ഷാപ്പിലെ ബീഫ് വരട്ടിയത്

Advertisement

ഷാപ്പിലെ ബീഫ് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഏത് ഹോട്ടലിൽ പോയാലും ഇത്രയും രുചി കിട്ടില്ല, ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയാമോ?

Ingredients

ബീഫ് -700 ഗ്രാം

സവാള -നാല്

വെളുത്തുള്ളി -ഒന്ന്

ഇഞ്ചി -ഒരു കഷണം

പച്ചമുളക് -ഏഴ്

തേങ്ങാക്കൊത്ത് -100 ഗ്രാം

മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

മല്ലിപ്പൊടി -മുക്കാൽ ടേബിൾസ്പൂൺ

മഞ്ഞൾപൊടി -ഒന്നര ടീസ്പൂൺ

കുരുമുളക് -2 ടേബിൾസ്പൂൺ

പെരുംജീരകം -ഒരു ടേബിൾ സ്പൂൺ

ഏലക്കായ- 3

കറുവാ പാട്ട -ഒരു കഷണം

ഗ്രാമ്പൂ -മൂന്ന്

കറിവേപ്പില

Preparation

ഒരു കുക്കറിലേക്ക് ബീഫും അരിഞ്ഞുവെച്ച സവാള ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മസാല പൊടികൾ കറിവേപ്പില ഇവയും ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക. എടുത്തുവെച്ച മസാലകൾ അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക കുറച്ച് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ കടുകിട്ടു പൊട്ടിക്കാം ശേഷം തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിക്കുക, കുറച്ചു മഞ്ഞൾ പൊടി കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് മൂപ്പിച്ച ശേഷം കുറച്ചു കുറച്ച് മസാല പൊടികൾ ചേർക്കാം എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ വേവിച്ച ബീഫ് ഇതിലേക്ക് ഇട്ടു കൊടുക്കാം അരച്ചുവെച്ച മസാല പേസ്റ്റും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിക്കുക, ചാറ് പറ്റി കട്ടിയാകുമ്പോൾ, ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ അരിഞ്ഞത് ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreedevi Murukan