ഈ നെയ്മീൻ കറി ചോറിനൊപ്പം മാത്രമല്ല ഇതിനൊപ്പം കഴിക്കാനും സൂപ്പർ ടേസ്റ്റ് ആണ്
Ingredients
നെയ്മീൻ
ചെറിയുള്ളി
പച്ചമുളക്
ഇഞ്ചി
വെളിച്ചെണ്ണ
ഉലുവ
പെരുഞ്ചീരകം
തേങ്ങാ
കശുവണ്ടി കുതിർത്തത്
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളകുപൊടി
ഉലുവപ്പൊടി
കുടംപുളി
വെളിച്ചെണ്ണ
ചെറിയ ഉള്ളി
പച്ചമുളക്
കറിവേപ്പില
മല്ലിയില
മുളകുപൊടി
preparation
മീൻ കറി ഉണ്ടാക്കുന്ന മൺപാത്രം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉലുവ ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചതച്ചത് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് മൂപ്പിക്കാം ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചെറിയുള്ളി ചേർത്ത് നന്നായി വഴറ്റുക ശേഷം പച്ചമുളക് ചേർക്കാം ഇനി ചേർക്കേണ്ടത് മസാലപ്പൊടികളാണ് ഇതിന്റെയൊക്കെ പച്ചമണം മാറുമ്പോൾ തേങ്ങയും കുതിർത്തെടുത്ത കശുവണ്ടിയും അരച്ചെടുത്തത് ചേർക്കാം കൂടെ ആവശ്യത്തിന് വെള്ളവും പുളിയും ഉപ്പും ചേർക്കാം ഇനി നല്ലപോലെ തിളപ്പിക്കണം അടുത്തതായി മീൻ ചേർക്കാം മീൻ നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി വെളിച്ചെണ്ണയിൽ ചെറിയുള്ളി പച്ചമുളക് കറിവേപ്പില കുറച്ചു മുളകുപൊടി ഇവയൊക്കെ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GOWRIS COOKTUBE