി പച്ചക്കറിയും വേണ്ട മീനും വേണ്ട, എത്ര തവണ ഉണ്ടാക്കി കഴിച്ചാലും മടുക്കുകയുമില്ല…

    ingredients

    തക്കാളി -2

    വെളുത്തുള്ളി -4

    ഇഞ്ചി

    വെളിച്ചെണ്ണ

    ചെറിയുള്ളി -15

    കാപ്സിക്കം

    ചെറിയ ജീരകം

    സവാള

    പച്ചമുളക്

    ഉപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    വെള്ളം

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    കസൂരി മേത്തി

    Preparation

    ആദ്യം തക്കാളി ഇഞ്ചി വെളുത്തുള്ളി ഇവ അരച്ച് പേസ്റ്റ് ആക്കി എടുക്കാം ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ക്യാപ്സിക്കവും ചെറിയുള്ളിയും വഴറ്റിയെടുത്ത് മാറ്റുക അതേ പാനിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക സവാളയും കറിവേപ്പിലയും ചേർക്കാം ഉപ്പ് ചേർത്ത് വഴറ്റി സോഫ്റ്റ് ആകുമ്പോൾ തക്കാളി പേസ്റ്റ് ഇതിലേക്ക് ഒഴിക്കാം പച്ചമണം മാറുവോളം മിക്സ് ചെയ്യണം ഇനി മസാല പൊടികൾ ചേർക്കാം ഇതിന്റെയും പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യണം വെള്ളമൊഴിച്ചു കൊടുക്കാം കൂടെ തൈരും നല്ലപോലെ തിളച്ചു ചെറുതായി കുറുമ്പോൾ വഴറ്റി വെച്ച ചെറിയുള്ളിയും ക്യാപ്സിക്കവും ചേർക്കാം മിക്സ്‌ ചെയ്തു ഒന്നുകൂടി തിളപ്പിച്ച ശേഷം കസൂരി മേത്തി ചേർക്കാം ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Babichiis vlogs

  • ലിവർ റോസ്റ്റ്

    ലിവർ റോസ്റ്റ്

    രുചികരമായ ലിവർ റോസ്റ്റ്, ഇതൊരു ഇത്തിരി കഴിച്ചാൽ മതി ശരീരത്തിൽ രക്തം വയ്ക്കാൻ.. ഏറ്റവും രുചികരമായി ലിവർ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കണ്ടു നോക്കൂ

    ingredients

    വേവിക്കാൻ

    ലിവർ

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    മഞ്ഞൾ പൊടി

    സവാള

    തക്കാളി

    പച്ചമുളക്

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉപ്പ്

    കുരുമുളകുപൊടി

    മുളക് ചതച്ചത്

    മഞ്ഞൾ പൊടി

    മുളകുപൊടി

    ആദ്യം ലിവർ വേവിക്കാം അതിനായി പ്രഷർകുക്കറിലേക്ക് മുറിച്ചെടുത്തു കഴുകിയ ലിവറും മഞ്ഞൾപൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവയും ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ചതിനുശേഷം രണ്ടോ മൂന്നോ വിസിൽ വേവിക്കാം ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് തക്കാളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ആവശ്യത്തിന് ഉപ്പും ചേർക്കാം നല്ലപോലെ വഴന്നു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം കൂടുതലായി കുരുമുളകുപൊടിയാണ് ചേർക്കേണ്ടത് പച്ചമണം മാറുമ്പോൾ വേവിച്ചെടുത്ത ലിവർ ചേർക്കാം ഇനി മിക്സ്‌ ചെയ്ത് യോജിപ്പിച്ച് ആവശ്യമുള്ളടത്തോളം ഡ്രൈ ആക്കി എടുക്കുക,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Geetha’s Adukala

  • കക്ക കറി

    കക്ക കറി

    മീൻ ഇല്ലെങ്കിലും മീൻ കറിയുടെ അതേ ടേസ്റ്റ് ഉള്ള കക്ക കറി , കലത്തിൽ ഒരു തുള്ളി പോലും ബാക്കി വയ്ക്കാതെ കഴിച്ചു തീർക്കും , നിങ്ങളുടെ നാട്ടിൽ കക്ക ഇങ്ങനെ ആണോ തയ്യാറാക്കുന്നത് ?

    Ingredients

    കക്ക

    ഉപ്പ്

    മുളക്പൊടി

    മഞ്ഞൾപ്പൊടി

    പച്ചമുളക്

    തക്കാളി

    തേങ്ങാ

    ഉപ്പ്

    വെള്ളം

    ജീരകം

    മോര്

    വെളിച്ചെണ്ണ

    ചെറിയുള്ളി

    preparation

    ആദ്യം കക്ക ക്ലീൻ ചെയ്തു എടുക്കാം. ഇനി ഒരു മൺകലത്തിൽ കക്കയും തക്കാളി പച്ചമുളക് ഉപ്പ് മുളക്പൊടി മഞ്ഞൾ , വെള്ളം ഇവയും ചേർത്ത് തിളപ്പിച്ച് വേവിക്കുക . തേങ്ങാ ജീരകവും മഞ്ഞൾപ്പൊടിയും മോരും ചേർത്ത് നന്നായി അരക്കുക , ശേഷം കക്ക വെന്തതിലേക്ക് ചേർക്കുക, നന്നായി തിളക്കുമ്പോൾ ടീ ഓഫ് ചെയ്യുക . അവസാനമായി ചെറിയുള്ളി മൂപ്പിച്ചു ചേർക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World