മുരിങ്ങക്കാ ധാരാളം കിട്ടുന്ന സമയമല്ലേ, ചോറിനൊപ്പം കഴിക്കാനായി മുരിങ്ങാക്കായ കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ..
Ingredients
മുരിങ്ങക്കായ -5
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
കശുവണ്ടി -അരക്കപ്പ്
ചെറിയ ഉള്ളി -ഒരു കപ്പ്
വെളുത്തുള്ളി -9
പച്ചമുളക് -ഒരു ടേബിൾസ്പൂൺ
ഉണക്കമുളക് 5
വെളിച്ചെണ്ണ -3/4 ടേബിൾസ്പൂൺ
കടുക് -കാൽ ടീസ്പൂൺ
ഉലുവ -ഒരു നുള്ള്
കറിവേപ്പില
preparation
മുരിങ്ങക്കായ നന്നാക്കി എടുത്തതിനുശേഷം, കഴുകി ഒരു പാനിൽ ചേർക്കുക കൂടെ ചതച്ച ചെറിയ ഉള്ളി വെളുത്തുള്ളി വെള്ളം ഉപ്പ് കശുവണ്ടി പച്ചമുളക് ഇവയും ചേർത്ത് നന്നായി വേവിക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ഒരു നുള്ള് ഉലുവയും ചേർത്ത് പൊട്ടിക്കാം , ശേഷം ഉണക്കമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചെടുത്തത് ചേർക്കാം കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ഇതിലേക്ക് വെന്ത മുരിങ്ങാക്കായ ചേർക്കാം, മസാല നന്നായി പിടിക്കുന്നത് വരെ യോജിപ്പിച്ചു കൊടുക്കണം, ശേഷം തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas Spices