Category: കറികള്‍

  • മാങ്ങാ പച്ചടി

    മാങ്ങാ പച്ചടി

    മാങ്ങാ പച്ചടി പച്ചമാങ്ങ വച്ചോ പഴുത്ത മാങ്ങ വച്ചോ തയ്യാറാക്കാവുന്ന ഒരു ഇൻസ്റ്റന്റ് കറി റെസിപ്പി.. വീഡിയോ ആദ്യ കമന്റിൽ പിൻ ചെയ്തിട്ടുണ്ട്

    ingredients

    മാങ്ങ 1

    ഉപ്പ്

    തേങ്ങ

    പച്ചമുളക്

    ജീരകം

    വെള്ളം

    കടുക്

    തൈര്

    Preparation

    മാങ്ങ ചെറിയ കഷണങ്ങളാക്കിയ ശേഷം ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക തേങ്ങ പച്ചമുളക് ജീരകം എന്നിവ അരച്ചെടുക്കുക അല്പം കടുക് ചേർത്ത് ചെറുതായി ഒന്ന് കറക്കണം ശേഷം മാങ്ങയിലേക്ക് ഒഴിച്ചു കൊടുക്കുക ഇത് തിളക്കുമ്പോൾ തൈര് ചേർത്ത് മിക്സ് ചെയ്യാം ചെയ്തശേഷം കടുക് താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Brodad with family

  • കറിവേപ്പില ചിക്കൻ

    കറിവേപ്പില ചിക്കൻ

    ചിക്കൻ കറി കൂടുതൽ ഹെൽത്തിയാക്കാൻ ഈ സ്പെഷ്യൽ ടൈപ്പ് മസാല ചേർത്ത് തയ്യാറാക്കിയാൽ മതി, ഈ കറിവേപ്പില ചിക്കൻ കഴിച്ചുകൊണ്ടേയിരിക്കും…

    Ingredients

    മല്ലി -ഒരു ടീസ്പൂൺ

    കുരുമുളക് -ഒരു ടീസ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    ചെറിയ ജീരകം -അര ടീസ്പൂൺ

    ഉണക്കമുളക് -5

    ബേലീഫ്

    ഗ്രാമ്പു

    ഏലക്കായ

    കറവപ്പാട്ട

    കറിവേപ്പില

    വെളിച്ചെണ്ണ

    ഇഞ്ചി

    വെളുത്തുള്ളി

    സവാള -രണ്ട്

    ഉപ്പ്

    തക്കാളി -ഒന്ന്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ചിക്കൻ

    ഉപ്പ്

    Preparation

    ആദ്യം മസാലകളും കറിവേപ്പിലയും ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക ഇതിനെ തരി തരിയായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇഞ്ചി വെളുത്തുള്ളി സവാള ഇവയെല്ലാം ചേർത്ത് നല്ലപോലെ വഴറ്റണം ശേഷം തക്കാളി ചേർത്ത് നന്നായി വേവിക്കാം ഈ ചിക്കൻ ചേർത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും നേരത്തെ പൊടിച്ചു വച്ച മസാലയും ചേർക്കാം പാത്രം മൂടിവച്ച് ചിക്കൻ നന്നായി വേവിക്കുക വെന്തതിനുശേഷം പാത്രം തുറന്നു വെള്ളമെല്ലാം നന്നായി വറ്റിച്ച് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Midlife

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    ചിക്കൻ വേടിക്കുമ്പോൾ സാധാരണയായി നമ്മളെല്ലാവരും റോസ്റ്റ് ചെയ്യാറുണ്ട്, ചിക്കൻ റോസ്റ്റ് ചെയ്യുമ്പോൾ ഈ സ്പെഷ്യൽ മസാല കൂട്ട് തയ്യാറാക്കി ചെയ്തു നോക്കൂ , അടിപൊളി രുചി ആയിരിക്കും

    Ingredients

    ചിക്കൻ -മുക്കാൽ കിലോ

    മുളകുപൊടി -ഒന്നര ടീസ്പൂൺ

    മഞ്ഞൾ പൊടി -മുക്കാൽ ടീസ്പൂൺ ഉപ്പ്

    മല്ലി-മൂന്ന് ടേബിൾ സ്പൂൺ

    കുരുമുളക് -രണ്ട് ടേബിൾ സ്പൂൺ

    പെരുംജീരകം -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    കടുക്

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി -മൂന്ന് ടേബിൾസ്പൂൺ

    പച്ചമുളക് -മൂന്ന്

    സവാള -രണ്ട്

    ഗരം മസാല -കാൽ ടീസ്പൂൺ

    Preparation

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക ശേഷം മസാല തയ്യാറാക്കാനുള്ള ചേരുവകൾ ചൂടാക്കിയെടുത്ത് പൊടിക്കാം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം ചിക്കൻ ചേർത്ത് മിക്സ് ചെയ്യാം ഇനി സവാളയും ചേർത്ത് ചിക്കൻ നന്നായി വേവിക്കുക പാതി വേവാകുമ്പോൾ തയ്യാറാക്കിയ മസാലപ്പൊടി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം ചിക്കൻ നന്നായി വേവിച്ചെടുക്കുക മസാല എല്ലാം ചിക്കനിൽ നന്നായി പിടിച്ചിരിക്കണം അവസാനം കുറച്ചു മസാല പൊടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nasra Kitchen World

  • കടച്ചക്ക പുഴുക്കും  മത്തിക്കറിയും

    കടച്ചക്ക പുഴുക്കും മത്തിക്കറിയും

    രുചികരമായ കടച്ചക്ക പുഴുക്കും കൂടെ കഴിക്കാൻ മത്തിക്കറി യും, ഈ കോമ്പോ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? ഇന്നുതന്നെ നോക്കിക്കോളൂ

    Ingredients

    കടച്ചക്ക പുഴുക്ക് തയ്യാറാക്കാൻ

    കടച്ചക്ക -6 കപ്പ്

    ഉപ്പ് -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ചെറിയ ഉള്ളി -കാൽ കപ്പ്

    കാന്താരി മുളക് -4

    കറിവേപ്പില

    വെള്ളം

    കാന്താരി മുളക് -4

    ചെറിയുള്ളി -ആറ്

    വെളുത്തുള്ളി -ആറ്

    കറിവേപ്പില

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    ഉപ്പ് -കാൽ ടീസ്പൂൺ

    തേങ്ങ -ഒരു കപ്പ്

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    ചെറിയ ഉള്ളി -മൂന്ന് ടേബിൾസ്പൂൺ

    കറിവേപ്പില

    ഉണക്കമുളക് -3

    തേങ്ങ -കാൽ കപ്പ്

    മത്തിക്കറി തയ്യാറാക്കാൻ

    കറിവേപ്പില

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി- 4

    ഇഞ്ചി

    പച്ചമുളക് -4

    കുടംപുളി -നാല് കഷ്ണം

    ഉപ്പു

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    തക്കാളി -ഒരു കപ്പ്

    വെള്ളം -ഒന്നര കപ്പ്

    മത്തി -അരക്കിലോ

    Preparation

    ആദ്യം മത്തിക്കറി തയ്യാറാക്കാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഒന്ന് ചതച്ചെടുത്ത് മാറ്റിവയ്ക്കുക കുടംപുളിയും വെള്ളത്തിൽ ഒഴിച്ച് കുതിരാൻ വെക്കണം കറി ഉണ്ടാക്കുന്ന മൺപാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം കുതിർത്തു വച്ചിരിക്കുന്ന കുടംപുളി എടുത്ത് ചേർക്കുക ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം മസാല പൊടികൾ ചേർക്കാം ശേഷം തിളച്ച വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക അതിനുമുമ്പ് തക്കാളി ചേർക്കണം, എല്ലാം തിളച്ചു വേവുമ്പോൾ മീൻ ചേർക്കാം ഒന്ന് തിളച്ച ശേഷം തീ ഓഫ് ചെയ്യുക

    അടുത്തതായി ചക്കപ്പുഴുക്ക് തയ്യാറാക്കാം കടച്ചക്ക കഷണങ്ങൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് ഉപ്പ് മഞ്ഞൾപ്പൊടി ചെറിയ ഉള്ളി കാന്താരി മുളക് കറിവേപ്പില വെള്ളം ഇവയെല്ലാം ചേർത്ത് വേവിക്കുക ഒരു മിക്സിയുടെ ജാറിലേക്ക് കാന്താരി മുളക് ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില കുരുമുളകുപൊടി ജീരകം മഞ്ഞൾപൊടി ഉപ്പ് തേങ്ങ ഇതെല്ലാം ചേർത്ത് ഒന്ന് ചതച്ചെടുക്കുക ശേഷം നന്നായി ബന്ധു യിലേക്ക് ഇത് ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇനി കടുക് താളിക്കണം അതിനായി വെളിച്ചം നെയിൽ കടുക് ചെറിയുള്ളി കറിവേപ്പില കുറച്ച് തേങ്ങ ഉണക്കമുളക് ഇവയെല്ലാം ചേർത്ത് മൂപ്പിച്ച് ചക്കയിലേക്ക് ചേർത്ത് ഇളക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പച്ചക്കായയും തൈരും കറി

    പച്ചക്കായയും തൈരും കറി

    പച്ചക്കായയും തൈരും ചേർത്ത് ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനായി എളുപ്പത്തിൽ ഒരു കറി തയ്യാറാക്കി നോക്കാം…

    Ingredients

    പച്ചക്കായ -രണ്ട്

    പച്ചമുളക് -4

    മഞ്ഞൾപൊടി

    ഉപ്പ്

    തേങ്ങ

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    തൈര്

    ജീരകം

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്,

    കറിവേപ്പില

    ചെറിയ ഉള്ളി

    Preparation

    പച്ചക്കായ മുറിച്ചെടുത്ത പച്ചമുളക് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക കുറച്ചു മഞ്ഞൾ പൊടിയും ചേർക്കാം തേങ്ങ ജീരകം ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ച് പച്ചക്കായയിലേക്ക് ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ തൈര് ചേർത്ത് മിക്സ് ചെയ്യുക അവസാനമായി കറിവേപ്പില ഉണക്കമുളക് ചെറിയ ഉള്ളി എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malabar Bites

  • മുട്ട മാങ്ങ കറി

    മുട്ട മാങ്ങ കറി

    മുട്ടയും മാങ്ങയും ചേർത്ത് വെച്ച ഒരു വെറൈറ്റി കറിയുടെ റെസിപ്പി ഇതാ, ഉണ്ടാക്കി നോക്കൂ ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാം…

    Ingredients

    മാങ്ങ

    തേങ്ങ

    ഇഞ്ചി

    പച്ചമുളക്

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    മുട്ട

    Preparation

    തേങ്ങ അരച്ചെടുത്ത് മാങ്ങ പച്ചമുളക് ഇഞ്ചി കറിവേപ്പില വെള്ളം ഉപ്പു മസാലപ്പൊടി ഇവയെല്ലാം ചേർത്ത് തിളപ്പിച്ച് വേവിക്കുക വേവുമ്പോൾ മുട്ട പുഴുങ്ങി മുറിച്ചത് ചേർക്കാം,അവസാനമായി ചെറിയുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allus vlogs

  • പെപ്പർ ചിക്കൻ

    പെപ്പർ ചിക്കൻ

    നല്ല നാടൻ രീതിയിൽ തയ്യാറാക്കിയെടുത്ത പെപ്പർ ചിക്കൻ, ചിക്കൻ കഴിക്കുകയാണെങ്കിൽ ഇങ്ങനെ കഴിക്കണം, അത്രയ്ക്കും രുചിയാണ് ഈ കറിക്ക്..

    Preparation

    ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ നന്നായി വഴറ്റണം, ഇനി മസാല പൊടികൾ ചേർക്കാം മല്ലിപ്പൊടി ഒരു നുള്ള് മഞ്ഞൾ പൊടി കുരുമുളകുപൊടി എന്നിവയാണ് മസാലപ്പൊടിയായി ചേർക്കേണ്ടത് , കുറച്ചു ഗരം മസാല പൊടിയും ചേർക്കാം ഏറ്റവും കൂടുതൽ കുരുമുളക് പൊടിയാണ് ചേർക്കേണ്ടത്, പൊടികളെല്ലാം പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം ചിക്കൻ ചേർക്കാം, ഉപ്പും ചേർത്ത് മിക്സ് ചെയ്ത് പാത്രം മൂടിവച്ച് ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കുക ചിക്കൻ നന്നായി വെന്ത് ഗ്രേവി ആവശ്യത്തിന് കട്ടിയാകുമ്പോൾ കുറച്ചുകൂടി കുരുമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് മിക്സ് ചെയ്ത് മല്ലിയില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PATHUSs