ബീഫ് വരട്ടിയത്

Advertisement

നല്ല വരട്ടിയെടുത്ത ബീഫ് കിട്ടിയാൽ ആരാ കഴിക്കാത്തത്, മലയാളികൾക്ക് എത്ര കഴിച്ചാലും മതിയാവാത്ത കിടിലൻ ബീഫ് റോസ്റ്റ്…

Ingredients

for cooking beef

ബീഫ് -ഒരു കിലോ

സവാള -1

കറിവേപ്പില

മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

കുരുമുളകുപൊടി- ഒന്നര ടീസ്പൂൺ

ഉപ്പ്

വെളിച്ചെണ്ണ -രണ്ടര ടീസ്പൂൺ

For masala

വെളിച്ചെണ്ണ

തേങ്ങാക്കൊത്ത്

പെരുംജീരകം

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

ചെറിയുള്ളി ചതച്ചത്

മുളക് ചതച്ചത് -ഒരു ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

പച്ചമുളക് -4

ഉപ്പ്

തക്കാളി ഒന്ന്

പെരുംജീരകപ്പൊടി

മല്ലിയില

preparation

ആദ്യം ബീഫ് വേവിക്കാം ഒരു കുക്കറിലേക്ക് കഴുകിയെടുത്ത ബീഫ് സവാള കറിവേപ്പില എടുത്തുവച്ച മസാല പൊടികൾ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വേവിക്കുക ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, അതിലേക്ക് തേങ്ങാക്കൊത്തും പെരുംജീരകവും ചേർത്ത് റോസ്റ്റ് ചെയ്ത് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഇവ ചേർക്കാം നന്നായി വഴറ്റി പച്ചമുളക് തക്കാളിയും ചേർക്കാം നല്ല സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിക്കുക ഗരം മസാല പൊടി കുരുമുളകുപൊടി പെരുംജീരകപ്പൊടി എന്നിവ കൂടുതലായി ചേർക്കാം അല്പം ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen Diaries