Category: കറികള്‍

  • ചിക്കൻ മപ്പാസ്

    ചിക്കൻ മപ്പാസ്

    രുചികരമായ ഒരു ചിക്കൻ വിഭവം ചിക്കൻ മപ്പാസ്, നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾക്കൊപ്പം നല്ല കോമ്പോ ആണ്…

    Ingredients

    ചിക്കൻ -ഒന്നരക്കിലോ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    മസാലകൾ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    സവാള -4

    പച്ചമുളക്

    മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    ഗരം മസാല പൊടി

    മഞ്ഞൾപൊടി

    തക്കാളി ഒന്ന്

    തേങ്ങയുടെ രണ്ടാം പാൽ,

    കട്ടിയുള്ള തേങ്ങാപ്പാൽ

    ചെറിയുള്ളി

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    Preparation

    ആദ്യം ചിക്കനിലേക്ക് മഞ്ഞൾപൊടി ഉപ്പ് കുരുമുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക
    ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം റോസ്റ്റ് ചെയ്തതിനുശേഷം സവാളയും പച്ചമുളകും ചേർക്കാം കുറച്ചു ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റുക ഇനി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപൊടി എന്നിവ ചേർക്കാം പച്ചമണം മാറുമ്പോൾ തക്കാളി ചേർക്കാം തക്കാളി ഒന്ന് മിക്സ് ചെയ്ത ശേഷം ചിക്കൻ ചേർക്കണം, ചിക്കനിൽ മസാലകൾ നന്നായി പിടിക്കുമ്പോൾ രണ്ടാം പാൽ ചേർക്കാം ഇതിലാണ് ചിക്കൻ വേവിക്കേണ്ടത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കാം ഇനി ഒന്ന് തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം അവസാനമായി ചെറിയുള്ളിയും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SachithraDhanyan

  • നെല്ലിക്ക  രസം

    നെല്ലിക്ക രസം

    നെല്ലിക്ക കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കഴിക്കാനായി ഇതാ ഒരു പുതിയ സൂത്രം, നെല്ലിക്ക കൊണ്ട് രുചികരമായ രസം…

    Ingredients

    പരിപ്പ് -കാൽ കപ്പ്

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    മുളക് പൊടി -കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    ജീരകപ്പൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -കാൽ ടീസ്പൂൺ

    സാമ്പാർ പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ -അര ടീസ്പൂൺ

    പച്ചമുളക് -4

    തക്കാളി -ഒന്ന്

    വെളുത്തുള്ളി

    കുരുമുളക് ചതച്ചത്

    കറിവേപ്പില

    ഉണക്കമുളക്

    മല്ലിയില

    Preparation

    കുക്കറിൽ പരിപ്പും ആവശ്യത്തിന് വെള്ളവും മസാലപ്പൊടികളും ഉപ്പും വെളിച്ചെണ്ണ യും ചേർത്തുകൊടുത്തത് നന്നായി വേവിക്കുക, ഇതിലേക്ക് നെല്ലിക്കയും തക്കാളി കുരുമുളക് ചതച്ചത് വെളുത്തുള്ളി ഇവയും ചേർത്ത് നന്നായി തിളപ്പിക്കുക നെല്ലിക്ക നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ തളിച്ച് ചേർക്കാം … മല്ലിയില കൂടി ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക South-Indian-Delicacy

  • വെണ്ടയ്ക്ക കറി

    വെണ്ടയ്ക്ക കറി

    ഉച്ചയൂണിന് കഴിക്കാൻ വെണ്ടയ്ക്കയും തക്കാളിയും കൂടി തേങ്ങ അരച്ച് വെച്ച കറി, വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർക്ക് ഇതുപോലെ തയ്യാറാക്കി കഴിക്കാം..

    Ingredients

    വെണ്ടയ്ക്ക -കാൽ കിലോ

    തക്കാളി -കാൽ കിലോ

    മുളക് പൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    തേങ്ങ -അരക്കപ്പ്

    മല്ലിപ്പൊടി -അര ടീസ്പൂൺ

    പച്ചമുളക് രണ്ട്

    ചെറിയ ഉള്ളി -ഒന്ന്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    വെള്ളം

    Preparation

    തേങ്ങ ചെറിയ ഉള്ളിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു മൺ കലത്തിലേക്ക് അരിഞ്ഞുവെച്ച തക്കാളി പച്ചമുളക്, കറിവേപ്പില വെണ്ടയ്ക്ക ഇവയും മസാലപ്പൊടികളും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക നന്നായി വെന്ത വെണ്ടയ്ക്കയിലേക്ക് തേങ്ങ അരപ്പ് ചേർക്കാം, നന്നായി തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം അവസാനം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക JELY’S KITCHEN

  • അഫ്ഗാനി ചിക്കൻ

    അഫ്ഗാനി ചിക്കൻ

    ചിക്കൻ വച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് അഫ്ഗാനി ചിക്കൻ, ഒരു തവണയെങ്കിലും കഴിച്ചവർക്ക് അറിയാം ഇതിന്റെ രുചി, ഹോട്ടലുകളിൽ പോയി ഓർഡർ ചെയ്ത് കഴിക്കാതെ വീട്ടിൽ തയ്യാറാക്കി നോക്കൂ…

    Ingredients

    ചിക്കൻ -ഒരു കിലോ

    തൈര് -ഒരു കപ്പ്

    കുതിർത്തെടുത്ത കശുവണ്ടി -അരക്കപ്പ്

    ബദാം കുതിർത്തത് -കാൽ കപ്പ്

    ഇഞ്ചി

    വെളുത്തുള്ളി

    ഏലക്കായ പൊടി -അര ടീസ്പൂൺ

    മസാലപ്പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കസ്തൂരി മേത്തി -ഒരു ടീസ്പൂൺ

    മല്ലിയില -ഒരുപിടി

    സവാള ഒന്ന്

    പച്ചമുളക് -ഒന്ന്

    വെള്ളം

    ബട്ടർ -100 ഗ്രാം

    മസാലകൾ

    Preparation

    ഒരു മിക്സിയുടെ ജാറിലേക്ക് തൈരും കശുവണ്ടി ബദാം എന്നിവ കുതിർത്തതും ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഇഞ്ചി വെളുത്തുള്ളി മല്ലിയില കസൂരി മേത്തി മസാല പൊടികൾ വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക അരച്ചെടുത്ത പേസ്റ്റുകളെല്ലാം ചിക്കനിലേക്ക് ചേർത്ത് മാരിനേറ്റ് ചെയ്യുക ഇത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാനായി വയ്ക്കണം ശേഷം ഒരു പാനിൽ ബട്ടർ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചിക്കൻ കഷണങ്ങൾ മാത്രം വച്ചുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം ചിക്കൻ കഷണങ്ങളെല്ലാം ഫ്രൈ ചെയ്തു മാറ്റിയതിനുശേഷം പാനിലേക്ക് മസാലകൾ ചേർത്ത് വഴറ്റം, ശേഷം മാരിനേറ്റ് ചെയ്ത മസാല ഇതിലേക്ക് ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷണങ്ങളും ഇതിലേക്ക് ഇടാം നന്നായി തിളച് അഞ്ചോ 10 മിനിറ്റ് ആകുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bindoos Delite

  • ചൂര മീൻ കറി

    ചൂര മീൻ കറി

    നല്ല ചൂര മീൻ കിട്ടുമ്പോൾ ഇതുപോലെ ഹോട്ടൽ സ്റ്റൈലിൽ കറി ഉണ്ടാക്കി കൊള്ളൂ… ഉച്ചയൂൺ ഈ കറി ഉണ്ടെങ്കിൽ കുശാലാക്കാം..

    Ingredients

    ചൂര മീൻ -രണ്ട്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -ഒന്നര ടീസ്പൂൺ

    ഉലുവ -അര ടീസ്പൂൺ

    വറ്റൽ മുളക് -2

    കറിവേപ്പില

    ചെറിയുള്ളി- 6

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

    മുളകുപൊടി -രണ്ടര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഒരു മൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകും പിന്നെ ഉലുവയും ചേർത്ത് പൊട്ടിക്കാം, ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർക്കാം നന്നായി മൂപ്പിച്ചതിനു ശേഷം മസാല പൊടികൾ ചേർക്കാം, ഇതിന്റെ പച്ചമണം മാറിയാൽ കുറച്ചു വെള്ളം ഒഴിച്ച് ആദ്യം മിക്സ് ചെയ്യാം ശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ഇനി മീൻ ചേർക്കാം, 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ponnus kerala kitchen

  • മുരിങ്ങയില കറി

    മുരിങ്ങയില കറി

    കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു മുരിങ്ങയില കറി, ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചു പോകും അത്രയ്ക്കും രുചിയാണ്

    Ingredients

    മുരിങ്ങയില ഒരു കപ്പ്

    തേങ്ങാ ചിരവിയത് ഒരു കപ്പ്

    വെളുത്തുള്ളി 5

    ജീരകം ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    കടുക്

    ഉണക്കമുളക് 2

    Preparation

    ആദ്യം നാളികേരം വെളുത്തുള്ളി ചെറിയ ജീരകം എന്നിവ നന്നായി അരച്ചെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകിട്ടു പൊട്ടിച്ചതിനുശേഷം ഉണക്കമുളകും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക, ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേർക്കാം നന്നായി വഴറ്റി വേവിച്ചതിനുശേഷം തേങ്ങാ അരപ്പ് ഒഴിക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vallus World

  • ഷാപ്പിലെ ബീഫ് വരട്ടിയത്

    ഷാപ്പിലെ ബീഫ് വരട്ടിയത്

    ഷാപ്പിലെ ബീഫ് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഏത് ഹോട്ടലിൽ പോയാലും ഇത്രയും രുചി കിട്ടില്ല, ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയാമോ?

    Ingredients

    ബീഫ് -700 ഗ്രാം

    സവാള -നാല്

    വെളുത്തുള്ളി -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    പച്ചമുളക് -ഏഴ്

    തേങ്ങാക്കൊത്ത് -100 ഗ്രാം

    മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മല്ലിപ്പൊടി -മുക്കാൽ ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -ഒന്നര ടീസ്പൂൺ

    കുരുമുളക് -2 ടേബിൾസ്പൂൺ

    പെരുംജീരകം -ഒരു ടേബിൾ സ്പൂൺ

    ഏലക്കായ- 3

    കറുവാ പാട്ട -ഒരു കഷണം

    ഗ്രാമ്പൂ -മൂന്ന്

    കറിവേപ്പില

    Preparation

    ഒരു കുക്കറിലേക്ക് ബീഫും അരിഞ്ഞുവെച്ച സവാള ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മസാല പൊടികൾ കറിവേപ്പില ഇവയും ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക. എടുത്തുവെച്ച മസാലകൾ അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക കുറച്ച് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ കടുകിട്ടു പൊട്ടിക്കാം ശേഷം തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിക്കുക, കുറച്ചു മഞ്ഞൾ പൊടി കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് മൂപ്പിച്ച ശേഷം കുറച്ചു കുറച്ച് മസാല പൊടികൾ ചേർക്കാം എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ വേവിച്ച ബീഫ് ഇതിലേക്ക് ഇട്ടു കൊടുക്കാം അരച്ചുവെച്ച മസാല പേസ്റ്റും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിക്കുക, ചാറ് പറ്റി കട്ടിയാകുമ്പോൾ, ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ അരിഞ്ഞത് ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreedevi Murukan