ഇടിച്ചക്ക ചിക്കനിൽ ചേർത്ത് കറി ഉണ്ടാക്കി കഴിക്കണം അപാര രുചിയാണ്, ചക്ക കിട്ടുന്ന ഈ സമയത്തല്ലാതെ വേറെ എപ്പോഴാണ് ഇതൊക്കെ ട്രൈ ചെയ്യുക…
Ingredients
ഇടിച്ചക്ക
വെളിച്ചെണ്ണ
പെരുംജീരകം
ഗരം മസാല പൊടി
സവാള
തക്കാളി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കുരുമുളകുപൊടി
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപ്പൊടി
ചിക്കൻ മസാല
കറിവേപ്പില
ചിക്കൻ
വെള്ളം
കറിവേപ്പില
Preparation
ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ഗരം മസാല പൊടിയും ആദ്യം ചേർത്തതിനുശേഷം സവാള ചേർക്കാം തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒക്കെ ചേർത്ത് നന്നായി വഴറ്റുക കൂടെ അരിഞ്ഞു വച്ചിരിക്കുന്ന ഇടി ചക്ക ചേർക്കാം നന്നായി വഴറ്റയതിനു ശേഷം മസാലപ്പൊടികൾ ചേർക്കാം, നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കനും ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുക്കർ അടച്ചു നന്നായി വേവിക്കുക വെന്ത ശേഷം കുറെയേറെ കറിവേപ്പില ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala