Category: കറികള്‍

  • നെയ്മീൻ കറി

    നെയ്മീൻ കറി

    ഈ നെയ്മീൻ കറി ചോറിനൊപ്പം മാത്രമല്ല ഇതിനൊപ്പം കഴിക്കാനും സൂപ്പർ ടേസ്റ്റ് ആണ്

    Ingredients

    നെയ്മീൻ

    ചെറിയുള്ളി

    പച്ചമുളക്

    ഇഞ്ചി

    വെളിച്ചെണ്ണ

    ഉലുവ

    പെരുഞ്ചീരകം

    തേങ്ങാ

    കശുവണ്ടി കുതിർത്തത്

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    മുളകുപൊടി

    ഉലുവപ്പൊടി

    കുടംപുളി

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    പച്ചമുളക്

    കറിവേപ്പില

    മല്ലിയില

    മുളകുപൊടി

    preparation

    മീൻ കറി ഉണ്ടാക്കുന്ന മൺപാത്രം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉലുവ ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചതച്ചത് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് മൂപ്പിക്കാം ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചെറിയുള്ളി ചേർത്ത് നന്നായി വഴറ്റുക ശേഷം പച്ചമുളക് ചേർക്കാം ഇനി ചേർക്കേണ്ടത് മസാലപ്പൊടികളാണ് ഇതിന്റെയൊക്കെ പച്ചമണം മാറുമ്പോൾ തേങ്ങയും കുതിർത്തെടുത്ത കശുവണ്ടിയും അരച്ചെടുത്തത് ചേർക്കാം കൂടെ ആവശ്യത്തിന് വെള്ളവും പുളിയും ഉപ്പും ചേർക്കാം ഇനി നല്ലപോലെ തിളപ്പിക്കണം അടുത്തതായി മീൻ ചേർക്കാം മീൻ നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി വെളിച്ചെണ്ണയിൽ ചെറിയുള്ളി പച്ചമുളക് കറിവേപ്പില കുറച്ചു മുളകുപൊടി ഇവയൊക്കെ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GOWRIS COOKTUBE

  • ബീഫ് തേങ്ങ അരച്ച് വെച്ച കറി

    ബീഫ് തേങ്ങ അരച്ച് വെച്ച കറി

    ബീഫ് തേങ്ങ അരച്ച് വെച്ച കറി കഴിച്ചിട്ടുണ്ടോ? പ്രത്യേക രുചിയാണ് കേട്ടോ ഇനി ബീഫ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കണേ…

    Ingredients

    for cooking beef

    ബീഫ്

    ഉപ്പ്

    മീറ്റ് മസാല

    കുരുമുളകുപൊടി

    മഞ്ഞൾപൊടി

    for masala

    വെളിച്ചെണ്ണ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയുള്ളി

    സവാള

    മഞ്ഞൾ പൊടി

    പെരുംജീരകം

    കുരുമുളകുപൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    തേങ്ങാ വറുത്തു പൊടിച്ചത്

    വെളിച്ചെണ്ണ

    കടുക്

    ചെറിയുള്ളി

    ഉണക്കമുളക്

    പച്ചമുളക്

    തക്കാളി

    കറിവേപ്പില

    Preparation

    ബീഫിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ വേവിക്കുക ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ആദ്യം ചേർക്കണം അത് മൂക്കുമ്പോൾ സവാളയും ചെറിയുള്ളിയും ചേർക്കാം ഇതെല്ലാം വഴന്നു വരുമ്പോൾ മസാല പൊടികൾ ചേർക്കുക ഇനി വേവിച്ചു വച്ചിരിക്കുന്ന ബീഫും ഇതിലേക്ക് ചേർക്കാം എല്ലാം യോജിപ്പിച്ച് നന്നായി തിളപ്പിക്കുക തേങ്ങ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം നല്ലപോലെ തിളച്ചു കുറുക്കുമ്പോൾ തീ ഓഫ് ചെയ്യാം വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും കറിവേപ്പില തക്കാളി ചെറിയുള്ളി ഇവയും മൂപ്പിച്ച് കറിയിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jisha v

  • ഗ്രീൻപീസ് കറി

    ഗ്രീൻപീസ് കറി

    വെജിറ്റബിൾസ് ചേർത്ത് തയ്യാറാക്കിയ കിടിലൻ ഗ്രീൻപീസ് കറി , ചപ്പാത്തിക്കും അപ്പം ഇടിയപ്പം ഇവയ്ക്കൊക്കെ ഒപ്പവും കഴിക്കാനായി ഇതുപോലെ തയ്യാറാക്കി നോക്കൂ

    Ingredients

    കുതിർത്തെടുത്ത ഗ്രീൻപീസ്

    വെളിച്ചെണ്ണ

    കടുക്

    സവാള

    പച്ചമുളക്

    ഉരുളക്കിഴങ്ങ്

    ക്യാരറ്റ്

    വെളുത്തുള്ളി

    ഇഞ്ചി

    തക്കാളി

    ഉപ്പ്

    കറിവേപ്പില

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരം മസാല

    വെള്ളം

    Preparation

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഗ്രീൻപീസ് മസാല ഉപ്പ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം ഒഴിച്ച് പാത്രം മൂടി വച്ച് നന്നായി വേവിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Resakaram Combo Currykal

  • തേങ്ങ വറുത്തരച ചിക്കൻ കറി

    തേങ്ങ വറുത്തരച ചിക്കൻ കറി

    തേങ്ങ വറുത്തരച് തയ്യാറാക്കുന്ന നാടൻ രുചിയുള്ള ചിക്കൻ കറി പണ്ടുകാലത്ത് ഇങ്ങനെയാണ് ചിക്കൻ കറി തയ്യാറാക്കിയിരുന്നത്…

    Ingredients

    വെളിച്ചെണ്ണ

    തേങ്ങ

    ചെറിയുള്ളി

    ഇഞ്ചി

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    വെളിച്ചെണ്ണ

    കടുക്,

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    ഉപ്പ്

    കറിവേപ്പില

    ചിക്കൻ

    മഞ്ഞൾപൊടി

    Preparation

    ആദ്യം എണ്ണയിൽ തേങ്ങ ചെറിയ ഉള്ളി ഇഞ്ചി എന്നിവ നന്നായി വറുത്തെടുക്കുക ശേഷം എടുത്തു വച്ചിരിക്കുന്ന മസാലപ്പൊടികളും ചേർത്ത് നന്നായി ചൂടാക്കി എടുക്കുക ചൂട് പോകുമ്പോൾ നന്നായി അരച്ചെടുക്കാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിക്കുക ശേഷം സവാള ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം ഇത് നന്നായി വഴന്നു കഴിയുമ്പോൾ കുറച്ചു മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്യാം ശേഷം ചിക്കൻ ചേർക്കാം ചിക്കനിൽ നിന്നും വെള്ളം ഇറങ്ങുന്നത് വരെ മിക്സ് ചെയ്ത ശേഷം മസാല അരച്ചുവച്ചത് ചേർക്കാം ഇനി യോജിപ്പിച്ച് പാത്രം മൂടിവെച്ച് നന്നായി വേവിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Resakaram Combo Currykal

  • തൈര്  കറി

    തൈര് കറി

    തൈര് കൊണ്ട് ഞൊടിയിടയിൽ തയ്യാറാക്കം കിടിലൻ ഒഴിച്ചു കറി, കറി ഉണ്ടാക്കാൻ സമയമില്ലെങ്കിൽ ഇത് ട്രൈ ചെയ്താൽ മതി…

    Ingredients

    തൈര് -ഒരു കപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    കസൂരി മേത്തി -ഒന്നര ടീസ്പൂൺ

    വെളിച്ചെണ്ണ

    ജീരകം

    ചെറിയുള്ളി -അരക്കപ്പ്

    കറിവേപ്പില

    മല്ലിയില

    Preparation

    തൈര് ഒരു പാത്രത്തിലേക്ക് എടുക്കുക മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ജീരകം ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം എടുത്തു വച്ചിരിക്കുന്ന തൈര് ചേർത്തു കൊടുക്കാം ഇനി നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുടംപുളിയിട്ട  മത്തി കറി,

    കുടംപുളിയിട്ട മത്തി കറി,

    കേരളത്തിലെ നാടൻ രീതിയിൽ കുടംപുളിയിട്ട അടിപൊളി മത്തി കറി, ഒരിക്കലെങ്കിലും കഴിക്കണം, ഇതിന്റെയൊക്കെ രുചി അറിയണം..

    ചാള

    വെളുത്തുള്ളി

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    ചെറിയ ഉള്ളി

    വെളിച്ചെണ്ണ

    മുളകുപൊടി

    മല്ലിപ്പൊടി

    കായം

    ഉപ്പ്

    മഞ്ഞൾപൊടി

    കുടംപുളി

    ഉലുവ

    പഞ്ചസാര

    Preparation

    ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ നന്നായി വഴറ്റുക ഇതിലേക്ക് മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്ന വരെ മിക്സ് ചെയ്യണം ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ കൂടെ കുടംപുളിയും ചേർക്കാം ഇതിലേക്ക് ഉപ്പും ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ മീൻ ചേർത്ത് കൊടുക്കാം മീൻ വേവുമ്പോൾ കായപ്പൊടിയും അല്പം പഞ്ചസാരയും തൂവി കൊടുക്കാം ,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kavirajan’s Cooking Channel

  • ഉരുളക്കിഴങ്ങ് തൈര് കറി

    ഉരുളക്കിഴങ്ങ് തൈര് കറി

    ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത രുചിയിൽ ഒരു കിടിലൻ കറി ചോറിനൊപ്പം കഴിക്കാൻ ഇതൊന്നു തയ്യാറാക്കി നോക്കൂ

    Ingredients

    ഉരുളക്കിഴങ്ങ് ചെറുത് -3

    സവാള -രണ്ട്

    പച്ചമുളക് -രണ്ട്

    വെളുത്തുള്ളി

    ചെറിയുള്ളി -3

    ഇഞ്ചി

    മല്ലിയില

    കറിവേപ്പില

    തൈര് -ഒന്നര കപ്പ്

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ജീരകം

    ഉണക്കമുളക്

    മഞ്ഞൾ പൊടി

    ഉപ്പ്

    കായപ്പൊടി

    മുളകുപൊടി

    Preparation

    ആദ്യം ഉരുളക്കിഴങ്ങ് തൊലിയോട് കൂടി നന്നായി വേവിച്ചെടുക്കുക, കുക്കറിൽ ഒന്നോ രണ്ടോ വിസിൽ വേവിച്ചാൽ മതിയാകും ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക കൂടെ ഉപ്പും ചേർക്കുക ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് കുറച്ചു ഉപ്പും ചേർക്കാം എല്ലാം കൂടി മൂപ്പിച്ച് ഉരുളക്കിഴങ്ങിലേക്ക് ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് ഗാർണിഷ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes and Explore