Category: കറികള്‍

  • കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി

    കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി

    മാവെല്ലാം നല്ല പഴുത്ത മാങ്ങ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സമയത്ത് ഒട്ടുമിക്ക വീടുകളിലും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടാവും, കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത് കാണാം…

    Ingredients

    മാമ്പഴം -5

    നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

    കടുക്

    ഉലുവ

    ഉണക്കമുളക് -2

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    തേങ്ങ

    ജീരകം

    പച്ചമുളക്

    തൈര്

    വെള്ളം

    Preparation

    കൽച്ചട്ടിയിലാണ് കറി തയ്യാറാക്കേണ്ടത് ചട്ടി ചൂടാകുമ്പോൾ നെയ്യ് ചേർത്ത് കൊടുക്കുക കടുക് ഉലുവ ഇവ ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില എന്നിവ ചേർക്കാം ഇനി മാങ്ങ ചേർത്ത് നന്നായി വഴറ്റുക ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടി മുളകുപൊടി ഇവയും ചേർക്കുക തേങ്ങ ജീരകം പച്ചമുളക് വെള്ളം തൈര് ഇവ ചേർത്ത് അരച്ച് മാങ്ങയിലേക്ക് ചേർക്കം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി

    ഈ മാമ്പഴക്കാലത്ത് അല്ലാതെ മാമ്പഴ പുളിശ്ശേരി എപ്പോൾ ഉണ്ടാക്കാനാണ് ? എന്നും കിട്ടിയാലും കഴിക്കും അത്രയ്ക്കും രുചിയാണ്…

    Ingredients

    പഴുത്ത മാങ്ങ -5

    വെള്ളം

    പച്ചമുളക് -4

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    കറിവേപ്പില

    തേങ്ങാ

    ചെറിയുള്ളി

    തൈര് -അരക്കപ്പ്

    ജീരകപ്പൊടി

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    മാമ്പഴം തൊലി കളഞ്ഞ് പച്ചമുളക്, മഞ്ഞൾപൊടി മുളകുപൊടി വേപ്പില വെള്ളം ഉപ്പ് ഇവ ചേർത്ത് വേവിക്കുക തേങ്ങയും ചെറിയ ഉള്ളിയും നന്നായി അരച്ച് കറിയിലേക്ക് ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ കട്ട തൈര് ചേർക്കാം വീണ്ടും ഒന്ന് തിളപ്പിച്ച് തീ ഓഫ് ചെയ്യുക കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക mayas journey

  • കശുവണ്ടി മപ്പാസ്

    കശുവണ്ടി മപ്പാസ്

    പച്ച കശുവണ്ടി കൊണ്ട് ഉണ്ടാക്കാവുന്ന റെസിപ്പികൾ അറിയുമോ? ഇവിടെ ഇതാ പച്ച കശുവണ്ടി ഉപയോഗിച്ച് ഒരു അടിപൊളി കറി തയ്യാറാക്കുകയാണ്…

    Ingredients

    പച്ച കശുവണ്ടി

    ഇഞ്ചി

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    പച്ചമുളക്

    ചെറിയുള്ളി 180 ഗ്രാം

    പച്ച തക്കാളി രണ്ട്

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    മല്ലിപ്പൊടി ഒന്നര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    രണ്ടാം തേങ്ങാപ്പാൽ

    കട്ടിയുള്ള തേങ്ങാപ്പാൽ

    ഉപ്പ്

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഗരം മസാലപ്പൊടി അര ടീസ്പൂൺ

    Preparation

    കശുവണ്ടി മുറിച്ച് കഴുകി എടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി തക്കാളി എന്നിവ നന്നായി വഴറ്റി എടുക്കാം ശേഷം കശുവണ്ടി ചേർക്കാം എല്ലാം വഴന്നു കഴിഞ്ഞാൽ മസാല പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് തിളപ്പിച്ച് വേവിക്കുക വെന്ത് വെള്ളം വറ്റുമ്പോൾ ഒന്നാം പാൽ ചേർത്ത് ചെറുതായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം കുറച്ചു കുരുമുളകുപൊടിയും ഗരം മസാല പൊടിയും അവസാനം ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vijaya’s Kitchen Magic

  • കേരള സ്റ്റൈൽ ചെമ്മീൻ കറി

    കേരള സ്റ്റൈൽ ചെമ്മീൻ കറി

    തേങ്ങയരച്ചു വെച്ച നാടൻ രീതിയിലുള്ള കേരള സ്റ്റൈൽ ചെമ്മീൻ കറി, മണം കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും,,

    Ingredients

    ചെമ്മീൻ അരക്കിലോ

    കാശ്മീരി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    ഉപ്പ്

    പച്ചമുളക് രണ്ട്

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    കുടംപുളി

    തേങ്ങാക്കൊത്ത്

    തേങ്ങാ ചിരകിയത്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ചെറിയ ഉള്ളി

    Preparation

    ചെമ്മീനിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുടംപുളി തേങ്ങ കൊത്ത് കറിവേപ്പില ഇവയെല്ലാം ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിക്കുക വെന്തു വരുമ്പോൾ തേങ്ങാ അരച്ചു ചേർക്കാം നന്നായി തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യുക കടുക് കറിവേപ്പില ചെറിയുള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Life of Ammu Jithu

  • വെള്ളരിക്ക ഒഴിച്ചു കറി

    വെള്ളരിക്ക ഒഴിച്ചു കറി

    ഈ ചൂടുകാലത്ത് കഴിക്കാൻ പറ്റിയ നല്ലൊരു വെള്ളരിക്ക ഒഴിച്ചു കറി, ചോറിന്റെ കൂടെ കഴിക്കാനായി നാടൻ കറികൾ ഉള്ളത് എപ്പോഴും നല്ലതാണ്…

    Ingredients

    വെള്ളരിക്ക -ഒരു കഷ്ണം

    തക്കാളി -ഒന്ന്

    പച്ചമുളക് -രണ്ട്

    കറിവേപ്പില

    തേങ്ങ

    ഉപ്പ്

    മഞ്ഞൾപൊടി -1/4 ട്സ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    വെള്ളം -കാൽ ഗ്ലാസ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    Preparation

    വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കുക ശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി പച്ചമുളക്, കറിവേപ്പില ഉപ്പ് മസാല പൊടികൾ ഇവയും ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് വേവിക്കുക വെന്ത ശേഷം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി തിളപ്പിക്കാം കടുക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheen’s Cook with Chill

  • ബീഫ് വരട്ടിയത്

    ബീഫ് വരട്ടിയത്

    നല്ല വരട്ടിയെടുത്ത ബീഫ് കിട്ടിയാൽ ആരാ കഴിക്കാത്തത്, മലയാളികൾക്ക് എത്ര കഴിച്ചാലും മതിയാവാത്ത കിടിലൻ ബീഫ് റോസ്റ്റ്…

    Ingredients

    for cooking beef

    ബീഫ് -ഒരു കിലോ

    സവാള -1

    കറിവേപ്പില

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    കുരുമുളകുപൊടി- ഒന്നര ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ -രണ്ടര ടീസ്പൂൺ

    For masala

    വെളിച്ചെണ്ണ

    തേങ്ങാക്കൊത്ത്

    പെരുംജീരകം

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    ചെറിയുള്ളി ചതച്ചത്

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    പച്ചമുളക് -4

    ഉപ്പ്

    തക്കാളി ഒന്ന്

    പെരുംജീരകപ്പൊടി

    മല്ലിയില

    preparation

    ആദ്യം ബീഫ് വേവിക്കാം ഒരു കുക്കറിലേക്ക് കഴുകിയെടുത്ത ബീഫ് സവാള കറിവേപ്പില എടുത്തുവച്ച മസാല പൊടികൾ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വേവിക്കുക ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, അതിലേക്ക് തേങ്ങാക്കൊത്തും പെരുംജീരകവും ചേർത്ത് റോസ്റ്റ് ചെയ്ത് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഇവ ചേർക്കാം നന്നായി വഴറ്റി പച്ചമുളക് തക്കാളിയും ചേർക്കാം നല്ല സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിക്കുക ഗരം മസാല പൊടി കുരുമുളകുപൊടി പെരുംജീരകപ്പൊടി എന്നിവ കൂടുതലായി ചേർക്കാം അല്പം ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen Diaries

  • കിള്ളി സാമ്പാർ

    കിള്ളി സാമ്പാർ

    പച്ചക്കറികളും സാമ്പാർ പൗഡർ ഒന്നുമില്ലാതെ തന്നെ തയ്യാറാക്കിയ കിടിലൻ രുചിയുള്ള സാമ്പാർ , കിള്ളി സാമ്പാർ, ചോറ് ദോശ ഇഡ്ഡലി ഇവയ്ക്കൊക്കെ ഒപ്പം കിടിലൻ കോമ്പോ…

    Ingredients

    തുവരപ്പരിപ്പ് -ഒരു കപ്പ്

    വെള്ളം

    തക്കാളി -രണ്ട്

    പച്ചമുളക് -5

    വെളിച്ചെണ്ണ

    കായപ്പൊടി -കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ജീരകം -കാൽ ടീസ്പൂൺ

    ഉപ്പ്

    ചെറിയുള്ളി -ഒരു പിടി

    പുളി

    കടുക്

    ജീരകം

    ഉലുവ

    ഉഴുന്ന് പരിപ്പ്

    ഉണക്കമുളക്

    കറിവേപ്പില

    മല്ലിപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    മല്ലിയില

    Preparation

    ആദ്യം പരിപ്പ് വേവിക്കാം കഴുകിയ പരിപ്പിലേക്ക് വെള്ളം തക്കാളി പച്ചമുളക് ജീരകം കായം മഞ്ഞൾപൊടി ഉപ്പ് ഇവ ചേർത്ത് നന്നായി വേവിക്കുക വെന്തതിനുശേഷം നന്നായി ഉടച്ചു കൊടുക്കാം ഇനി ഒരു പാനൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ഉലുവ ജീരകം ഇവ ചേർത്ത് പൊട്ടുമ്പോൾ ചെറിയുള്ളി ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർക്കാം പുളിവെള്ളം ആവശ്യത്തിന് വെള്ളം ഉപ്പ് ഇവയും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി മല്ലിയില ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World