ഉണക്ക ചെമ്മീൻ കൊണ്ട് വളരെ രുചികരമായ രണ്ട് വിഭവങ്ങൾ, സ്വാദിഷ്ടമായ ഒരു ഒഴിച്ചു കറിയും, രുചികരമായ ഒരു ഉലർത്തും…
Ingredients
ഉണക്ക ചെമ്മീൻ -ഒരു കപ്പ്
പച്ചക്കായ -രണ്ട്
തേങ്ങാ ചിരവിയത് -ഒരു കപ്പ്
പുളി -ഒരു കഷണം
കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
കറിവേപ്പില
ഇഞ്ചി -ഒരു ചെറിയ കഷണം
ചെറിയ ഉള്ളി -10
തക്കാളി -1
പച്ചമുളക് -3
ഉലുവപ്പൊടി -അര ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
Preparation
ആദ്യം കറി തയ്യാറാക്കാം ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യാം തേനിയും ചേർത്ത് എല്ലാംകൂടി നന്നായി ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യുക ഇതിനെ നന്നായി അരച്ചെടുക്കണം അരച്ച് പേസ്റ്റ് ഒരു മൺകലത്തിലേക്ക് ഒഴിക്കുക കൂടെ പുളി വെള്ളം ഉപ്പ് കായ ഇവയും ചേർക്കാം ഇനി നന്നായി തിളപ്പിക്കണം കായ വേകുമ്പോൾ ഉണക്ക ചെമ്മീൻ ചേർക്കാം നന്നായി തിളപ്പിച്ച് വേവുമ്പോൾ തീ ഓഫ് ചെയ്യുക, ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം
ഉലർത്തു തയ്യാറാക്കാൻ ഉണക്ക ചെമ്മീൻ നന്നാക്കി കഴുകി എടുത്തതിനു ശേഷം ഉപ്പും മുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഉപ്പു ചേർക്കണം എന്ന് നിർബന്ധമില്ല , കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ നന്നായി മൂപ്പിക്കുക ഇതിലേക്ക് ചെമ്മീനും ചേർത്ത് കൊടുത്ത് ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World