വെണ്ടയ്ക്ക തീയൽ, ഒരു നാടൻ വെണ്ടയ്ക്ക കറി, എന്തൊക്കെ പറഞ്ഞാലും പണ്ടുകാലത്തെ കറികൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്, വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ തയ്യാറാക്കി നോക്കൂ
Ingredients
വെണ്ടയ്ക്ക
ചെറിയുള്ളി
തേങ്ങ
മല്ലിപ്പൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഗരം
മസാല പൊടി
വെളിച്ചെണ്ണ
കടുക്
ആദ്യം തേങ്ങ വറുത്തെടുക്കാം ചൂടായ പാനിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക ശേഷം മസാല പൊടികൾ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് പൊട്ടുമ്പോൾ അരിഞ്ഞുവെച്ച വെണ്ടക്കയും കുറച്ച് അധികം ചെറിയ ഉള്ളിയും ചേർക്കാം , നല്ലതുപോലെ വഴറ്റി കഴിഞ്ഞാൽ തേങ്ങ അരച്ചത് ഇതിലേക്ക് ഒഴിക്കാം, ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി എടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക