Category: കറികള്‍

  • ചുരക്ക കറി

    ചുരക്ക കറി

    അധികമാർക്കും ഇഷ്ടമല്ലാത്ത പച്ചക്കറിയാണ് ചുരക്ക, കുടംപുളി ചേർത്ത് വെച്ച ചുരക്ക കറി കഴിച്ചു നോക്കിയിട്ടുണ്ടോ? ആർക്കും ഇഷ്ടമാകും

    Ingredients

    ചുരയ്ക്ക

    മുളകുപൊടി

    മഞ്ഞൾപൊടി

    വെള്ളം

    പച്ചമുളക്

    ഉപ്പ്

    കുടം പുളി

    തേങ്ങ

    ചെറിയുള്ളി 4

    പച്ചമുളക്

    ചെറിയ ജീരകം

    വെളിച്ചെണ്ണ

    ഉണക്കമുളക്

    കറിവേപ്പില

    കടുക്

    preparation

    ആദ്യം ചുരക്കയിലേക്ക് വെള്ളം മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക ഇതിലേക്ക് ആദ്യം കുടംപുളി ചേർക്കാം ശേഷം തേങ്ങ ചെറിയുള്ളി ജീരകം പച്ചമുളക് എന്നിവ അരച്ച് ചേർക്കാം ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mariya Elbin’s creation

  • പഴുത്ത മാങ്ങ ഒഴിച്ചു കറി

    പഴുത്ത മാങ്ങ ഒഴിച്ചു കറി

    പഴുത്ത മാങ്ങ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറി, ഉച്ചയ്ക്ക് ചോറിനൊപ്പം ഇതുതന്നെ തയ്യാറാക്കി കൊള്ളൂ, വെറും 10 മിനിറ്റ് മതി

    ingredients

    പഴുത്ത മാങ്ങ ഒന്ന്

    കാന്താരി മുളക്

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    പഞ്ചസാര

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    വെളിച്ചെണ്ണ

    Preparation

    പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മൺകലത്തിൽ ഇടുക കൂടെ കാന്താരി മുളക് വെള്ളം മഞ്ഞൾ പൊടി മുളകുപൊടി ഉപ്പ് എന്നിവയും ചേർത്ത് മാങ്ങ നന്നായി വേവിക്കുക വെന്ത് ഉടഞ്ഞു കുറുമ്പോൾ പഞ്ചസാര ചേർക്കാം നന്നായി തിളപ്പിച്ച ശേഷം കടക്ക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മീ൯ തലക്കറി

    മീ൯ തലക്കറി

    കള്ള് ഷാപ്പിൽ ഉണ്ടാക്കുന്ന മീൻ തലക്കറി, ഇതിന്റെ പ്രത്യേകത രുചി ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല മീനിന്റെ തല മാത്രം കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കണേ…
    Ingredients

    മീൻ തല

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    പച്ച മുളകു

    കറിവേപ്പില

    മഞ്ഞൾപ്പൊടി

    മുളക് പൊടി

    മല്ലി പൊടി

    കുരുമുളക് പൊടി

    തക്കാളി

    കുട൦ പുളി

    ഉപ്പു

    വെള്ളം

    preparation

    മൺ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും താളിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചേർത്തു വഴറ്റുക. ശേഷം ചെറിയ ഉള്ളി, പച്ച മുളകു, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ പച്ച മണം മാറുന്നതു വരെ വഴറ്റുക. ശേഷം തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കിയതും ആവശ്യമായ വെള്ളവും കുടം പുളിയും ഉപ്പും ചേർത്തു ഇളക്കി 3 മിനിറ്റ് മൂടിവെച്ചു വേവിക്കുക. ശേഷം വൃത്തിയായി വച്ചിരിക്കുന്ന മീൻ തലയും ചേർത്തു 5 മിനിറ്റ് ചെറു തീയിൽ ഓരോ വശവും മറിച്ചു ഇട്ടു വേവിക്കുക. 2 മണിക്കൂർ എങ്കിലും മാറ്റി വച്ചു കറി വിളമ്പാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Cooking Island

  • ചേമ്പ് തണ്ട്  പച്ച മാങ്ങ  പുളിങ്കറി

    ചേമ്പ് തണ്ട് പച്ച മാങ്ങ പുളിങ്കറി

    നാടൻ ചേരുവകൾ ചേർത്ത് ചോറിന്റെ കൂടെ ഒഴിച്ചു കഴിക്കാൻ പറ്റിയ ഒരു നാടൻ രുചിയുള്ള പുളിങ്കറി… ഇത് നിങ്ങൾക്ക് ഇഷ്ടമാവാതെ ഇരിക്കില്ല തീർച്ച

    Ingredients

    ചേമ്പ് തണ്ട്

    പച്ച മാങ്ങ 1

    വെള്ളം

    മഞ്ഞൾപൊടി

    ഉപ്പ്

    ഉണക്കമുളക് നാല്

    ഉലുവ രണ്ടു നുള്ള്

    തേങ്ങ സവാള 1/2

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    Preparation

    പച്ചമാങ്ങയും ചേമ്പും മുറിച്ചെടുത്ത് കഴുകി ഒരു പാനിൽ എടുക്കുക വെള്ളവും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കാം ഉണക്കമുളകും ഉലുവയും ഡ്രൈ റോസ്റ്റ് ചെയ്യുക ഇതിലേക്ക് തേങ്ങ കറിവേപ്പില സവാള എന്നിവ ചേർത്ത് വഴറ്റാം തേങ്ങയുടെ പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു അരച്ചെടുക്കാം വെന്ത മാങ്ങയിലേക്ക് ഇത് ചേർക്കാം , നന്നായി തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യാം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • വെള്ളക്കടല  കുറുമ കറി

    വെള്ളക്കടല കുറുമ കറി

    വെള്ളക്കടല കൊണ്ട് ഇതുപോലെ കുറുമ കറി തയ്യാറാക്കിയാൽ കാലത്ത് ബ്രേക്ഫാസ്റ്റ് വയറു നിറയെ കഴിക്കാം…

    Ingredients

    വെള്ളക്കടല -ഒരു കപ്പ്

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    സവാള -ഒന്ന്

    വെളുത്തുള്ളി

    ഇഞ്ചി

    പച്ചമുളക് -രണ്ട്

    ഗ്രാമ്പൂ ബേ ലീഫ്

    തക്കാളി ഒന്ന്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി

    ഗരം മസാല പൊടി

    കുരുമുളകുപൊടി

    തേങ്ങ

    കുതിർത്ത് കശുവണ്ടി

    കസൂരി മേത്തി

    Preparation

    കടല ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി വെള്ളം എന്നിവ ചേർത്ത് വേവിക്കുക
    സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റുക തക്കാളിയും മസാല പൊടിയും കൂടി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ വേവിച്ച കടല ചേർക്കാം ഇത് തിളക്കുമ്പോൾ കുതിർത്ത കശുവണ്ടിയും തേങ്ങയും അരച്ച് പേസ്റ്റ് ആക്കി ചേർക്കാം നന്നായി തിളച്ചു വരുമ്പോൾ കസ്തൂരി മേത്തി മല്ലിയില ഇവ ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Special&Fast Kitchen

  • പത്തനംതിട്ട ബീഫ് കറി

    പത്തനംതിട്ട ബീഫ് കറി

    പത്തനംതിട്ടക്കാരുടെ ബീഫ് കറിക്ക് പ്രത്യേക ടേസ്റ്റ് ആണ്, നാടൻ രീതിയിൽ പ്രത്യേക ചേരുവകൾ ഒക്കെ ചേർത്താണ് തയ്യാറാക്കുന്നത്,

    Ingredients

    ബീഫ് 2 കിലോ

    ചെറിയ ഉള്ളി 20

    സവാള 2

    വെളുത്തുള്ളി 2

    ഇഞ്ചി

    തേങ്ങാക്കൊത്ത്

    പച്ചമുളക് ഒന്ന്

    കറിവേപ്പില

    കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ

    ഗരം മസാല 1 1/4 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    ഉപ്പ്

    കുരുമുളകുപൊടി ഒന്നര ടേബിൾസ്പൂൺ

    Preparation

    അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് റോസ്റ്റ് ചെയ്ത് ശേഷം എടുത്തു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി സവാള കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലപോലെ മൂപ്പിച്ചു കഴിഞ്ഞു മസാല പൊടികൾ ചേർക്കാം കായപ്പൊടിയും ചേർക്കണം ഇതിന്റെ പച്ചമണം മാറുമ്പോൾ തിളച്ചവെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം ബീഫ് ചേർക്കാം ഇനി പാത്രം മൂടിവച്ച് ബീഫ് നന്നായി വേവിച്ചെടുക്കുക ബീഫ് വെന്ത് ചാറു കുറുമ്പോൾ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Uppumanga ഉപ്പുമാങ്ങ

  • ഉരുളക്കിഴങ്ങ്  മസാലക്കറി

    ഉരുളക്കിഴങ്ങ് മസാലക്കറി

    ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം

    Ingredients

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള -ഒന്ന്

    തക്കാളി -1

    പച്ചമുളക് -3

    ഇഞ്ചി

    വെളുത്തുള്ളി

    വെളിച്ചെണ്ണ

    കടുക്

    ജീരകം

    ഉണക്കമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റാം ശേഷം തക്കാളി ചേർക്കാം അടുത്തതായി മസാല പൊടികളാണ് ചേർക്കേണ്ടത് എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർക്കാം വെള്ളവും ഒഴിച്ച് മിക്സ് ചെയ്യുക നന്നായി തിളച്ച് കുറവുമ്പോൾ ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen