Category: കറികള്‍

  • ഉണ്ണികാമ്പു മോര് കറി

    ഉണ്ണികാമ്പു മോര് കറി

    വാഴയുടെ ഉള്ളിലുള്ള ഉണ്ണികാമ്പു കൊണ്ട് എന്തെല്ലാം വിഭവങ്ങൾ നിങ്ങൾക്കറിയാം? ഇതുകൊണ്ട് മോര് കറി തയ്യാറാക്കി നോക്കിയാലോ?

    Ingredients

    വാഴപ്പിണ്ടി

    പച്ചമുളക്

    വെള്ളം

    ഉപ്പ്

    മഞ്ഞൾപൊടി

    തേങ്ങ

    മഞ്ഞൾപൊടി

    വെളുത്തുള്ളി

    തൈര്

    ചെറിയുള്ളി

    കടുക്

    വെളിച്ചെണ്ണ

    ഉലുവ

    കടുക്

    ചെറിയ ഉള്ളി

    വറ്റൽമുളക്

    കറിവേപ്പില

    മുളക് പൊടി

    Preparation

    വാഴപ്പിണ്ടി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക കഴുകിയശേഷം പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് ഇവയും ചേർത്ത് വേവിക്കാം തേങ്ങ വെളുത്തുള്ളി ചെറിയ ഉള്ളി മഞ്ഞൾപ്പൊടി എന്നിവ തൈര് ചേർത്ത് അരച്ച് കറിയിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് ചേർക്കാം ഒന്ന് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക അവസാനമായി കറിയിലേക്ക് ഉലുവ കടുക് ഉണക്കമുളക് കറിവേപ്പില കുറച്ചു മുളകുപൊടി എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rincy’s kitchen & vlog

  • മീൻ കറി

    മീൻ കറി

    രുചികരമായ മീൻ കറിക്ക് പുളിയും മുളകും മാത്രം മതി, തേങ്ങയൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാം…

    Ingredients

    മീൻ -ഒരു കിലോ

    കാശ്മീരി മുളകുപൊടി- 5 ടീസ്പൂൺ

    പുളി -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഇഞ്ചി -ഒരു കഷ്ണം

    കുരുമുളക് -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കറിവേപ്പില

    ഉപ്പ്

    Preparation

    ആദ്യം മുളകുപൊടി മഞ്ഞൾപൊടി എന്നിവ പുളി വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക കുഴമ്പ് രൂപത്തിലാണ് മിക്സ് ചെയ്യേണ്ടത് ഒരു മൺകലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉലുവ ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇവ ചേർക്കാം നല്ലപോലെ മൂപ്പിച്ച് മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർക്കാം ഇത് എണ്ണയിൽ നന്നായി വഴറ്റിയതിനുശേഷം വെള്ളവും ഉപ്പും ചേർക്കാം നന്നായി തിളയ്ക്കാനായി പാത്രം മൂടി വയ്ക്കുക ഇനി മീൻ ചേർക്കാം മീൻ വെന്ത് കുറുകുമ്പോൾ കുരുമുളകുപൊടി ചേർത്തു കൊടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aji Kitchen

  • ഗ്രീൻപീസ് മസാലക്കറി

    ഗ്രീൻപീസ് മസാലക്കറി

    റസ്റ്റോറന്റ് ലൊക്കെ കിട്ടുന്നതുപോലെ ഗ്രീൻപീസ് മസാലക്കറി വീട്ടിലും ട്രൈ ചെയ്തു നോക്കൂ, അപ്പം ഇടിയപ്പം ചപ്പാത്തി ഇതിന്റെയൊക്കെ കൂടെ കഴിക്കാൻ ഗ്രീൻപീസ് വളരെ നല്ലതാണ്…

    Ingredients

    ഗ്രീൻപീസ് -ഒരു കപ്പ്

    വെള്ളം

    ഉപ്പ്

    മഞ്ഞൾ പൊടി

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ

    സവാള -ഒന്ന്

    കറിവേപ്പില

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    ഉപ്പ്

    ഗരം മസാല പൊടി

    Preparation

    കുതിർത്ത ഗ്രീൻപീസ് മസാല പൊടികളും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക ശേഷം മസാലപ്പൊടികൾ ചേർത്ത് വീണ്ടും മൂപ്പിക്കാം ഇനി ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യുക, ശേഷം വേവിച്ചെടുത്ത ഗ്രീൻപീസ് ചേർത്ത് നന്നായി തിളപ്പിച്ച് ചാറ് കുറുക്കി എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vaishnavi_vlogs

  • സാമ്പാർ

    സാമ്പാർ

    മത്സരങ്ങളിൽ പോലും സമ്മാനം കിട്ടിയ ഒരു കിടിലൻ സാമ്പാർ റെസിപ്പി, അപ്പോൾ എത്ര രുചി ആയിരിക്കും ഇതിന് എന്ന് ഊഹിക്കാല്ലോ…

    Ingredients

    മുരിങ്ങക്കോൽ

    വെണ്ടയ്ക്ക

    കുമ്പളങ്ങ

    ക്യാരറ്റ്

    വഴുതനങ്ങ

    പച്ചമുളക്

    ചെറിയുള്ളി

    പരിപ്പ്

    തക്കാളി

    പച്ചമുളക്

    ഉണക്കമുളക്

    സാമ്പാർ പൊടി

    മഞ്ഞൾ പൊടി

    കറിവേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    മല്ലിയില

    Preparation

    കൽച്ചട്ടിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ആദ്യം പരിപ്പും വെള്ളവും ചേർത്ത് പരിപ്പ് വേവിക്കുക ശേഷം ചെറിയുള്ളി മഞ്ഞൾപൊടി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത് വേവിക്കാം അടുത്തതായി വെണ്ടക്കയും തക്കാളിയും ഒഴികെയുള്ള പച്ചക്കറികൾ ചേർത്ത് വേവിക്കാം, വെണ്ടയ്ക്ക തക്കാളി ഇവ വെളിച്ചെണ്ണയിൽ വഴറ്റിയതിനുശേഷം ചേർക്കാം, പച്ചക്കറികൾ നന്നായി തിളച്ചു വരുമ്പോൾ സാമ്പാർ പൊടി അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം അതിനുമുമ്പായി പുളിവെള്ളം ചേർക്കാൻ മറക്കരുത് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കണം സാമ്പാർ തിളച്ചു കുറകുമ്പോൾ തീ ഓഫ് ചെയ്യാം മല്ലിയില ചേർക്കാം അവസാനം കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ചു ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rincy’s kitchen & vlog

  • മാങ്ങ കറി

    മാങ്ങ കറി

    ഒരു മാങ്ങ കൊണ്ട് പ്ലേറ്റ് നിറയെ ചോറുണ്ണാൻ പറ്റിയ കിടിലൻ രുചിയുള്ള കറി…

    Ingredients

    മാങ്ങ

    ചെറിയുള്ളി

    പച്ചമുളക്

    വെളിച്ചെണ്ണ

    ഉലുവ

    കറിവേപ്പില

    മുളക് പൊടി

    മഞ്ഞൾപൊടി

    വെള്ളം

    ശർക്കര

    ഉപ്പ്

    Preparation

    ഒരു മംഗലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും കറിവേപ്പിലയും മൂപ്പിക്കുക ശേഷം മാങ്ങ കഷ്ണങ്ങൾ ആക്കി മുറിച് പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ആവശ്യത്തിന് വെള്ളം മുളകുപൊടി മഞ്ഞൾപ്പൊടി ഇവയും ചേർത്ത് വേവിക്കുക, വെന്തുടയുമ്പോൾ ശർക്കര ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങാ മീൻകറി

    പച്ചമാങ്ങാ മീൻകറി

    ഇപ്പോൾ കേരളത്തിലെ വീടുകളിൽ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ കറി തയ്യാറാക്കുന്നുണ്ടാകും,

    Ingredients

    പച്ചമാങ്ങ

    ഇഞ്ചി

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    മല്ലിപ്പൊടി,

    മുളകുപൊടി

    പച്ചമുളക്

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളതും കട്ടി ഇല്ലാത്തതും

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയുള്ളി

    Preparation

    മീൻ കറി വയ്ക്കുന്ന പാത്രത്തിലേക്ക് മസാല പൊടികളും അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളും മീനും ചേർക്കുക ഇതിലേക്ക് വെള്ളവും തേങ്ങയുടെ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക നന്നായി വേവുമ്പോൾ കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യാം ശേഷം ചെറിയുള്ളി നന്നായി മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Life & Talks!

  • ഇടിച്ചക്ക ചിക്കൻ കറി

    ഇടിച്ചക്ക ചിക്കൻ കറി

    ഇടിച്ചക്ക ചിക്കനിൽ ചേർത്ത് കറി ഉണ്ടാക്കി കഴിക്കണം അപാര രുചിയാണ്, ചക്ക കിട്ടുന്ന ഈ സമയത്തല്ലാതെ വേറെ എപ്പോഴാണ് ഇതൊക്കെ ട്രൈ ചെയ്യുക…

    Ingredients

    ഇടിച്ചക്ക

    വെളിച്ചെണ്ണ

    പെരുംജീരകം

    ഗരം മസാല പൊടി

    സവാള

    തക്കാളി

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    കുരുമുളകുപൊടി

    മഞ്ഞൾപൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    ചിക്കൻ മസാല

    കറിവേപ്പില

    ചിക്കൻ

    വെള്ളം

    കറിവേപ്പില

    Preparation

    ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ഗരം മസാല പൊടിയും ആദ്യം ചേർത്തതിനുശേഷം സവാള ചേർക്കാം തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒക്കെ ചേർത്ത് നന്നായി വഴറ്റുക കൂടെ അരിഞ്ഞു വച്ചിരിക്കുന്ന ഇടി ചക്ക ചേർക്കാം നന്നായി വഴറ്റയതിനു ശേഷം മസാലപ്പൊടികൾ ചേർക്കാം, നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കനും ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുക്കർ അടച്ചു നന്നായി വേവിക്കുക വെന്ത ശേഷം കുറെയേറെ കറിവേപ്പില ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala