ഉരുളക്കിഴങ്ങ് തൈര് കറി

Advertisement

ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത രുചിയിൽ ഒരു കിടിലൻ കറി ചോറിനൊപ്പം കഴിക്കാൻ ഇതൊന്നു തയ്യാറാക്കി നോക്കൂ

Ingredients

ഉരുളക്കിഴങ്ങ് ചെറുത് -3

സവാള -രണ്ട്

പച്ചമുളക് -രണ്ട്

വെളുത്തുള്ളി

ചെറിയുള്ളി -3

ഇഞ്ചി

മല്ലിയില

കറിവേപ്പില

തൈര് -ഒന്നര കപ്പ്

വെളിച്ചെണ്ണ

കടുക്

ചെറിയ ജീരകം

ഉണക്കമുളക്

മഞ്ഞൾ പൊടി

ഉപ്പ്

കായപ്പൊടി

മുളകുപൊടി

Preparation

ആദ്യം ഉരുളക്കിഴങ്ങ് തൊലിയോട് കൂടി നന്നായി വേവിച്ചെടുക്കുക, കുക്കറിൽ ഒന്നോ രണ്ടോ വിസിൽ വേവിച്ചാൽ മതിയാകും ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക കൂടെ ഉപ്പും ചേർക്കുക ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് കുറച്ചു ഉപ്പും ചേർക്കാം എല്ലാം കൂടി മൂപ്പിച്ച് ഉരുളക്കിഴങ്ങിലേക്ക് ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് ഗാർണിഷ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes and Explore