Category: കറികള്‍

  • കൊഴുവ മുളക് കറി

    കൊഴുവ മുളക് കറി

    നല്ല രുചിയുള്ള കുഞ്ഞു മീനാണ് കൊഴുവ, ഇത് കിട്ടുമ്പോൾ നല്ല കുറുകിയ ചാറോടു കൂടിയുള്ള മുളക് കറി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ…

    Ingredients

    കൊഴുവ -മീൻ അരക്കിലോ

    വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

    ചെറിയുള്ളി -10

    വെളുത്തുള്ളി -8

    ഇഞ്ചി -ഒരു കഷണം

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    തക്കാളി ഒന്ന്

    ഉപ്പ്

    വെള്ളം

    ഉലുവ

    കറിവേപ്പില

    പുളി

    preparation

    ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴറ്റി എടുക്കാം തീ കുറച്ച് മസാലപ്പൊടികളും ചേർത്ത് മിക്സ് ചെയ്യുക ഇനി തക്കാളി ചേർത്ത് നന്നായി വേവിക്കാം ശേഷം ഈ മിക്സിനെ അരച്ചെടുക്കണം വീണ്ടും ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഉലുവ ചേർത്ത് പൊട്ടുമ്പോൾ പച്ചമുളക് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം അരപ്പു ചേർക്കാം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കുക ഈ സമയം കുതിർത്തെടുത്ത പുളി ചേർക്കാം ചാറ് പാകമാകുമ്പോൾ മീൻ ഇട്ടുകൊടുത്ത് തിളപ്പിക്കാം ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dakshas Tips

  • മത്തങ്ങ എരിശ്ശേരി

    മത്തങ്ങ എരിശ്ശേരി

    സദ്യയിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ് മത്തങ്ങ എരിശ്ശേരി

    Ingredients

    വൻപയർ

    വെള്ളം

    മത്തങ്ങ

    തേങ്ങ

    പെരുംജീരകം കുരുമുളക് ചതച്ചത് മഞ്ഞൾപൊടി പച്ചമുളക്

    Preparation

    ആദ്യം കുതിർത്തെടുത്ത വൻപയർ കുക്കറിൽ വേവിച്ചെടുക്കാം ഇതിലേക്ക് മത്തൻ കഷ്ണങ്ങളും ചേർത്ത് ഒരു വിസിൽ കൂടി വേവിക്കുക തേങ്ങ പച്ചമുളക് കുരുമുളക് മഞ്ഞൾപ്പൊടി പെരുംജീരകം എന്നിവ അരച്ച് ഇതിലേക്ക് ചേർക്കാം നന്നായി തിളച്ച് ചെറുതായി കുറുവുമ്പോൾ തീ ഓഫ് ചെയ്യാം കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spilling Flavours

  • വെള്ളക്കടല കറി

    വെള്ളക്കടല കറി

    വെള്ളക്കടല കൊണ്ട് ബ്രേക്ഫാസ്റ്റിന്റെ കൂടെ കഴിക്കാൻ കറികൾ ഉണ്ടാക്കുമ്പോൾ ഈ റെസിപ്പി കണ്ടിട്ട് തയ്യാറാക്കൂ…

    Ingredients

    വെള്ളക്കടല

    പച്ചമുളക്

    വെളുത്തുള്ളി

    ഇഞ്ചി

    തൈര്

    കുതിർത്ത കശുവണ്ടി

    തേങ്ങാ

    പെരുഞ്ചീരകം

    എണ്ണ

    ജീരകം

    മസാലകൾ

    സവാള

    മഞ്ഞൾപൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    മല്ലിയില

    ഉപ്പ്

    വെള്ളം

    Preparation

    കുതിർത്തെടുത്ത കടല നന്നായി വേവിച്ചെടുക്കുക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തൈര് എന്നിവ അരച്ചെടുത്ത് മാറ്റിവയ്ക്കാം കുറച്ച് കടലയും അരച്ചു മാറ്റിവയ്ക്കാം കുതിർത്ത കശുവണ്ടിയിൽ തേങ്ങയും പെരുംജീരകവും കുറച്ചു വെള്ളത്തിൽ നന്നായി അരച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാ ക്കി ജീരകവും മസാലയും ചേർത്ത് മൂപ്പിക്കുക ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം ഇതിലേക്ക് ആദ്യം തൈര് അരച്ചത് ചേർക്കാം നല്ലപോലെ തിളപ്പിച്ച് മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം കടല ചേർക്കാം കൂടെ അരച്ച കടലയും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക ഈ സമയത്ത് തേങ്ങ അരച്ചതും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് ആവശ്യത്തിന് കുറുക്കുക അവസാനമായി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • ഉണക്ക ചെമ്മീൻ വിഭവങ്ങൾ

    ഉണക്ക ചെമ്മീൻ വിഭവങ്ങൾ

    ഉണക്ക ചെമ്മീൻ കൊണ്ട് വളരെ രുചികരമായ രണ്ട് വിഭവങ്ങൾ, സ്വാദിഷ്ടമായ ഒരു ഒഴിച്ചു കറിയും, രുചികരമായ ഒരു ഉലർത്തും…

    Ingredients

    ഉണക്ക ചെമ്മീൻ -ഒരു കപ്പ്

    പച്ചക്കായ -രണ്ട്

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    പുളി -ഒരു കഷണം

    കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    ഇഞ്ചി -ഒരു ചെറിയ കഷണം

    ചെറിയ ഉള്ളി -10

    തക്കാളി -1

    പച്ചമുളക് -3

    ഉലുവപ്പൊടി -അര ടീസ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം കറി തയ്യാറാക്കാം ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യാം തേനിയും ചേർത്ത് എല്ലാംകൂടി നന്നായി ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യുക ഇതിനെ നന്നായി അരച്ചെടുക്കണം അരച്ച് പേസ്റ്റ് ഒരു മൺകലത്തിലേക്ക് ഒഴിക്കുക കൂടെ പുളി വെള്ളം ഉപ്പ് കായ ഇവയും ചേർക്കാം ഇനി നന്നായി തിളപ്പിക്കണം കായ വേകുമ്പോൾ ഉണക്ക ചെമ്മീൻ ചേർക്കാം നന്നായി തിളപ്പിച്ച് വേവുമ്പോൾ തീ ഓഫ് ചെയ്യുക, ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം

    ഉലർത്തു തയ്യാറാക്കാൻ ഉണക്ക ചെമ്മീൻ നന്നാക്കി കഴുകി എടുത്തതിനു ശേഷം ഉപ്പും മുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഉപ്പു ചേർക്കണം എന്ന് നിർബന്ധമില്ല , കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ നന്നായി മൂപ്പിക്കുക ഇതിലേക്ക് ചെമ്മീനും ചേർത്ത് കൊടുത്ത് ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പച്ചമാങ്ങ തമ്പുളി

    പച്ചമാങ്ങ തമ്പുളി

    പച്ചമാങ്ങ തമ്പുളി എന്ന പേരിലുള്ള ഈ റെസിപ്പി നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ, പച്ചമാങ്ങ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറിയാണ് ഇത്,

    Ingredients

    വെളിച്ചെണ്ണ

    ജീരകം

    പച്ചമുളക് രണ്ട്

    പച്ചമാങ്ങ

    തേങ്ങ

    വെള്ളം

    ഉപ്പ്

    തൈര്

    പഞ്ചസാര

    കറിവേപ്പില

    കടുക്

    ഉണക്കമുളക്

    Preparation

    വെളിച്ചെണ്ണയിൽ ജീരകവും പച്ചമുളകും നന്നായി വഴറ്റിയെടുക്കുക ശേഷം ഇതും തേങ്ങ ചിരവിയതും പച്ചമാങ്ങയും കൂടി നന്നായി അരച്ചെടുക്കാം അരച്ചെടുത്ത പേസ്റ്റിലേക്ക് ആവശ്യത്തിനുള്ള മോര് ചേർത്ത് ലൂസ് ആക്കി എടുക്കുക ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർത്ത് ഉപയോഗിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • വഴുതനങ്ങ തൈര് കറി

    വഴുതനങ്ങ തൈര് കറി

    വഴുതനങ്ങ ഇഷ്ടമല്ലാത്തവർക്കു പോലും ഫേവറേറ്റ് ആയി മാറുന്ന റെസിപ്പി, വഴുതനങ്ങ തൈര് കറി, വഴുതനയ്ക്ക് ഇത്രയും രുചി ഉണ്ടാകുമോ എന്ന് അതിശയിച്ചു പോകും

    Ingredients

    വഴുതനങ്ങ

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    തൈര്

    വെളിച്ചെണ്ണ

    ജീരകം

    കടുക്

    ഉണക്കമുളക്

    ചെറിയുള്ളി

    കറിവേപ്പില

    Preparation

    വഴുതന വട്ടത്തിൽ അരിഞ്ഞ് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക ശേഷം വെളിച്ചെണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാത്രത്തിലേക്ക് കട്ട തൈര് ഇട്ടുകൊടുത്തതിനുശേഷം നന്നായി ഉടച്ചെടുക്കുക ഉപ്പും കൂടി ചേർക്കണം ശേഷം വഴുതനങ്ങ ഇതിലേക്ക് ഇടാം ഇനി വെളിച്ചെണ്ണയിൽ കടുകും ജീരകവും പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില കുറച്ചു മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen

  • ചിക്കൻ സ്റ്റൂ

    ചിക്കൻ സ്റ്റൂ

    എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ചിക്കൻ സ്റ്റൂ, കുക്കറിൽ ഒറ്റ വിസിലിൽ സംഭവം റെഡി… ബ്രേക്ക്ഫാസ്റ്റ് ഒപ്പം കഴിക്കാൻ ഇനി ഇതു മതി…

    Ingredients

    ചിക്കൻ -700 ഗ്രാം

    ഇഞ്ചി വെളുത്തുള്ളി -8

    പച്ചമുളക് -4

    സവാള 2

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളത് -ഒന്നേകാൽ കപ്പ്

    രണ്ടാം പാൽ -ഒരു കപ്പ്

    ഗരം മസാല -മുക്കാൽ ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കറുവ പാട്ട

    ഗ്രാമ്പു

    ഏലക്കായ

    Preparation

    കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്തശേഷം സവാളയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റാം കറിവേപ്പില ക്യാരറ്റ് ഉരുളക്കിഴങ്ങ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കനും ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്ത ശേഷം മസാല പൊടികൾ ചേർക്കാം രണ്ടാം പാൽ ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ ഒരു വിസിൽ വേവിക്കുക പ്രഷർ പോയതിനുശേഷം കശുവണ്ടി പേസ്റ്റ് ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം തേങ്ങയുടെ കട്ടിയുള്ള പാൽ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം, ഇതിലേക്ക് കറിവേപ്പില ചെറിയുള്ളി എന്നിവ നന്നായി വറുത്തെടുത്ത് ചേർക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nostu Flavours