Category: കറികള്‍

  • പടവലങ്ങ  കറി

    പടവലങ്ങ കറി

    പടവലങ്ങ കൊണ്ട് രുചികരമായ ഒരു കറി തയ്യാറാക്കാം, ഇഷ്ടമില്ലാത്തവരും ഒരു പ്രാവശ്യം ട്രൈ ചെയ്താൽ പിന്നെ കഴിച്ചു തുടങ്ങും…

    Ingredients

    പടവലങ്ങ -ചെറുത് ഒന്ന്

    തേങ്ങ -ഒരു കപ്പ്

    ജീരകം -അര ടീസ്പൂൺ

    വെള്ളം

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    സവാള

    ഉപ്പ്

    പച്ചമുളക്

    തക്കാളി -രണ്ട്

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    Preparation

    ഒരു മൺകലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെളുതുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം ശേഷം തക്കാളി പച്ചമുളക് ഇവ ചേർക്കാം എല്ലാം നന്നായി വെന്തു കഴിയുമ്പോൾ പടവലങ്ങ ചേർക്കാം മിക്സ് ചെയ്തശേഷം ഇതിലേക്ക് മസാല പൊടികളും ഉപ്പും ചേർക്കാം നാളികേരം ജീരകവും വെള്ളവും ചേർത്ത് നന്നായി അരച്ച് കറിയിലേക്ക് ചേർക്കാം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയും താളിച്ചു കറിയിലേക്ക് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L

  • പച്ചമാങ്ങ കറി

    പച്ചമാങ്ങ കറി

    ഈ ഒരു പച്ചമാങ്ങ കറി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം. സദ്യയ്ക്കും വിളമ്പാൻ പറ്റിയ കറി…

    Ingredients

    പച്ചമാങ്ങ -ഒന്ന്

    വെളിച്ചെണ്ണ

    കടുക്

    ഉലുവ -ഒരു നുള്ള്

    പെരുഞ്ചീരകം -കാൽ ടീസ്പൂൺ

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    വെളുത്തുള്ളി -4

    ചതച്ച ഉണക്ക മുളക്

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    ശർക്കര -ഒരു കഷ്ണം

    എള്ള്

    പഞ്ചസാര

    കായപ്പൊടി

    Preparation

    പച്ചമാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക ഒരു മൺപാൻ അടുപ്പിൽ വച്ച് ചൂടാക്കുക ആദ്യം വെളിച്ചെണ്ണ ചേർത്തു കൊടുത്ത് ചൂടാക്കാം ഇതിലേക്ക് കടക് ഉലുവ പെരുഞ്ചീരകം ചെറിയ ജീരകം എന്നിവ ചേർക്കാം ഇതൊന്നു മൂത്തുകഴിയുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി മാങ്ങ ചേർക്കാം മിക്സ് ചെയ്തശേഷം ഉണക്കമുളക് ചതച്ചത് ചേർക്കാം നല്ലപോലെ യോജിപ്പിച്ച ശേഷം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക മാങ്ങ നന്നായി വെന്തു കഴിയുമ്പോൾ ശർക്കര ചേർക്കാം, ശർക്കര അലിഞ്ഞു കുറുമ്പോൾ കായപ്പൊടിയും എള്ളും ചേർക്കാം, നന്നായി തിളപ്പിച്ച് ഉടച്ച് എടുക്കുക കുറച്ചു പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങ ചക്കക്കുരു കറി

    മാങ്ങ ചക്കക്കുരു കറി

    മാങ്ങയുടെയും ചക്കക്കുരുവിന്റെയും സീസൺ ആയാൽ നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഉണ്ടാക്കാറുള്ള ഒരു നാടൻ കറിയാണ് ചക്കക്കുരു മാങ്ങ ഒഴിച്ചു കറി,…

    Ingredients

    ചക്കക്കുരു 15

    പച്ചമാങ്ങ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    മുരിങ്ങക്കോൽ

    തേങ്ങ

    ജീരകം

    ഉണക്കമുളക്

    കറിവേപ്പില

    വെളിച്ചെണ്ണ

    Preparation

    ചക്കക്കുരു അരിഞ്ഞത് മഞ്ഞൾ പൊടിയും, ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക അതിലേക്ക് അരിഞ്ഞുവെച്ച മുരിങ്ങ കോലും മാങ്ങയും ചേർക്കുക, നന്നായി വേവുമ്പോൾ തേങ്ങാ ജീരകം ഉണക്കമുളക് എന്നിവ അരച്ചത് ചേർക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • പച്ചമാങ്ങ കറി

    പച്ചമാങ്ങ കറി

    ഒരേ ഒരു പച്ചമാങ്ങ കൊണ്ട് വെറും അഞ്ചു മിനിറ്റിൽ ചോറിന്റെ കൂടെ ഒഴിച്ചു കഴിക്കാനായി ഒരു കറി തയ്യാറാക്കാം…

    ingredients

    പച്ചമാങ്ങ

    തേങ്ങ

    പച്ചമുളക്

    കറിവേപ്പില

    ചെറിയ ജീരകം

    കടുക്

    ഉപ്പ്

    മഞ്ഞൾപൊടി ഒരു നുള്ള്

    വെള്ളം

    തൈര്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    ഉലുവ

    Preparation

    പച്ചമാങ്ങ ചെറിയ കഷണങ്ങളാക്കി വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി ഇവ ചേർത്ത് വേവിക്കുക തേങ്ങ പച്ചമുളക് കറിവേപ്പില ചെറിയ ജീരകം ഇവ നന്നായി അരച്ചെടുക്കുക കുറച്ചു കടുകു ചേർത്ത് ചെറുതായി ചതച്ച ശേഷം ഇതെല്ലാം കൂടി കറിയിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ തൈര് ചേർക്കാം ഒന്നു ചൂടായ ശേഷം തീ ഓഫ് ചെയ്യുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് ഉലുവ എന്നിവ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reena Unni Here

  • പപ്പടം കറി

    പപ്പടം കറി

    ചോറിന് കറി ഉണ്ടാക്കാൻ സമയം കിട്ടിയില്ലേ ഇതൊന്നു പരീക്ഷിച്ചു നോക്കൂ ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും ആവശ്യമില്ല,

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ജീരകം

    വറ്റൽ മുളക്

    കറിവേപ്പില

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    തക്കാളി

    കറിവേപ്പില

    ഉപ്പ്

    പപ്പടം

    മുളകുപൊടി

    മല്ലിപ്പൊടി

    മഞ്ഞൾപൊടി

    പുളിവെള്ളം

    തേങ്ങാപ്പാൽ

    Preparation

    ഒരു മണ്ഡലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക ആദ്യം കടുകും പിന്നെ ജീരകവും ചേർത്ത് പൊട്ടിക്കാം, അടുത്തതായി ഉണക്കമുളക് ചേർത്ത് മൂപ്പിക്കുക ശേഷം വെളുത്തുള്ളിയും ചേർത്ത് വഴറ്റാം ഇത് വഴന്നു വന്നാൽ തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക, എല്ലാം കൂടി വഴന്നു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം, ഇനി പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക, ആവശ്യമുള്ള ഉപ്പും ചേർക്കാം, അടുത്തതായി പപ്പടം കുഞ്ഞായി അരഞ്ഞ് വറുത്തെടുത്ത് ഇതിലേക്ക് ചേർക്കുക, ഇത് മിക്സ് ചെയ്തു കഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിക്കാം, ഇനി ഒന്നു ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rejula food stories

  • പച്ചമാങ്ങ മീൻ കറി

    പച്ചമാങ്ങ മീൻ കറി

    ഇതുപോലൊരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല അത്രയ്ക്കും രുചിയാണ്…

    Ingredients

    മീൻ -ഒരു കിലോ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ചെറിയുള്ളി ചതച്ചത് -ഒരു കൈപ്പിടി

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -നാല്

    കറിവേപ്പില

    പച്ചമാങ്ങ -2

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ

    കറിവേപ്പില

    തേങ്ങാപ്പൽ

    Preparation

    ഒരു മൺകലമെടുത്ത് അതിലേക്ക് ചതച്ച ചെറിയ ഉള്ളി ഇഞ്ചി കറിവേപ്പില പച്ചമുളക് മസാല പൊടികൾ ഉപ്പ് വെളിച്ചെണ്ണ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക രണ്ടാം പാലാണ് ഒഴിക്കേണ്ടത് നല്ല പോലെ യോജിപ്പിച്ച ശേഷം അടുപ്പിൽ വച്ച് തിളപ്പിക്കുക, ഇനി പച്ച മാങ്ങയും കുടംപുളി വേണമെങ്കിൽ അതും ചേർക്കുക വീണ്ടും തിളച്ചതിനുശേഷം മീൻ ചേർക്കാം, മീൻ വെന്തു കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക അവസാനമായി ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെണ്ടയ്ക്ക തീയൽ

    വെണ്ടയ്ക്ക തീയൽ

    വെണ്ടയ്ക്ക തീയൽ, ഒരു നാടൻ വെണ്ടയ്ക്ക കറി, എന്തൊക്കെ പറഞ്ഞാലും പണ്ടുകാലത്തെ കറികൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്, വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ തയ്യാറാക്കി നോക്കൂ

    Ingredients

    വെണ്ടയ്ക്ക

    ചെറിയുള്ളി

    തേങ്ങ

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരം

    മസാല പൊടി

    വെളിച്ചെണ്ണ

    കടുക്

    ആദ്യം തേങ്ങ വറുത്തെടുക്കാം ചൂടായ പാനിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക ശേഷം മസാല പൊടികൾ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് പൊട്ടുമ്പോൾ അരിഞ്ഞുവെച്ച വെണ്ടക്കയും കുറച്ച് അധികം ചെറിയ ഉള്ളിയും ചേർക്കാം , നല്ലതുപോലെ വഴറ്റി കഴിഞ്ഞാൽ തേങ്ങ അരച്ചത് ഇതിലേക്ക് ഒഴിക്കാം, ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക