Category: കറികള്‍

  • പച്ചമുളക്  തൈര് കറി

    പച്ചമുളക് തൈര് കറി

    മറ്റു പച്ചക്കറികൾ ഒന്നും ചേർക്കാതെ മുളകും തൈരും മാത്രം ചേർത്ത് തയ്യാറാക്കിയ കിടിലനൊരു കറി… ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല രുചി…

    Ingredients

    പച്ചമുളക് -10

    കായപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    ചെറിയുള്ളി -എട്ട്

    വെളുത്തുള്ളി -4

    ഇഞ്ചി

    ഉണക്കമുളക്- 4

    വെള്ളം -ഒരു കപ്പ്

    കട്ട തൈര് -ഒരു കപ്പ്

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക് -ഒരു ടീസ്പൂൺ

    ഉലുവ -അര ടീസ്പൂൺ

    കായപ്പൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    Preparation

    ആദ്യം മുളക് എടുത്ത് സൈഡ് കീറി വയ്ക്കാം ഇതിലേക്ക് ഉപ്പ് കായപ്പൊടി മഞ്ഞൾപ്പൊടി കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി പുരട്ടിയെടുക്കുക ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഈ മുളക് ചേർത്ത് വഴറ്റാം , ഫ്രൈ ആകുമ്പോൾ മാറ്റാം ശേഷം എണ്ണയിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക അടുത്തതായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് വീണ്ടും നന്നായി വഴറ്റാം ഇതെല്ലാം നന്നായി ഫ്രൈ ആകുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം ഒരു ബൗളിലേക്ക് തൈരും വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിനെ പാനിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ വറുത്ത് വെച്ച പച്ചമുളക് ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് നന്നായി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെണ്ടയ്ക്ക  കറി

    വെണ്ടയ്ക്ക കറി

    മീനും ഇറച്ചിയും ഒന്നുമില്ലെങ്കിലും ചോറിന്റെ കറി രുചികരമാക്കാം, വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കിയാൽ മീൻ കറിയൊക്കെ മാറി നിൽക്കും..

    Ingredients

    തക്കാളി -രണ്ട്

    കറിവേപ്പില

    പച്ചമുളക് -നാല്

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി -അരക്കപ്പ്

    വാളൻപുളി

    ചൂടുവെള്ളം

    വെണ്ടയ്ക്ക -250 ഗ്രാം

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ചെറിയ ജീരകം -ഒരു ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ചെറിയ ഉള്ളി അരിഞ്ഞത്

    Preparation

    ആദ്യം വെണ്ടയ്ക്ക വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം ഈ വെളിച്ചെണ്ണയിലേക്ക് ജീരകം ചേർത്ത് കൊടുത്ത് മൂപ്പിക്കുക അടുത്തതായി അരിഞ്ഞുവെച്ച വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർക്കാം നന്നായി മിക്സ് ചെയ്തശേഷം ചെറിയ ഉള്ളി ചേർക്കണം ചെറിയ ഉള്ളി വേവുന്നതുവരെ വഴറ്റണം ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യണം ഇനി അരിഞ്ഞുവെച്ച തക്കാളി ചേർത്ത് മിക്സ് ചെയ്യുക, തക്കാളി വെന്ത് ഉടയുമ്പോൾ പുളി വെള്ളം ഒഴിച്ചു കൊടുക്കാം ആവശ്യത്തിനു വെള്ളം ഈ സമയത്ത് ചേർക്കാം ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക നന്നായി തിളച്ച് ചാറ് ചെറുതായി കുറുകുമ്പോൾ ഇതിലേക്ക് വെണ്ടയ്ക്ക ചേർക്കാം, ഇനി നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം ഇതിലേക്ക് കടുക് ഉണക്കമുളക് കറിവേപ്പില ചെറിയ ഉള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പപ്പായ  കറി

    പപ്പായ കറി

    പപ്പായ കൊണ്ട് ഒരു വെറൈറ്റി കറി, തേങ്ങയോ തേങ്ങാപ്പാലോ ആവശ്യമില്ല, നല്ല കുറുകിയ വെള്ളച്ചാറോടുകൂടി തയ്യാറാക്കിയ കറി

    Ingredients

    പപ്പായ -പകുതി

    കായപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കാന്താരി മുളക്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി

    ഉണക്കമുളക് -4

    കറിവേപ്പില

    വെളുത്തുള്ളി -നാല്

    ചെറിയ ഉള്ളി- 8

    തൈര് -ഒരു കപ്പ്

    ഉപ്പു

    വെള്ളം

    വെളിച്ചെണ്ണ

    ഉലുവ

    കടുക്

    Preparation

    ആദ്യം പപ്പായയിലേക്ക് ഉപ്പ് മഞ്ഞൾ പൊടി കായപ്പൊടി വെളിച്ചെണ്ണ ഇവ ചേർത്ത് നന്നായി തേച്ചുപിടിപ്പിച്ച് വയ്ക്കുക തൈര് ലേക്ക് വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.

    ഒരു മൺപാത്രം അടുപ്പിൽ വച്ച് ചൂടാക്കുക വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ കടുകും ഉലുവയും പൊട്ടിക്കാം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇനി വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി ഇവ ചതച്ചത് ചേർക്കാം, എല്ലാം കൂടി bനന്നായി മൂപ്പിച്ച് കഴിഞ്ഞ് പപ്പായ ചേർക്കാം, ഇനി പപ്പായ നന്നായി വേവിച്ചെടുക്കുക നന്നായി വെന്ത പപ്പായയിലേക്ക് തൈര് ചേർക്കാം, ഇനി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുമ്പളങ്ങ കോഴി കറി

    കുമ്പളങ്ങ കോഴി കറി

    പാലക്കാട്ടുകാരുടെ സ്പെഷ്യൽ കുമ്പളങ്ങയും കോഴിയും തേങ്ങ അരച്ച് വെച്ച കറി കഴിച്ചിട്ടുണ്ടോ? വ്യത്യസ്തമായ ഒരു രുചി തന്നെയാണ് ഈ കറിക്ക്

    Ingredients

    കുമ്പളങ്ങ

    ചിക്കൻ

    ചെറിയ ഉള്ളി

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    തക്കാളി

    തേങ്ങ

    പെരുംജീരകം

    കറിവേപ്പില

    ചെറിയ ജീരകം

    കുരുമുളക്

    കറുവപ്പാട്ട

    മുളകുപൊടി

    മല്ലിപ്പൊടി

    മഞ്ഞൾ പൊടി

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    Preparation

    ആദ്യം എടുത്തു വച്ചിരിക്കുന്ന മസാലകൾ ഒന്നു പൊടിച്ചെടുക്കാം, ഇതിനെ ചിക്കനിലേക്ക് ചേർക്കുക കൂടെ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇവയെല്ലാം ചേർത്ത് ചിക്കൻ നന്നായി മാരിനേറ്റ് ചെയ്യണം ഇനി ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം കടുകിട്ടു പൊട്ടിക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ചെറിയ ഉള്ളി ഇവ ചേർക്കാം ഇത് നന്നായി വഴറ്റിയെടുക്കണം ശേഷം ചിക്കൻ ഇതിലേക്ക് ചേർക്കാം നല്ലതുപോലെ യോജിപ്പിച്ച് ചിക്കൻ വേവിക്കുക ഇനി ഇതിലേക്ക് കുമ്പളങ്ങ അരിഞ്ഞത് ചേർക്കാം ഇത് വേവുമ്പോഴേക്കും തേങ്ങയും ചെറിയ ഉള്ളിയും അരച്ച് എടുത്ത് കൊണ്ടുവരണം ഇതിനെ വെന്ത കറിയിലേക്ക് ഒഴിച്ചുകൊടുക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം ഇനി നന്നായി തിളപ്പിക്കണം അവസാനമായി കുറച്ച് ഏറെ കറിവേപ്പില ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക mariyus adukkala

  • പാവയ്ക്ക കറി

    പാവയ്ക്ക കറി

    പാവയ്ക്ക കൊണ്ട് ഇതുപോലൊരു കറി ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? അധികം കൈപ്പൊന്നും അറിയാത്ത രീതിയിൽ രുചികരമായ കറി…

    Ingredients

    പാവയ്ക്ക -300 ഗ്രാം

    സവാള -അര

    പച്ചമുളക് -3

    ഇഞ്ചി

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    വെള്ളം -അര ഗ്ലാസ്

    തേങ്ങാപ്പാൽ -ഒരു കപ്പ്

    Preparation

    ഒരു മൺ ചട്ടിയിലേക്ക് അരിഞ്ഞുവെച്ച പാവയ്ക്ക പച്ചമുളക് സവാള ഇഞ്ചി മസാല പൊടികൾ വെള്ളം ഉപ്പ് ഇവ ചേർത്ത് കൊടുത്ത് നന്നായി വേവിക്കുക നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം, നന്നായി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക ഇനി കടുക് മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L

  • ഉണക്ക ചെമ്മീൻ കറി

    ഉണക്ക ചെമ്മീൻ കറി

    ഉണക്ക ചെമ്മീൻ കറി പുതിയ രുചിയിൽ ഒന്ന് ട്രൈ ചെയ്താലോ, ഇങ്ങനെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും ഉറപ്പ്

    Ingredients

    ഉണക്ക ചെമ്മീൻ -ഒരു കപ്പ്

    പച്ചക്കായ -2

    തേങ്ങ -ഒരു കപ്പ്

    പുളി -നെല്ലിക്ക വലുപ്പത്തിൽ

    കാശ്മീരി ചില്ലി പൗഡർ- ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉലുവ പൊടി -അര ടീസ്പൂൺ

    പച്ചമുളക് -മൂന്ന്

    തക്കാളി -1

    ചെറിയുള്ളി -10

    ഇഞ്ചി

    വെളുത്തുള്ളി- 8

    കറിവേപ്പില

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    വെള്ളം

    ഉപ്പ്

    ഉലുവ -ഒരു ടീസ്പൂൺ

    Preparation

    ഉണക്ക ചെമ്മീൻ തല കളഞ്ഞതിനുശേഷം രണ്ട് തവണ കഴുകി ഒന്ന് വറുത്തെടുക്കുക.ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയുള്ളി കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് നന്നായി വഴറ്റണം ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവപ്പൊടി ഇവ ചേർത്ത് ഒന്ന് ചൂടാക്കണം ഇനി തേങ്ങ ചേർത്ത് നല്ലപോലെ വറുത്തെടുക്കുക, ബ്രൗൺ നിറമാകണമെന്നില്ല ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ചൂട് കുറയുമ്പോൾ തേങ്ങ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു മൺ കലത്തിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ പുളിവെള്ളം തക്കാളി പച്ചമുളക് പച്ചക്കായ ഇവയും ചേർക്കാം ആവശ്യത്തിനു ഉപ്പും കുറച്ചുകൂടി വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക കായ വെന്തതിനുശേഷം ഉണക്ക ചെമ്മീൻ ചേർക്കാം ഇനി നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞ് തീ ഓഫ് ചെയ്യാം അവസാനമായി കടുക് ചെറിയുള്ളി കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് താളിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വഴുതന മസാല കറി

    വഴുതന മസാല കറി

    ഈ വഴുതന മസാല കറി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ നിങ്ങൾ ഒരു മടിയും കാണിക്കില്ല, തേങ്ങയും തേങ്ങാപ്പാല് ഒന്നും ഇല്ലാതെ തന്നെ രുചികരമായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം..

    Ingredients

    വഴുതനങ്ങ 3

    പുളി

    വെളിച്ചെണ്ണ

    ഉലുവ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    കായപ്പൊടി

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    മുളക്പൊടി 1/2 ടീസ്പൂൺ

    മല്ലിപ്പൊടി 2 ടീസ്പൂൺ

    ഉപ്പ്

    ശർക്കര 1/2 ടീസ്പൂൺ

    Preparation

    ഒരു മൺകലം ചൂടാവാനായി അടുപ്പിലേക്ക് വെച്ചു കൊടുക്കുക ആദ്യം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ശേഷം കടുക് ചേർത്ത് അത് പൊട്ടുമ്പോൾ ഉലുവയും ചേർക്കാം അടുത്തതായി ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക കുറച്ച് കായപ്പൊടി ചേർത്ത് മിക്സ്‌ ചെയ്ത ശേഷം വഴുതനങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇന്ന് വഴക്കി കൊടുത്തതിനുശേഷം ഇതിലേക്ക് മസാല പൊടികൾ ഇട്ടുകൊടുക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം പുളിവെള്ളം ഒഴിക്കാം ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മിക്സ് ചെയ്തു തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ ചെറുതായൊന്ന് ഉടച്ചു കൊടുക്കാം, അവസാനമായി കുറച്ച് ശർക്കര കൂടി ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World