ചൂര മീൻ കറി

Advertisement

നല്ല ചൂര മീൻ കിട്ടുമ്പോൾ ഇതുപോലെ ഹോട്ടൽ സ്റ്റൈലിൽ കറി ഉണ്ടാക്കി കൊള്ളൂ… ഉച്ചയൂൺ ഈ കറി ഉണ്ടെങ്കിൽ കുശാലാക്കാം..

Ingredients

ചൂര മീൻ -രണ്ട്

വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

കടുക് -ഒന്നര ടീസ്പൂൺ

ഉലുവ -അര ടീസ്പൂൺ

വറ്റൽ മുളക് -2

കറിവേപ്പില

ചെറിയുള്ളി- 6

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

മുളകുപൊടി -രണ്ടര ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

വെള്ളം

ഉപ്പ്

Preparation

ഒരു മൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകും പിന്നെ ഉലുവയും ചേർത്ത് പൊട്ടിക്കാം, ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർക്കാം നന്നായി മൂപ്പിച്ചതിനു ശേഷം മസാല പൊടികൾ ചേർക്കാം, ഇതിന്റെ പച്ചമണം മാറിയാൽ കുറച്ചു വെള്ളം ഒഴിച്ച് ആദ്യം മിക്സ് ചെയ്യാം ശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ഇനി മീൻ ചേർക്കാം, 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ponnus kerala kitchen